1.  ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേർതിരിക്കുന്ന തടാകമേത്?
2. സിംഹങ്ങളെ സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക ദേശീയോദ്യാനമേത്?
3. ഇന്ത്യൻ സ്റ്റാൻഡേർഡ് സമയത്തെക്കാളും ഒരു മണിക്കൂർ മുന്നോട്ട് സമയം മാറ്റുമെന്ന് പ്രഖ്യാപിച്ച ഇന്ത്യൻ സംസ്ഥാനമേത്?
4. ഇന്ത്യയിൽ ഏറ്റവും വനവിസ്തൃതിയുള്ള സംസ്ഥാനമേത്?
5. ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു?
6. രാമഗിരി സ്വർണഖനി ഏതു സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്നു?
7. തെലുങ്കാന സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രി ആര്?
8. വെള്ളി,സിങ്ക് എന്നീ നിക്ഷേപങ്ങൾക്ക് പേരുകേട്ട സാവാർ ഖനി ഏതു സംസ്ഥാനത്തിലാണ്?
9. ഏത് ശിലകളിലാണ് പെട്രോളിയം രൂപംകൊള്ളുന്നത്?
10. ആങ്കലേഷ്വർ എണ്ണപ്പാടം ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്?
11. ഇന്ത്യയിൽ ആദ്യമായി യുറേനിയം കണ്ടെത്തിയ പ്രദേശം?
12. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിവിധോദ്ദേശ്യ പദ്ധതി ഏത്‌?
13. ഇന്ത്യയിലെ ഏറ്റവും വലിയ കനാൽ പദ്ധതി ഏത്?
14. മഹാറാണാ പ്രതാപ് സാഗർ ഡാം അഥവാ പോങ് ഡാം ഏതു സംസ്ഥാനത്തിലാണ്?
15. റാണിപുരം എന്ന സുഖവാസകേന്ദ്രം സ്ഥിതി ചെയ്യുന്ന കേരളത്തിലെ ജില്ലയേത്?
16. കേരളത്തിന്റെ വടക്കേ അറ്റത്തുകൂടി ഒഴുകുന്ന നദിയേത്?
17. ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് അണക്കെട്ടായ ബാണാസുരസാഗർ ഡാം ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു?
18. നല്ലളം താപവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന ജില്ല?
19. ആർട്ടിക്കിൽ പ്രവർത്തനം തുടങ്ങിയ ഇന്ത്യയുടെ ആദ്യ പര്യവേക്ഷണ കേന്ദ്രം?
20. നാഷണൽ റിമോട്ട് സെൻസിംഗ് ഏജൻസിയുടെ ആസ്ഥാനമെവിടെ?
21. ഇന്ത്യൻ ഉപദ്വീപിന്റെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ലയേത്?
22. പാക് കടലിടുക്ക് നീന്തിക്കടന്ന ആദ്യ മലയാളി ആര്?
23. ഹണിമൂൺ, ബ്രേക്ക് ഫാസ്റ്റ് എന്നീ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം?
24. ജൈവ മരുഭൂമി എന്നറിയപ്പെടുന്ന കടൽ ഏത്?
25. വേദകാലത്ത് ഇന്ത്യൻ മഹാസമുദ്രം അറിയപ്പെട്ടിരുന്ന പേരെന്ത്?
26. സമുദ്രത്തിന്റെ ദൂരം അളക്കുന്ന യൂണിറ്റ് ഏത്?
27. സമുദ്രത്തിന്റെ ആഴം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഏതെല്ലാം?
28. കാലാവസ്ഥാവശ്യങ്ങൾക്കുവേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?
29. ലോകത്ത് പുതുതായി കണ്ടെത്തിയ മിനറൽ (ധാതു) ഏത്?
30. മഴയ്ക്ക് കാരണമാകുന്ന മേഘങ്ങൾഏത്?
31. ജെറ്റ് വിമാനങ്ങൾ കടന്നുപോകുന്നതിന്റെ ഫലമായി ഉടലെടുക്കുന്ന സിറസ് മേഘം?
32. മേഘങ്ങളെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നതെങ്ങനെ?
33. മഞ്ഞ് തിന്നുന്നവൻ എന്നറിയപ്പെടുന്ന പ്രാദേശിക വാതകമേത്?
34. ബാരോമീറ്ററിന്റെ നിരപ്പ് ഉയരുന്നത് എന്തിനെ സൂചിപ്പിക്കുന്നു?
35. ദ്രാവകമില്ലാത്ത ബാരോമീറ്റർ ഏത്?
36. സൂര്യരശ്മികളുടെ തീവ്രത ഏറ്റവും അധികം അനുഭവപ്പെടുന്നത് എപ്പോൾ?
37. അന്തരീക്ഷത്തിലെ ഏറ്റവും മുകളിലത്തെ പാളി ഏത്?
38. അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർവരമ്പായി നിശ്ചയിച്ചിരിക്കുന്ന രേഖയേത്?
39. എല്ലാ വർഷവും സെപ്തംബർ 16 ഓസോൺ ദിനമായി ആചരിക്കാൻ നിശ്ചയിച്ച അന്താരാഷ്ട്ര സംഘടന ഏത്?
40. ഓസോൺ സംരക്ഷണ ഉടമ്പടിയായ മൊൺട്രിയൽ പ്രോട്ടോകോൾനിലവിൽ വന്നത് എന്ന്?
41. തടാകങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയ പഠനശാഖയേത്?
42. ലോകത്തിലെ ഏറ്റവും വലിയ ഡെൽറ്റയേത്?
43. മരുഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡമേത്?
44. സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേട് എത്‌‌?
45. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിതയാര്?
46. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പർവതനിരയേത്?
47. ബ്യുഫോർട്ട് സ്കെയിൽ ഉപയോഗിക്കുന്നതെന്തിന്?
48. എന്തിനെക്കുറിച്ചുള്ള പഠനമാണ് സ്പീലിയോളജി?
49. മെഡിറ്ററേനിയന്റെ ദീപസ്തംഭം എന്നറിയപ്പെടുന്ന അഗ്നിപർവതമേത്?
50. ഇന്ത്യ സ്ഥിതി ചെയ്യുന്ന അർദ്ധഗോളമേത്?
ഉത്തരങ്ങൾ
(1)ഹുസൈൻസാഗർ തടാകം (2) ഗീർ ദേശീയോദ്യാനം (ഗുജറാത്ത്) (3) അസം (4) മദ്ധ്യപ്രദേശ് (5) ഡെറാഡൂൺ (6)ആന്ധ്ര (7)ചന്ദ്രശേഖര റാവു (8)രാജസ്ഥാൻ (9)അവസാദ ശില (10)ഗുജറാത്ത് (11)ജാദുഗുഡ (ജാർഖണ്ഡ്) (12)ദാമോദർവാലി പദ്ധതി (13) ഇന്ദിരാഗാന്ധി കനാൽ (രാജസ്ഥാൻ) (14)ഹിമാചൽ പ്രദേശ് (15)കാസർകോട് (16)മഞ്ചേശ്വരം പുഴ (17)കബനി  (18) കോഴിക്കോട് (19)ഹിമാദ്രി (20) ഹൈദരാബാദ് (21)കന്യാകുമാരി (22)എസ്.പി. മുരളീധരൻ (23) ചിൽക്ക (ഒഡിഷ) (24)സർഗാസൊ കടൽ (25)രത്നാകം (26)നോട്ടിക്കൽ മൈൽ (27) എക്കോ സൗണ്ടർ, സോണാർ, ഫാത്തൊ മീറ്റർ (28) മെറ്റ്സാറ്റ് (കല്പന-1) (29) പുട്നിസൈറ്റ് (30) നിംബസ് (31) കോൺട്രയിൽസ് (32) നെഫോളജി (33) ചിനൂക്ക് (34) പ്രസന്നമായ കാലാവസ്ഥ (35)അനിറോയിഡ് ബാരോമീറ്റർ (36)ഉച്ചയ്ക്ക് 12 മണിക്ക് (37) എക്സ്സോസ്ഫിയർ (38)കാർമൻരേഖ (39)യു.എൻ.ഇ.പി (യുണൈറ്റഡ് നേഷൻസ് എൻവയറോൺമെന്റ് പ്രോഗ്രാം) (40)1989 ജനുവരി 1 (41)ലിംനോളജി (42)സുന്ദർബൻ (ഇന്ത്യ-ബംഗ്ളാദേശ്) (43)അന്റാർട്ടിക്ക (44)ബുഗ്യാൽ (45) മലാവത് പൂർണ (ഇന്ത്യ) (46)ഹിമാലയം (47)കാറ്റിന്റെ തീവ്രത അളക്കാൻ (48)ഗുഹകളെക്കുറിച്ച് (49)സ്ട്രംബോളി (50)ഉത്തരാർധഗോളം.