1. കിസാൻഘട്ട് ആരുടെ സമാധിസ്ഥലമാണ്?
2. പൃഥ്വിരാജ് റാസോ എന്ന കൃതി രചിച്ചത്?
3. ഇന്ത്യയിലെ ആദ്യ മുസ്ലീം പള്ളി?
4. തുടിക്കുന്ന താളുകൾ ആരുടെ ആത്മകഥയാണ്?
5. സാമൂതിരിയുടെ ഖണ്ഡത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെടുന്ന കോട്ട?
6. മൈ ചൈൽഡ്ഹുഡ് ആരുടെ ആത്മകഥയാണ്?
7. മേല്പത്തൂർ സ്മാരകം സ്ഥിതിചെയ്യുന്നത്?
8. കോട്ട ആണവനിലയം സ്ഥിതി ചെയ്യുന്ന നദീതീരം?
9. അഗ്രോണമിക് റിസർച്ച് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
10. ചൈനീസ് സഞ്ചാരിയായ ഫാഹിയാൻആരുടെ കാലത്താണ് ഇന്ത്യ സന്ദർശിച്ചത്?
11. ഷണ്മുഖദാസൻ എന്നത് ആരുടെ സന്യാസിനാമമാണ്?
12. ഭൂമധ്യരേഖയോട് അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യൻ മെട്രോപൊളിറ്റൻ നഗരം?
13. ഏറ്റവും ചെറിയ ലോക്സഭാ മണ്ഡലം?
14. ഗ്രീക്ക് രേഖകളിൽ സാൻഡ്രക്കോട്ടസ് എന്ന് പരാമർശിക്കപ്പെടുന്ന ഇന്ത്യൻ ഭരണാധികാരി?
15. കാസർകോട് ജില്ലയെ U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി?
16. നാം കഴിക്കുന്ന ആഹാരം ദഹിക്കുന്നത് ഏത് അവയവത്തിൽവെച്ചാണ്?
17. ശരീരത്തിന്റെ തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന അവയവം?
18. സുഭാഷ് ചന്ദ്രബോസിന്റെ രാഷ്ട്രീയഗുരു?
19. മഞ്ഞ് തിന്നുന്നവൻ എന്നർത്ഥമുള്ള പ്രാദേശിക വാതം?
20. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത്?
21. അസുരവാദ്യം എന്നറിയപ്പെടുന്നത്?
22. കേരളത്തിലെ ഏക മയിൽവളർത്തൽ കേന്ദ്രം?
23. കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റി?
24. തലയിൽ ഹൃദയമുള്ള ജീവി?
25. കേരളത്തിൽ ജലോത്സവങ്ങൾക്ക് തുടക്കംകുറിക്കുന്ന വള്ളംകളി?
26. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത തലസ്ഥാന നഗരം?
27. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം?
28. അശോകന്റെ 2-ാം ശിലാശാസനത്തിൽ കേരളത്തെ ഏതു പേരിലാണ് പരാമർശിക്കുന്നത്?
29. ഷോളയാർ അണക്കെട്ട് ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത്?
30. കയ്യൂർ സമരത്തെ (1941) ആസ്പദമാക്കി നിരഞ്ജന രചിച്ച നോവൽ?
31. കേരളത്തിലെ ഓർഫ്യൂസ് എന്നറിയപ്പെടുന്നത്?
32. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള താലൂക്ക്?
33. ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷമേത്?
34. കടുവയെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിച്ച വർഷമേത്?
35. ഇന്ത്യയുടെ പ്രഥമ ആണവ പരീക്ഷണത്തിന് വേദിയായ സ്ഥലമേത്?
36. പ്രഥമ ആണവപരീക്ഷണം കൃത്രിമോപഗ്രഹ വിക്ഷേപണം എന്നിവ നടക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?
37. ലോകചരിത്രത്തിലെ തന്നെ ഏറ്റവും മാരകമായ വ്യാവസായിക ദുരന്തമായി അറിയപ്പെടുന്നതേത്?
38. ഇന്ത്യയിലെ പ്രഥമ കോൺഗ്രസ്സിതര പ്രധാനമന്ത്രി ആരായിരുന്നു?
39. 1977 ലെ മൊറാർജി ദേശായി മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിമാർ ആരൊക്കെയായിരുന്നു?
40. രാഷ്ട്രപിതാവ് ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥാനമായ രാജ്ഘട്ടിൽ സത്യപ്രതിജ്ഞ ചെയ്ത പ്രധാനമന്ത്രിയാര്?
41. ചരൺസിംഗ് മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രി ആരായിരുന്നു?
42. വിദ്യാഭ്യാസത്തെ ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലേക്കു മാറ്റിയ വർഷമേത്?
43. ആദ്യത്തെ പിന്നാക്കവിഭാഗ കമീഷൻ രൂപവത്ക്കരിക്കപ്പെട്ട വർഷമേത്?
44. മണ്ഡൽ കമ്മീഷന്റെ തലവൻ ആരായിരുന്നു?
45. മണ്ഡൽ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പാക്കാൻ തീരുമാനിച്ച കേന്ദ്രമന്ത്രിസഭയേത്?
46. 1974 മാർച്ചിൽ മരംമുറിക്കെതിരെ ഗ്രാമീണ വനിതകൾ ശ്രദ്ധേയമായ ചെറുത്തുനില്പ് സമരം നടത്തിയ ചമോലി ജില്ല ഏത് സംസ്ഥാനത്താണ്?
47. ബഹിരാകാശത്ത് എത്തിയ ആദ്യത്തെ ഇന്ത്യാക്കാരനാര്?
48. ഫോറസ്റ്റ് സർവ്വേ ഓഫ് ഇന്ത്യ നിലവിൽ വന്ന വർഷമേത്?
49. ഏത് ക്ഷേത്രത്തിൽ ഇന്ത്യൻ സായുധസേന നടത്തിയ നീക്കമായിരുന്നു ഓപ്പറേഷൻ ബ്ലുസ്റ്റാർ?
50. ഓപ്പറേഷൻ ബ്ലൂസ്റ്റാർ സൈനിക നടപടിക്ക് നിർദ്ദേശം നൽകിയ പ്രധാനമന്ത്രിയാര്?


ഉത്തരങ്ങൾ
(1)ചരൺസിംഗ് (2)ചന്ദ് ബർദായി (3)ചേരമാൻ ജുമാമസ്ജിദ് (4)ചങ്ങമ്പുഴ (5)ചാലിയം കോട്ട (6)ചാർളി ചാപ്ലിൻ (7)ചന്ദനക്കാവ് (8)ചമ്പൽ (9)ചാലക്കുടി (10)ചന്ദ്രഗുപ്തൻ രണ്ടാമൻ (11)ചട്ടമ്പി സ്വാമി (12)ചെന്നൈ (13)ചാന്ദ്നി ചൗക്ക് (14)ചന്ദ്രഗുപ്ത മൗര്യൻ (15)ചന്ദ്രഗിരിപ്പുഴ(16)ചെറുകുടൽ (17)ചെവി (18)ചിത്തരഞ്ജൻ ദാസ് (19)ചിനുക്ക് (20)ചെറായി (21)ചെണ്ട (22)ചുളന്നൂർ (പാലക്കാട്) (23)ചിത്രലേഖാ ഫിലിം സൊസൈറ്റി (24)ചെമ്മീൻ (25)ചമ്പക്കുളം മൂലം വള്ളം കളി (26)ചണ്ഡീഗഢ് (27)ചമ്പാരൻ (1917) (28)ചേരളംപുത്ര (29) ചാലക്കുടിപ്പുഴ (30)ചിരസ്മരണ (31) ചങ്ങമ്പുഴ കൃഷ്ണപിള്ള (32)ചേർത്തല (33)1972 സെപ്തംബർ (34)1972 നവംബർ (35)പൊഖ്റാൻ (രാജസ്ഥാൻ) (36)ഇന്ദിരാഗാന്ധി (37)ഭോപ്പാൽ വിഷവാതക ദുരന്തം (38)മൊറാർജി ദേശായി (39)ചരൺസിംഗ്, ജഗ് ജീവൻ റാം (40)മൊറാർജി ദേശായി (41)യശ്വന്ത് റാവു ചവാൻ (42)1976 (43)1953 (44)ഭണ്ഡേശ്വരിപ്രസാദ് മണ്ഡൽ (45)വി.പി.സിംഗ് മന്ത്രിസഭ (46)ഉത്തരാഖണ്ഡ് (47)രാകേഷ് ശർമ (48)1981 ജൂൺ (49)സുവർണക്ഷേത്രം (50)ഇന്ദിരാഗാന്ധി.