1. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്?
2. കേരളത്തിലെ ആദ്യ റവന്യൂ മന്ത്രി?
3. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദ്യ ഡയറക്ടർ?
4. കൊച്ചിയിൽ പ്രജാമണ്ഡലം സ്ഥാപിച്ചത്?
5. ആരുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിലാണ് 1938-ൽ തിരുവിതാംകൂറിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖ രൂപം കൊണ്ടത്?
6. തിരു- കൊച്ചിയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയ്ക്ക് നേതൃത്വം നൽകിയത്?
7. തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ?
8. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ?
9. പട്ടിണിജാഥ നയിച്ചത്?
10. ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്?
11. മലയാളത്തിലെ ആദ്യത്തെ ജനകീയകവി എന്നറിയപ്പെടുന്നത്?
12. ശ്രീശങ്കരാചാര്യരുടെ ഗുരു?
13. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസവകുപ്പു മന്ത്രി?
14. കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപകൻ?
15. എസ്.എൻ.ഡി.പിയുടെ സ്ഥാപക സെക്രട്ടറി?
16. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആദ്യ സെക്രട്ടറി?
17. തട്ടേക്കാട് പക്ഷിസങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടിക്കാണിച്ചത്?
18. കോൺഗ്രസിൽ അംഗത്വമെടുത്ത ആദ്യമലയാളി?
19. കേരള കോൺഗ്രസ് സ്ഥാപിച്ചത്?
20. കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർൽ
21. തിരുവിതാംകൂറിലെ ആദ്യത്തെ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ്?
22.  അവിശ്വാസപ്രമേയം വഴി പുറത്തുപോയ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രി?
23. രണ്ടാം ലോകമഹായുദ്ധാനന്തരം ജയിൽ മോചിതനായ കേരളത്തിലെ അവസാനത്തെ രാഷ്ട്രീയ തടവുകാരൻ?
24. കേരളത്തിലെ ആദ്യത്തെ പബ്ളിക്ക് ഹെൽത്ത് ലബോറട്ടറിയുടെ സ്ഥാപകൻ?
25. ചട്ടമ്പിസ്വാമികളുടെ പൂർവാശ്രമത്തിലെ പേര്?
26. ആത്മവിദ്യാസംഘം സ്ഥാപിച്ചത്?
27. ഹൈദരാലിയെ കേരളം ആക്രമിക്കാൻ ക്ഷണിച്ചത്?
28. തവനൂരിൽ റൂറൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ പരിശ്രമിച്ചത്?
29. അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘത്തിന്റെആദ്യത്തെ പ്രസിഡന്റ്?
30. ആരുടെ നാവികസേനാനായകനായിരുന്നു കുഞ്ഞാലി മരയ്ക്കാർ?
31. വൈക്കം സത്യാഗ്രഹസമയത്ത് നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത്?
32. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കലക്ടർ?
33. Glimpses of world History എന്ന ഗ്രന്ഥം എഴുതിയതാരാണ്?
34. നെഹ്റുവിന്റെ പത്നിയുടെ പേരെന്തായിരുന്നു?
35. ബ്രിട്ടനിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി എന്ന് വിശേഷിപ്പിക്കുന്നതാരെയാണ്?
36. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത് ആര്?
37. അസാധാരണ മനുഷ്യൻ എന്ന് ഗോഖലെയെ വിശേഷിപ്പിച്ചത് ആര്?
38. പഞ്ചാബിൽ നൗജവാൻ ഭാരത് സഭയ്ക്ക് രൂപം നൽകിയത് ആര്?
39.ഗോൾഡൻ ത്രഷോൾഡ് എന്ന വീട്ടുപേര് ആരുടേതാണ്?
40. ടാഗോർ ശാന്തിനികേതൻ സ്ഥാപിച്ച വർഷം?
41. ബി.ആർ. അംബേദ്ക്കർ ജനിച്ചതെവിടെ?
42. അംബേദ്ക്കർ ആൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ ആരംഭിച്ചതെന്ന്?
43. ചരിത്രത്തിന് മറക്കാൻകഴിയാത്ത മനുഷ്യൻ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതാരെ?
44. അംബേദ്ക്കറിനെ അദ്ദേഹത്തിന്റെ അനുയായികൾ വിളിച്ചിരുന്ന പേരെന്ത്?
45. അംബേദ്ക്കറുടെ അന്ത്യവിശ്രമസ്ഥലമേത്?
46. വല്ലഭായ് പട്ടേലിനെ സർദാർ എന്ന് വിശേഷിപ്പിച്ചതാര്?
47. 2014 കേന്ദ്ര ബഡ്ജറ്റിൽ സ്റ്റാറ്റ്യൂ ഓഫ് യൂണിറ്റിക്ക് നീക്കിവെച്ച തുക എത്ര?
48. കോൺഗ്രസ് പ്രസിഡന്റായി സുഭാഷ് ചന്ദ്രബോസിനെ തിരഞ്ഞെടുത്ത സമ്മേളനം?
49. സുഭാഷ് ചന്ദ്രബോസിന്റെ ഭാര്യയായ ഓസ്ട്രിയക്കാരി ആരായിരുന്നു?
50. നേതാജിയുടെ തിരോധനാത്തെപ്പറ്റി അന്വേഷിക്കാൻ 2004 ൽ നിയുക്തമായ ഏകാംഗകമ്മീഷൻ ഏത്?

ഉത്തരങ്ങൾ
(1)ഓമനക്കുഞ്ഞമ്മ (2)കെ.ആർ.ഗൗരി അമ്മ (3)എൻ.വി കൃഷ്ണവാര്യർ (4)വി.ആർ. കൃഷ്ണനെഴുത്തച്ഛൻ (5)പട്ടാഭി സീതാരാമയ്യ (6)എ.ജെ.ജോൺ (7)സി.പി. രാമസ്വാമി അയ്യർ (8)വക്കം മൗലവി (9)എ.കെ. ഗോപാലൻ (10)ശൂരനാട് കുഞ്ഞൻപിള്ള (11)കുഞ്ചൻ നമ്പ്യാർ (12)ഗോവിന്ദ പാദർ (13)ജോസഫ് മുണ്ടശ്ശേരി (14)ടി.കെ.നായർ (15)കുമാരനാശാൻ (16)ഐ.വി.ദാസ് (17)ഡോ. സാലിം അലി (18)ജി.പി.പിള്ള (19)കെ.എം.ജോർജ്ജ് (20)ജോസഫ് മുണ്ടശ്ശേരി (21)പട്ടം താണുപിള്ള (22)ഡോ.എ.ആർ. മേനോൻ (23)മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് (24)ഡോ.സി.ഒ കരുണാകരൻ (25)കുഞ്ഞൻപിള്ള (26)വാഗ്ഭടാനന്ദൻ (27)പാലക്കാട് കോമി അച്ചൻ (28)കെ.കേളപ്പൻ(29)കെ.എം. കേശവൻ (30)സാമൂതിരി (31)ഡോ.എം.ഇ നായിഡു (32)തോമസ് ഹാർവേ ബാബർ (33)നെഹ്രു (34)കമലകൗൾ (35)ദാദാബായ് നവറോജി (36)ഗോപാല കൃഷ്ണ ഗോഖലെ (37)കഴ്സൺ പ്രഭു (38) ഭഗത് സിംഗ് (39)സരോജിനി നായിഡു (40)1901 (41)രത്നഗിരി ജില്ലയിലെ മോവ് (42)1942 (43)അംബേദ്ക്കർ (44)ബാബാ സാഹിബ് (45)ചൈത്രഭൂമി (മുംബയ്) (46)ഗാന്ധിജി (47)200 കോടി(48)ഹരിപുര സമ്മേളനം (49)എമിലി ഷെങ്കൽ (50)മുഖർജി കമ്മീഷൻ.