1. സുഷുമ്നയുടെ ഏകദേശ നീളമെത്രയാണ്?
2. ലഘു മസ്തിഷ്‌കം എന്ന് വിളിക്കുന്ന ഭാഗമേതാണ്?
3. ശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന ശരീരഭാഗം ഏതാണ്?
4. ലോകത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്ന രാഷ്ട്രമേതാണ്?
5. ഹാൻസ് ബർജറിന്റെ പ്രശസ്തമായ കണ്ടുപിടിത്തമെന്താണ്?
6. രക്തബാങ്കുകളിൽ രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്നതിന് ഉപയോഗിക്കുന്നതെന്താണ്?
7. ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ് ഏതാണ്?
8. അരുണരക്താണുക്കളുടെ ഉല്പാദനത്തിന് സഹായകരമായ വിറ്റാമിൻ?
9. ഫൈബ്രിനോജനും ഹെപ്പാരിനും നിർമ്മിക്കുന്ന ശരീരഭാഗം ഏതാണ്?
10. ശരീരത്തിൽ അധികം വരുന്ന ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി മാറ്റുന്ന ശരീരാവയവം?
11. സന്ധിവീക്കത്തിന് ഔഷധമായി ഉപയോഗിക്കുന്ന ഹോർമോൺ?
12. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
13. സമയബോധം നൽകുന്ന ഹോർമോൺ ഏതാണ്?
14. മനുഷ്യക്ലോണിങ്ങിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
15. മനുഷ്യനിൽ എത്ര ജോടി വാരിയെല്ലുകളുണ്ട്?
16. മൈക്രോഗ്രാഫിയ എന്ന ഗ്രന്ഥം രചിച്ചതാരാണ്?
17. പക്ഷികളുടെ ഹൃദയത്തിന് എത്ര അറകളാണുള്ളത്?
18. ഏറ്റവും വലിയ മത്സ്യം ഏതാണ്?
19. ഹിപ്പോകാമ്പസ് എന്ന മത്സ്യം പൊതുവേ ഏത് പേരിലാണ് പ്രശസ്തം?
20. മൂട്ടയുടെ ചിറകുകളുടെ എണ്ണം?
21. ഹൈഡ്രയുടെ രക്തത്തിന്റെ നിറമെന്താണ്?
22. വിഡ്ഢിയായ പക്ഷി എന്നറിയപ്പെടുന്നത്?
23. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
24. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?
25. ഏറ്റവും കൂടുതൽ കൊഴുപ്പടങ്ങിയ സുഗന്ധ വ്യഞ്ജനം?
26. കലാമിൻ ഏത് ലോഹത്തിന്റെ അയിരാണ്?
27. ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹമേത്?
28. മാങ്ങയിൽ അടങ്ങിയിരിക്കുന്ന ആസിഡേത്?
29. അക്വാഫോർട്ടിസ് എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ആസിഡ് ഏതാണ്?
30. വേപ്പിലയിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?
31. ആൽഫാ, ബീറ്റ,ഗാമാ കിരണങ്ങൾ കണ്ടെത്തിയതും പേരുകൾ നൽകിയതും ആരാണ്?
32. റേഡിയം, പൊളോണിയം എന്നീ മൂലകങ്ങൾ വേർതിരിച്ചെടുത്തത് ആരാണ്?
33. ആരാണ് നൈട്രജൻ കണ്ടെത്തിയത്?
34. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
35. മൂലകങ്ങളെ ലോഹങ്ങളെന്നും അലോഹങ്ങളെന്നും വേർതിരിച്ചത് ആരാണ്?
36. കേരളത്തിന്റെ പുതിയ നെല്ലറ എന്നറിയപ്പെടുന്നത്?
37.കേരളത്തിലെ ആദ്യത്തെ വ്യവസായ ശാല?
38. കേരളത്തിലെ ആദ്യത്തെകോളേജ് ഏത് ജില്ലയിലാണ് സ്ഥാപിച്ചത്?
39. ചെറുകിട വ്യവസായ സർവീസ് ഇൻസ്റ്റിറ്റിയൂട്ടിന്റെ ആസ്ഥാനം?
40. മലയാളത്തിലെ പ്രഥമ യാത്രാവിവരണ ഗ്രന്ഥം?
41. കൊച്ചി കപ്പൽ നിർമ്മാണ ശാലയിൽ നിന്നും പുറത്തിറക്കിയ രണ്ടാമത്തെ കപ്പൽ ഏത്?
42. ആധുനിക കൊച്ചിയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
43. ആലപ്പുഴ തുറമുഖം പണികഴിപ്പിച്ചത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
44. സുഗന്ധ വ്യഞ്ജനങ്ങളുടെ റാണി ഏത്?
45. കേരളത്തിൽ ഏലം ഗവേഷണ കേന്ദ്രം എവിടെയാണ്?
46. കേരള പോസ്റ്റൽ സർക്കിൾ നിലവിൽ വന്നതെന്ന്?
47. ഇന്ത്യൻ ഉപദ്വീപിലെ ഏറ്റവും നീളം കൂടിയ നദി?
48. അന്ത്യവിധി ആരുടെ പ്രശസ്ത പെയിന്റിംഗാണ്?
49. ജ്വലനത്തെ നിയന്ത്രിക്കുന്ന മൂലകം?
50. ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ചതാര്?

ഉത്തരങ്ങൾ
(1)45 സെ.മീ (2)സെറിബെല്ലം (3)വൃക്ക (4)ദക്ഷിണാഫ്രിക്ക (5)ഇലക്ട്രോ എൻസഫലോഗ്രാം (6)സോഡിയം സിട്രേറ്റ് (7)ഒ ഗ്രൂപ്പ് (8)ഫോളിക്കാസിഡ് (9)കരൾ (10)കരൾ (11)കോർട്ടിസോൾ (12)സിങ്ക് (13)മെലട്രോണിൻ (14)റിച്ചാർഡ് സീഡ് (15)12 ജോഡി (16)റോബർട്ട് ഹുക്ക് (17)4 (18)സ്രാവ് (19)സീ ഹോഴ്സ്(20)ചിറകില്ല (21)ഹൈഡ്രക്ക് രക്തമില്ല (22)താറാവ് (23)വില്യം ഹാർവി (24)കശുമാവ് (25)ജാതിക്ക (26)സിങ്ക് (27)രസം (28)സിട്രിക്ക് ആസിഡ് (29)നൈട്രിക് ആസിഡ് (30)മാർഗോസിൻ (31)റൂഥർ ഫോർഡ് (32)മാഡം ക്യൂറി (33)റൂഥർ ഫോർഡ് (34)ഓക്സിജൻ (35)ലാവോത്സ്യർ (36)ചിറ്റൂർ (37)പുനലൂർ പേപ്പർ മിൽസ് (38)കോട്ടയം (39)തൃശൂർ (40)വർത്തമാന പുസ്തകം (41)മഹർഷി പരശുറാം (42)ശക്തൻ തമ്പുരാൻ (43)ധർമ്മരാജ (44)ഏലം (45)പാമ്പാടുംപാറ, ഇടുക്കി (46)1961 ജൂലൈ 1 (47) ഗോദാവരി (48)മൈക്കലാഞ്ചലോ (49)നൈട്രജൻ (50)സെന്റ് തോമസ്‌
ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.