1. ഇന്ത്യയുടെ  ക്ഷേത്രനഗരം എന്നറിയപ്പെടുന്നത്?
2. നന്ദൻ കാനൻ  ബയോളജിക്കൽ  പാർക്ക്   എവിടെയാണ്‌?
3. ഏത്  സംസ്ഥാനത്താണ്  ആദ്യമായി ഒരു നദി   സ്വകാര്യവത്‌കരിക്കപ്പെട്ടത്?
4. ചമ്പാരൻ സത്യാഗ്രഹം  നടന്ന വർഷം?
5. ബീഹാറിന്റെ ദുഃഖം  എന്നറിയപ്പെടുന്ന  നദിയേത്?
6.   കേരളത്തിൽ  ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വ്യക്തി ആരാണ്?
7. ഇന്ത്യയിൽ  ഏറ്റവും കൂടുതൽ യുറേനിയം ഉത്‌പാദിപ്പിക്കുന്ന  സംസ്ഥാനമേത്?
8. പുരാതന കാലത്ത്   പ്രാക്   ജ്യോതിഷപുരം  എന്നറിയപ്പെട്ടിരുന്ന നഗരം?
9. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ദ്വിഭരണം  ഏർപ്പെടുത്തിയത്   ഏത്  നിയമത്തിലൂടെയാണ്?
10. പൊതുജന  പരാതി പരിഹാരത്തിനായി  സ്ഥിരം ലോക്  അദാലത്തുകൾ  നടപ്പിലാക്കിയ  സംസ്ഥാനമേത്?
11. യൂണിയൻ ലിസ്റ്റിൽ  എത്ര വിഷയങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്?
12. ഏറ്റവും കൂടുതൽ ഹൈക്കോടതി ബെഞ്ചുകൾ പരിധിയിൽ വരുന്ന ഹൈക്കോടതിയേത്?
13.  ബ്രഹ്മപുത്ര നദിയുടെ  ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന നഗരം?
14. കായങ്ക,  പർഹാൻ ഇവ ഏത്  സംസ്ഥാനത്തെ നൃത്തരൂപങ്ങളാണ്?
15. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉത്‌പാദിപ്പിക്കുന്ന  സംസ്ഥാനമേത്?
16. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഒഫ്  അഡ്‌വാൻസ്‌ഡ്  സ്റ്റഡീസ്   എവിടെ സ്ഥിതിചെയ്യുന്നു?
17. ഇന്ത്യയിൽ  ഏറ്റവും കൂടുതൽ  പാൽ ഉത്‌പാദിപ്പിക്കുന്ന സംസ്ഥാനമേത്?
18. ഇന്ത്യയുടെ രത്നം  എന്ന് വിശേഷിപ്പിക്കപ്പെടുന്ന   സംസ്ഥാനമേത്?
19. ക്വിറ്റിന്ത്യാ ദിനമായി ആചരിക്കുന്നതെന്നാണ്?
20.  പാകിസ്ഥാന്റെ  പ്രഥമ  പ്രധാനമന്ത്രി ആരായിരുന്നു?
21. ചൈനയുടെ ഇന്ത്യൻ ആക്രമണ സമയത്തെ  പ്രധാനമന്ത്രി ആരായിരുന്നു?
22.ബാരാബതി സ്റ്റേഡിയം  ഏത്  ഇന്ത്യൻ  സംസ്ഥാനത്താണ്?
23. ഇന്ത്യയിലെ  ഏറ്റവും ഉയരം കൂടിയ കൊടുമുടി  ഏത്  സംസ്ഥാനത്താണ്?
24. ദേശീയ   സമുദ്രശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ട്  പ്രവർത്തിക്കുന്ന നഗരമേത്?
25. നിഗംബോധ്‌ഘട്ട്   ആരുടെ സമാധിസ്ഥലമാണ്?
26. കുപ്രസിദ്ധമായ  സെല്ലുലാർ  ജയിൽ  ഏത്  നഗരത്തിൽ സ്ഥിതിചെയ്യുന്നു?
27.  ഇന്ത്യയിലെ ആദ്യ ആസൂത്രിത നഗരം രൂപകല്പന ചെയ്തത്  ആരാണ്?
28. ചണ്ഢിഗഡ്   ഏത്   കേന്ദ്ര ഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ്?
29. 1866-ൽ ഈസ്റ്റ്  ഇന്ത്യാ അസോസിയേഷൻ ആര്,  എവിടെ സ്ഥാപിച്ചു?
30. ഇന്ത്യൻ  കമ്മ്യൂണിസ്റ്റ്   പ്രസ്ഥാനം   1925-ൽ രൂപംകൊണ്ടത്   എവിടെവച്ചാണ്?
31. അക്ബറുടെ ശവകുടീരം ഇപ്പോൾ   എവിടെ സ്ഥിതിചെയ്യുന്നു?
32. ചൗരി  - ചൗരാ സംഭവം നടക്കുമ്പോഴുള്ള ഇന്ത്യയിലെ  വൈസ്രോയി?
33. ഗാന്ധിജിയുടെ  മനഃസാക്ഷി സൂക്ഷിപ്പുകാരൻ   എന്ന് വിശേഷിപ്പിക്കപ്പെടുന്നത്  ആരെയാണ്?
34. ഹർഷവർദ്ധനെ യുദ്ധത്തിൽ  പരാജയപ്പെടുത്തി  വധിച്ച രാജാവാര്? വർഷമേത്?
35.  ജോൺ കമ്പനി ഇന്ത്യയിൽ നിയമിച്ച അവസാന ഭരണാധികാരി ആരായിരുന്നു?
36.  സ്വതന്ത്രഭാരതത്തിലെ  പ്രഥമ ആരോഗ്യവകുപ്പ്  മന്ത്രി ആരായിരുന്നു?
37.ഇബ്നു ബത്തൂത്ത  ഇന്ത്യയിലെത്തിയ വർഷം?
38. ഗോവ  പിടിച്ചെടുത്ത   പോർച്ചുഗീസ്  ഭരണാധികാരി ആരായിരുന്നു?
39.  അക്ബർ ദിൻ ഇലാഹി  എന്ന  മതം സ്ഥാപിച്ച വർഷം?
40. ബക്സാർ യുദ്ധം നടന്നതെന്ന്?
41. 1911-ൽ ഇന്ത്യ സന്ദർശിച്ച  ഇംഗ്ളണ്ടിലെ രാജാവ്  ആരായിരുന്നു?
42. ജനറൽ  ഡയർ വധിക്കപ്പെട്ട വർഷം?
43. ശൈശവ വിവാഹ നിയന്ത്രണബിൽ  പാസാക്കപ്പെട്ടതെന്ന്?
44. സൈമൺ കമ്മിഷൻ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയിലെ ഭരണാധികാരി?
45. ഏഷ്യൻ  ഗെയിംസിന്റെ   പിതാവ്  ആരാണ്?
46.സ്വാതന്ത്ര്യ സമരകാലത്ത്  കോൺഗ്രസ്  പിളർന്നത്  ഏത്  വർഷമാണ്?
47.  ഏറ്റവും  കൂടുതൽ തവണ  ഏഷ്യൻഗെയിംസിന് ആതിഥേയത്വം വഹിച്ച നഗരം?
48. ഇന്ത്യയുടെ വിജ്ഞാന നഗരം  എന്നറിയപ്പെടുന്നത്?
49. കനൗജ്  യുദ്ധം ആരൊക്കെ  തമ്മിലായിരുന്നു?
50. കർണാൽ യുദ്ധം നടന്ന വർഷം?

ഉത്തരങ്ങൾ:

(1) ഭുവനേശ്വർ ( ഇന്ത്യയുടെ  ഭദ്രാസന  പള്ളി /  കത്തീഡ്രൽ സിറ്റി) (2) ഒറീസ, വെള്ളക്കടുവ (3)  ഛത്തിസ്ഗഢ്  (ഷിവ്‌നാഥ്  നദി) (4)  1917 (5) കോസി (6) കെ. കരുണാകരൻ (7) ജാർഖണ്ഡ്   (8) ഗുവാഹത്തി (9)  1919ലെ   മൊണ്ടേഗു -  ചെംസ്‌ഫോർഡ്   ഭരണപരിഷ്കാരങ്ങൾ വഴി  (10)  രാജസ്ഥാൻ (11)  97 (12) ഗുവാഹത്തി  ഹൈക്കോടതി  (13) ഗുവാഹത്തി (14) ഹിമാചൽപ്രദേശ്  (15) ഹിമാചൽപ്രദേശ് (16) ഷിംല (17) ഹരിയാന  (18) മണിപ്പൂർ (19) ആഗസ്റ്റ്   9  (20)  ലിയാഖത്ത്  അലിഖാൻ  (21) ജവഹർലാൽ  നെഹ്‌റു (22) ഒറീസ (കട്ടക്കിൽ), ബാരാമതി കൊടുമുടി - നാഗാലാൻഡ്  (23) സിക്കിം   ( കാഞ്ചൻജംഗ) (24) പനാജി (25) കിഷൻകാന്ത്  (മുൻ ഉപരാഷ്ട്രപതി)   (26) പോർട്ട്  ബ്ളയർ (27)  ലെ കൊർബ്യൂസിയർ (28) ചണ്ഡിഗഢ്  (29) ദാദാഭായ്   നവറോയ്, ലണ്ടനിൽ  (30) കാൺപൂരിൽ (31) ആഗ്ര (ഉത്തർപ്രദേശ്),  സിക്കന്ദ്രയാണ്  ശവകുടീരം (32) റീഡിങ്ങ്   പ്രഭു  (33) സി. രാജഗോപാലാചാരി (34) പുലികേശി രണ്ടാമൻ,   646 എ.ഡിയിൽ (35) കാനിംഗ്   പ്രഭു  (36) രാജ്‌കുമാരി അമൃത്‌കൗർ (37) എ.ഡി.  1333 (38) അൽബുക്കർക്ക്  (39)  1582  (40)  1764 (41) ജോർജ്  അഞ്ചാമൻ  (42)  1940 (43)  1929 (44) ഇർവിൻ   പ്രഭു  (45) ഗുരുദത്ത്    സോന്ധി  (46)  1907 (47)  ബാങ്കോക്ക്  (നാല്  തവണ)   (48)  ബാംഗ്ളൂർ  (49)  ഷെർഷയും  ഹുമയൂണും  (1540-ൽ)  (50)  1739 (നാദിർഷ   മുഗൾ  രാജാവായിരുന്ന  മുഹമ്മദ്  ഷായെ   പരാജയപ്പെടുത്തിയ യുദ്ധം).
ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.