1. കൊല്ലവർഷം രൂപീകരണ സമയത്തെ  കുലശേഖര രാജാവ് ആരായിരുന്നു?
2. വാസ്കോഡ ഗാമയെ ഇന്ത്യയിലെ വൈസ്രോയിയായി പോർട്ടുഗീസ് രാജാവ് നിയമിച്ച വർഷം?
3. സ്വപ്നവാസവദത്തം ആരുടെ രചനയാണ്?
4. രവികീർത്തി ആരായിരുന്നു?
5. ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യൻസംസ്ഥാനം?
6. തേഞ്ഞിപ്പാലം ആസ്ഥാനമായുള്ള സർവ്വകലാശാലയേത്?
7. അടിസ്ഥാന വിദ്യാഭ്യാസം നടപ്പിലാക്കിയ തിരുവിതാംകൂർ ഭരണാധികാരി?
8. തിരു- കൊച്ചി സംയോജനസമയത്ത് രാജപ്രമുഖനായിരുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ ഉപദേശകനായി നിയമിക്കപ്പെട്ട വ്യക്തി?
9. കുലശേഖരന്മാരുടെ തലസ്ഥാനമായിരുന്ന മഹോദയപുരം ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
10. ബി.സി. ഒന്നാം ശതകത്തിൽ കേരളത്തിലെത്തിയ ഗ്രീക്ക് നാവികൻ?
11. 1953 ൽ കേന്ദ്ര സർക്കാർ നിയമിച്ച സംസ്ഥാന പുനഃസംഘടനാ സമിതിയിലെ മലയാളി ആരായിരുന്നു?
12. അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ രാജ്യതന്ത്രജ്ഞനായിരുന്ന ദിവാൻ ആരായിരുന്നു?
13. ശ്രീമൂലം പ്രജാ സഭ രൂപീകരിക്കപ്പെട്ട വർഷം?
14. വൃത്താന്ത പത്രപ്രവർത്തനം ആരുടെ രചനയാണ്?
15. വൈക്കം സത്യാഗ്രഹം അവസാനിപ്പിക്കാൻ ശ്രമിച്ച ദേശീയ നേതാവ്?
16. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം സ്ഥാപിക്കപ്പെട്ട വർഷം?
17. ഏറ്റവും കൂടുതൽ ഏലം ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ലയേത്?
18. എന്തിനെകുറിച്ചുള്ള പഠനമാണ്അഗ്രോണമി?
19. 1834 ൽ തിരുവിതാംകൂറിൽ ഇംഗ്ളീഷ് സ്കൂൾ ആരംഭിച്ച മഹാരാജാവ്?
20. തിരുവിതാംകൂർ സംസ്ഥാന നിയമസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ദളിതൻ?
21. റബ്ബർ ബോർഡിന്റെ ആസ്ഥാനം എവിടെയാണ്?
22. ഖേൽരത്ന അവാർഡ് ലഭിച്ച ആദ്യ വനിത?
23. കേരള ടാഗോർ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
24. ഗ്രാമലക്ഷ്മി എന്തിന്റെ അത്യുല്പാദനശേഷിയുള്ള ഇനമാണ്?
25. ലോകമാതൃഭാഷാ ദിനമായി ആചരിക്കുന്നതെന്നാണ്?
26. കേരള മുഖ്യമന്ത്രിയായ ഏറ്റവും പ്രായംകൂടിയ വ്യക്തിയാരാണ്?
27. ഇന്ത്യയിൽ നിയമിക്കപ്പെട്ട ആദ്യ പോർട്ടുഗീസ് വൈസ്രോയി?
28. പെഡ്രോ അൽവാരിസ് കബ്രാൾ കോഴിക്കോടെത്തിയ വർഷമെഴുതുക?
29. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മുഖ്യമന്ത്രി ആയിരുന്നതാര്?
30. കെ.സി. ഏലമ്മ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
31. ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പു നടന്ന വർഷം?
32. കേരളത്തിന്റെ ജനസാന്ദ്രത എത്രയാണ്?
33. ഇന്ത്യയിലെ ആദ്യ ഡീസൽ വൈദ്യുത നിലയം സ്ഥാപിച്ച സംസ്ഥാനം?
34. ദക്ഷിണ നാവിക കമാൻഡ‌ന്റിന്റെ ആസ്ഥാനം?
35. സാമുവൽ ക്ലമന്റ്സ് ഏത് പേരിലാണ് സാഹിത്യ ലോകത്ത് പ്രശസ്തനായിട്ടുള്ളത്?
36. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം ഏത് സംസ്ഥാനത്താണ്?
37. ഇന്ത്യയിൽ ചണം കൃഷിചെയ്യപ്പെടുന്ന പ്രമുഖ നദീതീരം ഏതാണ്?
38. ഇന്ത്യയിലെ ആദ്യ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടപ്പോൾ ബ്രിട്ടീഷ് ഭരണാധികാരി?
39. കേരളത്തിന്റെ- നാഗ് പൂർ എന്നറിയപ്പെടുന്ന സ്ഥലം?
40. പഞ്ചായത്ത് ദിനമായി ആചരിക്കുന്ന ദിനം?
41. ഇന്ത്യയിൽ കടൽത്തീര ദൈർഘ്യം ഏറ്റവും കൂടിയ സംസ്ഥാനമേത്?
42. വായനാദിനമായി നാം ആചരിക്കുന്നതെന്നാണ്?
43. കേരള കലാമണ്ഡലം ഏത് ജില്ലയിലാണ്?
44. കേരളം എത്രതവണ സന്തോഷം ട്രോഫി കിരീടം നേടിയിട്ടുണ്ട്?
45. എഞ്ചിനീയേഴ്സ് ദിനമായി ആചരിക്കുന്നതെന്ന്?
46. ഇന്ത്യയിലെ ഏറ്റവും വലിയ മണൽ അണക്കെട്ട്?
47. ഇന്ത്യയിലെ ആദ്യത്തെ മാലിന്യമുക്ത നഗരം?
48. ഏറ്റവും അധികം ബഡ്ജറ്റുകൾ പാർലമെന്റിൽ അവതരിപ്പിച്ച മന്ത്രിയാരാണ്?
49. തുമ്പ റോക്കറ്റ് വിക്ഷേപണകേന്ദ്രം സ്ഥാപിക്കപ്പെട്ട വർഷം?
50. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്ഥാപിക്കപ്പെട്ട വർഷം? 

ഉത്തരങ്ങൾ:

(1)രാജശേഖരവർമ്മൻ (2)1524(3)ഭാസൻ (4)പുലികേശി രണ്ടാമന്റെ സദസ്സിലെ ജൈനകവി (5)ബീഹാർ (6)കോഴിക്കോട് (7)റാണി ഗൗരി പാർവ്വതിഭായ് (8)പി.എസ്. റാവു (9)കൊടുങ്ങല്ലൂർ (10)ഹിപ്പാലസ് (11)സർദാർ കെ.എം.പണിക്കർ (12)രാമയ്യൻ ദളവ (13)1904 (14)സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള (15)ഗാന്ധിജി (16)1853 (17)ഇടുക്കി (18)മണ്ണിനെക്കുറിച്ചുള്ള (19)സ്വാതി തിരുനാൾ (20)അയ്യൻകാളി (21)കോട്ടയം(22)കർണം മല്ലേശ്വരി (23)വള്ളത്തോൾ (24)കോഴി (25)ഫെബ്രു.21 (26)വി.എസ്. അച്യുതാനന്ദൻ (27)ഡി.അൽമേഡ (28)1500 എ.ഡി (29)ഇ.കെ.നായനാർ (30)വോളിബോൾ (31)1952 (32)859 ച.കി.മീ (33)കർണാടകം (34)കൊച്ചി (35)മാർക്ക് ട്വയിൻ (36)മേഘാലയ (37)ഹൂഗ്ളി നദീതീരം (38)കാനിംഗ് പ്രഭു (39)നെല്ലിയാംപതി (40)ഏപ്രിൽ 24 (41)ഗുജറാത്ത് (42)ജൂൺ 19 (43)തൃശൂർ (44)5 തവണ (45)സെപ്തം 15 (46) ബാണാസുര സാഗർ അണക്കെട്ട് (47)കോഴിക്കോട് (48)മൊറാർജി ദേശായി (49)1963 (50) 1971.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.