1. തിരുവിതാംകൂർ സന്ദർശിച്ച ആദ്യത്തെ ബ്രിട്ടീഷ് വൈസ്രോയി?
2. രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി ആരാണ്?
3. ഗാന്ധിജി അവസാനമായി കേരളത്തിൽ വന്നതെന്ന്?
4. തിരുവിതാംകൂറിലെ ദേശീയ പ്രക്ഷോഭത്തിന്റെ പിതാവ് എന്ന വിശേഷണത്തിനുടമയാര്?
5. കേരളത്തിലെ ആദ്യ മുസ്ലീം പള്ളി സ്ഥാപിതമായതെവിടെയാണ്?
6. മാനുവൽ കോട്ടസ്ഥിതിചെയ്യുന്നതെവിടെ?
7. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആദ്യസമ്മേളനം നടന്നത് എവിടെവെച്ചാണ്?
8. കേരളത്തിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്നത് എന്ന്?
9. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) രൂപവത്കൃതമായത്?
10. കേരള വനിതാ കമ്മീഷൻ അദ്ധ്യക്ഷ ആരാണ്?
11. കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ കാലം രാജ്യസഭാംഗമായിരുന്നത്?
12. കയ്യൂർ സമരം നടന്ന വർഷം?
13. പാക്കനാർ കളി കാണപ്പെടുന്നതെവിടെ?
14. കേരള സംഗീതനാടക അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ്?
15. നെഹ്രു മന്ത്രിസഭയിൽ രാജ്യരക്ഷാമന്ത്രിയായിരുന്ന കേരളീയൻ?
16. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ശുചിത്വപഞ്ചായത്ത്?
17. രണ്ടാം ബർദോളി എന്നറിയപ്പെട്ടിരുന്ന സ്ഥലം?
18. മൺറോ തുരുത്ത് ഏതു കായലിൽ സ്ഥിതിചെയ്യുന്നു?
19. ചരൽകുന്ന് വിനോദസഞ്ചാര കേന്ദ്രം ഏതു ജില്ലയിലാണ്?
20. ചന്ദ്രഗിരിക്കോട്ട ഏതു ജില്ലയിലാണ്?
21. കേരള ചരിത്രമ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
22. കേരളത്തിൽ കൈതച്ചക്ക ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?
23. ആധുനിക മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് ആര്?
24. ഇ.എം.എസ് അക്കാദമി  സ്ഥിതിചെയ്യുന്ന സ്ഥലം?
25. കേരള ഹൈക്കോടതി നിലവിൽ വന്ന വർഷം?
26. ശബരിഗിരി പദ്ധതി ഏതു നദിയിലാണ്?
27. സുഗന്ധവിളയുടെ റാണി എന്നറിയപ്പെുടന്ന കാർഷിക വിള?
28. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ?
29. ബാണാസുരൻ കോട്ടഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു?
30. വലിയകപ്പിത്താൻ എന്ന പേരിൽ പ്രസിദ്ധനായ വ്യക്തി?
31. തിരു-കൊച്ചി സംസ്ഥാനം രൂപവത്കൃതമായതെപ്പോൾ?
32. മുചിരി എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശമേതാണ്?
33. കൊച്ചി തുറമുഖത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്?
34. ക്രിമിനൽ കേസിൽ ഉൾപ്പെട്ടതിനെത്തുടർന്ന് പാർലമെന്റ് അംഗത്വം നഷ്ടപ്പെട്ട ആദ്യഎം.പി?
35. ലോകസുന്ദരിപട്ടം നേടിയ ആദ്യ ഇന്ത്യക്കാരി?
36. കേരളത്തിലെ ആദ്യ പ്രോടേം സ്പീക്കർ?
37. കേരള നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യവ്യക്തി?
38. ഒന്നാം വട്ടമേശ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി?
39. ആദ്യത്തെ കൃത്രിമ നാര്?
40. സമാന്തര നോബേൽ എന്നറിയപ്പെടുന്നത്?
41. 2012 -ൽ ജ്ഞാനപീഠപുരസ്കാരത്തിന് അർഹനായ തെലുങ്ക് സാഹിത്യകാരൻ?
42. സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഏറ്റവും കൂടുതൽ തവണ നേടിയ സംഘടന?
43. ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ് എന്ന് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന സ്റ്റീൽ പ്ലാന്റ്?
44. പ്രാചീന ഇന്ത്യയിലെ സർവകലാശാലയായിരുന്ന തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം?
45. 2014 -ലെ യുവേഫചാമ്പ്യൻസ് ലീഗ് ജേതാക്കൾ?
46. പെൻഗ്വിനുകളുടെ വാസസ്ഥലം അറിയപ്പെടുന്നത്?
47. ദി ക്ളോസ് ഓഫ് പ്ളേ ആരുടെ ആത്മകഥയാണ്?
48. ദിനോസർ എന്ന പദം ആദ്യമായി ഉപയോഗിച്ചത്?
49. കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യകപ്പൽ?
50. ദ ബുള്ളറ്റ് മാൻ എന്നറിയപ്പെടുന്ന ഫുട്ബോൾ താരം?

ഉത്തരങ്ങൾ(1)കഴ്സൺ പ്രഭു (2)കെ.ആർ. നാരായണൻ (3)1937 (4)ബാരിസ്റ്റർ ജി.പി. പിള്ള (5)കൊടുങ്ങല്ലൂർ (6)കൊച്ചിയിലെ വൈപ്പിനിൽ (7)ഒറ്റപ്പാലം (8)1994 (9)1990 (10)കെ.സി. റോസാക്കുട്ടി (11)ബി.വി. അബ്ദുള്ള കോയ (12)1940 (13)ആലപ്പുഴ (14)കേളി (15)വി.കെ. കൃഷ്ണമേനോൻ (16)പോത്തുകൽ (17)പയ്യന്നൂർ (18)അഷ്ടമുടിക്കായൽ (19)പത്തനംതിട്ട (20)കാസർകോട് (21)ഇടപ്പള്ളി (22)വെള്ളാനിക്കര (23)ചെങ്കുള്ളത്ത് കുഞ്ഞിരാമമേനോൻ (24)വിളപ്പിൽശാല (25)1958 (26)പമ്പ (27)ഏലം (28)അഗസ്ത്യകൂടം (29)വയനാട് (30)ക്യാപ്റ്റൻ ഡിലനോയ് (31)1949 ജൂലായ് 1 (32)കൊടുങ്ങല്ലൂർ (33)റോബർട്ട് ബ്രിസ്റ്റോ (34) റഷീജ് മസൂദ് (35)റീത്താ ഫാരിയ (36)റോസമ്മ പുന്നൂസ് (37)റോസമ്മ പുന്നൂസ് (38)റാംസെ മക്ഡൊണാൾഡ് (39)റയോൺ (40)റൈറ്റ് ലൈവ് ലിഹുഡ് പുരസ്കാരം (41)റാവൂരി ഭരദ്വാജ് (42)റെ‌ഡ്ക്രോസ് (43)റൂർക്കേല (44)റാവൽപിണ്ടി (45)റയൽ മാഡ്രിഡ് (46)റൂക്കറി (47)റിക്കി പോണ്ടിംഗ് (48)റിച്ചാർഡ് ഓവൻ (49)റാണി പത്മിനി (50)റോബർട്ടോ കാർലോസ് (ബ്രസീൽ)

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.