1. ഇന്ത്യയിലെ ഒഴുകുന്ന ദേശീയോദ്യാനം എന്നറിയപ്പെടുന്നത്?
2. രാജസ്ഥാനിലെ ഖേത്രി ഖനി എന്തിന് പേരുകേട്ടതാണ്?
3. ഇ.എസ്.എൽ.നരസിംഹൻ ഏതുസംസ്ഥാനത്തിന്റെ ഗവർണറാണ്?
4. ലോകത്ത് ഏറ്റവും കൂടുതൽ മൈക്ക (അഭ്രം) ഉത്പാദിപ്പിക്കുന്ന രാജ്യമേത്?
5. ചൈനയുമായി ഏറ്റവും അതിർത്തി പങ്കുവെക്കുന്ന ഇന്ത്യൻ സംസ്ഥാനമേത്?
6. ഏത് ശിലകളിലാണ് പെട്രോളിയം രൂപം കൊള്ളുന്നത്?
7. ബ്രൗൺ കോൾ എന്നറിയപ്പെടുന്ന കൽക്കരിയേത്?
8. ഇന്ത്യയിലെ ഏറ്റവം പഴക്കമേറിയ എണ്ണപ്പാടമായ ദിഗ് ബോയ് ഏതു സംസ്ഥാനത്തിലാണ്?
9. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടായ ഹിരാക്കുഡ് ഏത് സംസ്ഥാനത്താണ്?
10. കോസി വിവിധോദ്ദേശ്യ പദ്ധതിയിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യമേത്?
11. ഇന്ദിരാഗാന്ധി കനാലിലേക്ക് വെള്ളം കൊണ്ടുവരുന്ന നദിയേത്?
12. ആധുനിക ഭാരതത്തിലെ ക്ഷേത്രങ്ങൾ എന്ന് അണക്കെട്ടുകളെ വിശേഷിപ്പിച്ചതാര്?
13. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ലയേത്?
14. അഞ്ചരക്കണ്ടിപ്പുഴ (കണ്ണൂർ) യിൽ സ്ഥിതിചെയ്യുന്ന ദ്വീപ് ഏത്?
15. കേരളത്തിലെ ഏറ്റവും വലിയ നദീദ്വീപ് ഏത്?
16. കാറ്റിന് ഒരേ വേഗമുള്ള പ്രദേശങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ ഏത്?
17. സമുദ്രനിരപ്പിൽ നിന്നും തുല്യ ഉയരത്തിലുള്ള സ്ഥലങ്ങളെ കൂട്ടിയോജിപ്പിച്ച് വരയ്ക്കുന്ന രേഖകൾ എങ്ങനെ അറിയപ്പെടുന്നു?
18. മ‌ഡഗാസ്കർ എന്ന രാജ്യം സ്ഥിതിചെയ്യുന്ന മഹാസമുദ്രമേത്?
19. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?
20. ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻസൈനിക കേന്ദ്രമേത്?
21. സർഗാസൊ കടൽ സ്ഥിതിചെയ്യുന്ന സമുദ്രം ഏത്?
22. പസഫിക് സമുദ്രത്തിന് ശാന്തസമുദ്രം എന്ന പേര് നൽകിയ വ്യക്തി?
23. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ഏത്?
24. കൃത്രിമ മഴ സൃഷ്ടിക്കാനായി അന്തരീക്ഷത്തിൽ വിതറുന്ന രാസവസ്തു ഏത്?
25. ദക്ഷിണേന്ത്യൻ രാജ്യങ്ങൾക്കു മുകളിൽ രൂപം കൊള്ളുന്ന അന്തരീക്ഷ മലിനീകരണ പുതപ്പ് എന്നറിയപ്പെടുന്ന മേഘങ്ങൾ?
26. തെളിഞ്ഞ ആകാശത്തിൽ ചന്ദ്രന് ചുറ്റും കാണപ്പെടുന്ന മഞ്ഞവലയത്തിനും കാരണം?
27. ആപേക്ഷിക ആർദ്രത കണ്ടുപിടിക്കുന്ന ഉപകരണമേത്?
28. മുന്തിരിക്കുലകൾ പാകമാകാൻ സഹായിക്കുന്ന പ്രാദേശിക വാതം?
29. ബാരോമീറ്ററിന്റെ നിരപ്പ് പെട്ടെന്ന് താഴുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
30. അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ മാറ്റങ്ങൾ രേഖപ്പെടുത്തുന്ന ഗ്രാഫ് ഏത്?
31. വാർത്താ വിനിമയ കൃത്രിമോപഗ്രഹങ്ങൾ സ്ഥിതിചെയ്യുന്ന മണ്ഡലമേത്?
32. ഭൂഗുരുത്വാകർഷണം ഏറ്റവും കുറഞ്ഞ മണ്ഡലമേത്?
33. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയ സ്ഥലമേത്?
34. ഓസോൺ കവചം സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളിയേത്?
35. നദികൾ വഹിച്ചുകൊണ്ടുവരുന്ന വസ്തുക്കൾ നദീമുഖങ്ങളിൽ അടിഞ്ഞുകൂടി ത്രികോണാകൃതിയിൽ രൂപം കൊള്ളുന്ന ഭൂരൂപങ്ങൾ അറിയപ്പെടുന്നതെങ്ങനെ?
36. ഏത് രാജ്യത്തിലെ പ്രധാന നദിയാണ് മഹാവേലി ഗംഗ?
37. ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്ന മരുഭൂമിയേത്?
38. പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം എന്നറിയപ്പെടുന്ന ഇന്ത്യയുടെ പുൽമേട് ഏത്?
39. എവറസ്റ്റ് കീഴടക്കിയ അംഗവൈകല്യമുള്ള ആദ്യ ഇന്ത്യാക്കാരി?
40. ആൽപ്സ് പർവതനിരയുടെ മുകളിലുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ട ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?
41. പർവതങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?
42. അവശിഷ്ട പർവതങ്ങൾക്ക് ഉദാഹരണങ്ങൾ ഏതെല്ലാം?
43. മഴയുടെ തോത് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത്?
44. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതമേത്?
45. ക്രാക്കത്തോവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്ന രാജ്യമേത്?
46. ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസമേത്?
47. ഭൗമോപരിതലത്തിൽ കിഴക്കുപടിഞ്ഞാറ് ദിശയിൽ വരയ്ക്കുന്ന സാങ്കല്പികരേഖകൾ അറിയപ്പെടുന്നത്?
48. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യമേത്?
49. ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം (ഇന്ത്യൻപ്രാദേശിക സമയം) ഗ്രീനിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുന്നിലാണ്?
50. ഭൂമിയുടെ ഉപരിതല വിസ്തീർണ്ണത്തിന്റെ എത്ര ശതമാനമാണ് ജലമുള്ളത്?

ഉത്തരങ്ങൾ
(1)കീബുൾ ലെംജാവൊ (മണിപ്പൂർ) (2)ചെമ്പ് (3)തെലങ്കാന (4)ഇന്ത്യ (5)അരുണാചൽ പ്രദേശ് (6)അവസാദ ശില (7)ലിഗ് നൈറ്റ് (8)അസം (9)ഒഡിഷ (10)നേപ്പാൾ (11) സത് ലജ് (12)ജവഹർ ലാൽ നെഹ്രു (13)കാസർകോട് (14)ധർമടം ദ്വീപ് (15)കുറുവാ ദ്വീപ് (വയനാട്) (16)ഐസൊ ടാക്കുകൾ (17)കോണ്ടൂർ രേഖകൾ (18)ഇന്ത്യൻമഹാസമുദ്രം (19)മഡഗാസ്ക്കർ (20)ഡീഗോ ഗാർഷ്യ ദ്വീപുകൾ (21)ഉത്തര അത് ലാന്റിക് സമുദ്രം (22) ഫെർഡിനാന്റ് മഗല്ലൻ(23)ഗ്രേറ്റ് ബാരിയർ റീഫ് (24)സിൽവർഅയോഡൈഡ് (25)ബ്രൗൺ ക്ലൗഡ് (26)സീറോ സ്ട്രാറ്റസ് മേഘം (27)ഹൈഗ്രോമീറ്റർ (28)ഫൊൻ (29)കൊടുങ്കാറ്റിനെ (30)കീലിങ് കർവ് (31)അയണോസ്ഫിയർ (32)തെർമോസ്ഫിയർ (33)അന്റാർട്ടിക്കയിലെ ഹാലിബേ (34) സ്ട്രാറ്റോസ്ഫിയർ (35)ഡെൽറ്റകൾ (36) ശ്രീലങ്ക (37)താർ മരുഭൂമി (38)ബുഗ്യാൽ (39)അരുണിമ സിൻഹ(40)ഹോമി ജെ. ഭാഭ (41)ഓറോളജി (42)ആരവല്ലി (ഇന്ത്യ), അപ്പലേച്ചിയൻ (അമേരിക്ക) (43)വർഷമാപിനി (44)താമുമാസിഫ് (ദക്ഷിണ പസിഫിക്ക് ) (45)ഇൻഡോനേഷ്യ (46)ജൂൺ 21 (47)അക്ഷാംശരേഖകൾ (48)ഇൻഡോനേഷ്യ (49)അഞ്ചര മണിക്കൂർ (50)71 ശതമാനം