1. അവൻ വീണ്ടും വരുന്നു രചിച്ചതാര്?
2. അവസാനത്തെ കുലശേഖര ചക്രവർത്തി?
3. കോഴിക്കോട്  ആസ്ഥാനമാക്കി  1923-ൽ ആരംഭിച്ച  പത്രം?
4. മകരക്കൊയ്ത്ത്  രചിച്ചത്?
5. മൂഷികവംശത്തിൽ  പരാമർശിക്കപ്പെടുന്ന കേരളത്തിലെ സ്ഥലം?
6. ഇന്ത്യയിൽ ഇദംപ്രഥമമായി ഒരു വനിതയെ നാമനിർദ്ദേശം ചെയ്ത് അംഗമാക്കിയ നിയമസഭ  ഏതായിരുന്നു?
7. ദീപിക മാന്നാനത്തുനിന്ന് (കോട്ടയം) പ്രസിദ്ധീകരണമാരംഭിച്ചത്   ഏത്  വർഷത്തിൽ?
8. രാജ്യസഭാംഗമായ ആദ്യ കേരളീയ വനിത?
9. രണ്ടാം ബർദോളിയെന്നറിയപ്പെട്ട  സ്ഥലം?
10.  കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?
11. രാമരാജബഹാദൂർ രചിച്ചത്?
12. ഇംഗ്ളീഷുകാർ തലശേരിയിൽ കോട്ട നിർമ്മിച്ചത്   ഏത് വർഷത്തിൽ?
13.ഉണ്ണായിവാര്യർ സ്മാരക കലാനിലയം  എവിടെയാണ് ?
14. ഈശ്വരൻ ഹിന്ദുവല്ല, ക്രിസ്ത്യാനിയല്ല എന്ന ഗാനം രചിച്ചത്?
15. മെയിൻ  സെൻട്രൽ റോഡ് തമ്മിൽ ബന്ധിപ്പിക്കുന്നത്?
16. എം.പി. ഭട്ടതിരിപ്പാടിന്റെ തൂലികാനാമം?
17. ഏറ്റവും കൂടുതൽ  പ്രാവശ്യം കേരളം സന്ദർശിച്ച മദ്ധ്യകാല അറബി സഞ്ചാരി?
18. ഏത്  നദിയിലാണ്  കുറവദ്വീപ്?
19. സുപ്രീംകോടതിയിലെ ആദ്യത്തെ മലയാളി ജഡ്ജി?
20. കേരള മിനറൽസ് ആൻഡ്  മെറ്റൽസ്  ലിമിറ്റഡ്  എവിടെയാണ്?
21. രണ്ടാം ചേരസാമ്രാജ്യത്തിന്റെ  തലസ്ഥാനം?
22. ഏത്  ഉടമ്പടി പ്രകാരമാണ്  ബ്രിട്ടീഷുകാർക്ക്  ടിപ്പുവിൽ നിന്ന്   മലബാർ ലഭിച്ചത്?
23. ഏത്  കായൽ അറബിക്കടലുമായി യോജിക്കുന്നിടത്താണ്   നീണ്ടകര അഴി?
24.  ഉദയംപേരൂർ  സുന്നഹദോസ്   ഏത്   വർഷത്തിൽ?
25. എ.കെ. ഗോപാലന്റെ  പട്ടിണിജാഥയിൽ  പങ്കെടുത്ത  അനുയായികൾ?
26.  കേരള വ്യാസൻ എന്നറിയപ്പെട്ടത്?
27. എസ്.കെ. പൊറ്റക്കാടിന്  ജ്ഞാനപീഠം ലഭിച്ച വർഷം?
28. എസ്.കെ.  പൊറ്റക്കാട്ടിന്റെ പൂർണനാമം?
29.  വയനാട്ടിലെ ആദ്യ ജലസേചന പദ്ധതി?
30. വയനാട്ടിലെ എടയ്ക്കൽ ഗുഹകളെക്കുറിച്ച് ആദ്യമായി ആധികാരിക  പഠനം  നടത്തിയത്?
31. രണ്ടാം ലോകമഹായുദ്ധാനന്തരം  ജയിൽ മോചിതനായ, കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ തടവുകാരൻ?
32. കേരളത്തിൽ ഹിന്ദുസ്ഥാൻ  ന്യൂസ്  പ്രിന്റ്  ഫാക്ടറി സ്ഥിതിചെയ്യുന്നത്?
33.  വയനാട് ജില്ലയിലെ, സമുദ്രനിരപ്പിൽ നിന്നും  ഉയരത്തിലായി സ്ഥിതിചെയ്യുന്ന തടാകം?
34. വയനാട്  ജില്ലയുടെ ആസ്ഥാനം?
35.ഒരു തീർത്ഥാടനം  എന്ന്  ഗാന്ധിജി വിശേഷിപ്പിച്ച  അദ്ദേഹത്തിന്റെ അവസാനത്തെ കേരളയാത്ര  ഏതുവർഷമായിരുന്നു?
36. ഒളിമ്പിക്സ്  ഫൈനലിലെത്തിയ ആദ്യ മലയാളി വനിത?
37. എ.ഡി   644ൽ  കേരളം സന്ദർശിച്ച  അറബി  സഞ്ചാരി?
38. വരയാടുകളുടെ വീട്   എന്നറിയപ്പെടുന്ന കേരളത്തിലെ  ദേശീയോദ്യാനം?
39. ഏതു നദിയിലാണ്  അരുവിക്കര ഡാം?
40. കേരളത്തിൽ കമ്മ്യൂണിസ്റ്റ്  പാർട്ടി നടത്തിയ ഏറ്റവും വലിയ സമരം?
41. വാസ്കോഡഗാമ ആദ്യം ഇന്ത്യയിൽ വന്ന വർഷം?
42. കേരളത്തിൽ ജലോത്സവങ്ങൾക്കു  തുടക്കം കുറിക്കുന്ന വള്ളംകളി?
43. കേരളത്തിൽ ഏറ്റവും വടക്കേയറ്റത്തെ കായൽ?
44. കാലിക്കറ്റ്  സർവകലാശാല നിലവിൽ  വന്ന വർഷം?
45. കർഷക ബന്ധ ബിൽ ഏത് ഗവൺമെന്റിന്റെ  കാലത്തെ പരിഷ്കാരമായിരുന്നു?
46. ശക്തൻ തമ്പുരാൻ കൊച്ചിയിൽ രാജാവായത്  ഏത് വർഷത്തിൽ?
47. കായിക കേരളത്തിന്റെ  പിതാവ്   എന്നറിയപ്പെടുന്നത്?
48. കലാമണ്ഡലത്തിന്റെ  പ്രഥമ സെക്രട്ടറിയായിരുന്നത്?
49. കാക്കാരിശ്ശി നാടകത്തിന്റെ ജനയിതാവായി കണക്കാക്കപ്പെടുന്നത്?
50. കേരളത്തിൽ വ്യഭിചാരക്കുറ്റം ആരോപിച്ചിരുന്ന സ്ത്രീകൾക്കെതിരെ സ്വീകരിച്ചിരുന്ന നടപടി?
ഉത്തരങ്ങൾ(1) സി.ജെ.തോമസ് (2) രാമവർമ്മ കുലശേഖരൻ (3) മാതൃഭൂമി (4) വൈലോപ്പിള്ളി (5) കോലത്തുനാട്  (6) തിരുവിതാംകൂർ (7) എ.ഡി.  1887 (8) ഭാരതി ഉദയഭാനു (9) പയ്യന്നൂർ (10) തിരുവനന്തപുരം (11) സി.വി. രാമൻപിള്ള (12) എ.ഡി. 1708  (13) ഇരിങ്ങാലക്കുട (14) വയലാർ രാമവർമ്മ (15) തിരുവനന്തപുരം  - അങ്കമാലി (16) പ്രേംജി (17) ഇബ്ൻ ബത്തൂത്ത  (18) കബനി (19)  പാറക്കുളങ്ങര ഗോവിന്ദമേനോൻ   (20) ചവറ (21) തിരുവഞ്ചിക്കുളം  (22) ശ്രീരംഗപട്ടണം ഉടമ്പടി (23) അഷ്ടമുടിക്കായൽ (24)  എ.ഡി.   1599  (25)   32 (26) കൊടുങ്ങല്ലൂർ  കുഞ്ഞിക്കുട്ടൻ തമ്പുരാൻ (27) 1980 (28) ശങ്കരൻകുട്ടി കുഞ്ഞിരാമൻ  പൊറ്റക്കാട്  (29) കാരാപ്പുഴ  (30) ഫാസെറ്റ് (1901) (31) മുഹമ്മദ്  അബ്ദു റഹ്‌മാൻ സാഹിബ് (32) വെള്ളൂർ  (33) പൂക്കോട്  (34) കൽപ്പറ്റ (35)  1937 (36) പി.ടി. ഉഷ (37) മാലിക്  ദിൻ ബിനാർ  (38) ഇരവികുളം  (39) കരമനയാർ  (40) പുന്നപ്ര വയലാർ  (41) 1498 (42) ചമ്പക്കുളം മൂലം വള്ളം കളി (43) ഉപ്പളക്കായൽ (44) 1968 (45) ഇ.എം.എസ്  (46) എ.ഡി.  1790 (47)  കേണൽ ഗോദവർമ്മരാജ  (48) മുകുന്ദരാജ  (49) കൊല്ലക കേശവപിളള ആശാൻ (50) സ്മാർത്ത വിചാരം

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.