1. ദ്വിഭരണം നടപ്പിലാക്കിയതാര്?
2. മധ്യകാല ചോളന്മാരുടെ തലസ്ഥാനം?
3. ആസാദ് ഹിന്ദ് ഫൗജ് സ്ഥാപിക്കപ്പെട്ട വർഷം?
4. ഇന്ത്യയിലെ ആദ്യത്തെ ഏകഭാഷാ സംസ്ഥാനം?
5. 'ഇന്ത്യാ ടുഡെ' എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
6. സെന്റ് ആഞ്ചലോ കോട്ട സ്ഥാപിക്കപ്പെട്ടവർഷം?
7. നാഗാലാൻഡിൽ സിവിൽ നിയമ ലംഘന സമരത്തിന് നേതൃത്വം നൽകിയ പെൺകുട്ടി?
8. ബ്രിട്ടീഷിന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം?
9. ശുദ്ധിപ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
10. ബഹാദൂർ ഷാ കക നെ നാടുകടത്തിയത് എങ്ങോട്ടായിരുന്നു?
11. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 1905ലെ ബനാറസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ?
12.സ്വദേശി പ്രസ്ഥാനത്തിന്റെ കാലഘട്ടത്തിൽ ബംഗാളിൽ കെമിക്കൽ ഫാക്ടറി സ്ഥാപിച്ചതാര്?
13. 'ചുവന്ന കുപ്പായക്കാർ' എന്നറിയപ്പെട്ട പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?
14. ശ്രീനാരായണ ഗുരുഅരുവിപ്പുറം പ്രതിഷ്ഠ നടത്തിയതെന്ന്?
15. ഒന്നാം ആംഗ്‌ളോ  സിഖ് യുദ്ധം അവസാനിച്ച ഉടമ്പടി?
16. രാഷ്ട്രകൂട രാജവംശത്തിന്റെസ്ഥാപകൻ?
17. ഹണ്ടർ വിദ്യാഭ്യാസ കമ്മീഷൻ രൂപവൽക്കരിക്കപ്പെട്ട വർഷം?
18. ഗാന്ധിജിയുടെസെക്രട്ടറി?
19. രണ്ടാം ഫാക്ടറി നിയമം പാസാക്കപ്പെട്ട വർഷം?
20.ഏറ്റവും ചെറിയ പുരാണം?
21. 'ഫോർവേഡ് ബ്‌ളോക്ക്' എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചതാര്?
22. ഹൈദരാബാദ് നിസാമിന്റെ ഔദ്യോഗികഭാഷ?
23. ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിലാക്കിയ സമയത്തെ വൈസ്രോയി ?
24. 'വിചിത്രചിത്തൻ' എന്ന് അറിയപ്പെട്ടതാര്?
25. വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യ സ്ഥാപിച്ചതാര്?
26. മറാത്തയിലെ മാക്യവെല്ലി എന്നറിയപ്പെടുന്നത്?
27. 1857ലെ കലാപത്തെ ദേശീയകലാപം എന്നു വിശേഷിപ്പിച്ച ഒരേയൊരു യൂറോപ്യൻ?
28. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലായ വർഷം?
29. ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേര് നിർദ്ദേശിച്ചത് ആര്?
30. അഹോംസ് കലാപം നടന്ന സ്ഥലം?
31. സർവകലാശാല വിദ്യാഭ്യാസ കമ്മിഷന് നേതൃത്വം നൽകിയതാര്?
32.പ്രാദേശിക ഭാഷാ പത്രനിയമം നടപ്പിലാക്കിയതാര്?
33. ആഗസ്റ്റ് വാഗ്ദാനം നടത്തിയ വൈസ്രോയി?
34. മരുതുപാണ്ഡ്യൻ ബ്രിട്ടീഷുകാർക്കെതിരായി കലാപം നയിച്ച സ്ഥലം?
35. 'കുടി അരശ്' എന്ന മാസികയുടെ സ്ഥാപകൻ?
36. തീർത്ഥാടകരുടെ രാജകുമാരൻ എന്നറിയപ്പെടുന്നത്?
37. സമ്പൂർണ്ണ വിപ്‌ളവത്തിന് നേതൃത്വം നൽകിയതാര്?
38. രാമകൃഷ്ണമിഷന്റെ വനിതാ വിഭാഗത്തിന്റെ പേര്?
39.കോൺഗ്രസിന്റെ ത്രിപുരി സമ്മേളനത്തിൽ സുഭാഷ് ചന്ദ്രബോസ് പരാജയപ്പെടുത്തിയതാരെ?
40.1857ലെ വിപ്‌ളവത്തെ ഇന്ത്യയുടെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരമായി ആദ്യം വിശേഷിപ്പിച്ചതാര്??
41. ആര്യന്മാരുടെ യഥാർത്ഥ വാസസ്ഥലം ടിബറ്റ് ആണെന്ന്അഭിപ്രായപ്പെട്ടതാര്?
42. '1857' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
43. ദത്താവകാശ നിരോധന നിയമം പിൻവലിച്ച വർഷം?
44. കൽക്കട്ടയിൽനിന്നും ഡൽഹിയിലേക്കുള്ള തലസ്ഥാനമാറ്റം പ്രഖ്യാപിക്കപ്പെട്ട വർഷം?
45. ജാലിയൻവാലാ ബാഗ് സംഭവംനടക്കുമ്പോൾ ഇന്ത്യയുടെ വൈസ്രോയി?
46. 1947ലെ ആദ്യത്തെ റെയിൽവേ ബജറ്റ് അവതരിപ്പിച്ചതാര്?
47. രണ്ടാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം?
48. ബ്രിട്ടീഷ് പാർലമെന്റിൽഅംഗമായ രണ്ടാമത്തെ ഇന്ത്യക്കാരൻ?
49. രാജയോഗി എന്നറിയപ്പെട്ടത്?
50. ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവലാശാലയുടെആദ്യത്തെ വൈസ് ചാൻസലർ?

ഉത്തരങ്ങൾ
(1) റോബർട്ട് ക്‌ളൈവ്(2) തഞ്ചാവൂർ (3) 1943 (4)ആന്ധ്രാപ്രദേശ് (5) ആർ.പി. ദത്ത് (6) 1505 (7) റാണി ഗൈഡിലിയു (8) ഹൈദരാബാദ് (9) സ്വാമി ദയാനന്ദ സരസ്വതി (10) റങ്കൂൺ (11) ഗോപാലകൃഷ്ണ ഗോഖലെ (12) ആചാര്യ പി.സി. റോയ് (13) ഖാൻ അബ്ദുൾ ഗഫാർഖാൻ (14) 1888 (15) ലാഹോർ ഉടമ്പടി (16) ദണ്ഡി ദുർഗൻ (17) 1882 (18) മഹാദേവ ദേശായി (19) 1891 (20) മാർക്കണ്ഡേയപുരാണം (21) സുഭാഷ് ചന്ദ്രബോസ് (22) ഉർദു (23) കാനിംഗ് പ്രഭു (24) മഹേന്ദ്രവർമ്മൻ ക (25) കഴ്‌സൺ പ്രഭു (26) നാനാ ഫട്‌നിസ് (27) ബെഞ്ചമിൻ ഡിസ്രേലി (28) 1976 (29) ദാദാഭായ് നവ്റോജി (30) അസം (31) ഡോ.എസ്. രാധാകൃഷ്ണൻ (32) ലിട്ടൻ പ്രഭു (33) ലിൻലിത്ത് ഗോ (34) ശിവഗംഗ (35) ഇ.വി. രാമസ്വാമി നായ്ക്കർ (36) ഹുയാൻസാങ് (37) ജയപ്രകാശ് നാരായൺ (38) ശാരദാമഠം (39) പട്ടാഭി സീതാരാമയ്യ (40) വി.ഡി. സവർക്കർ  (41) ദയാനന്ദ സരസ്വതി (42) എസ്.എൻ. സെൻ (43) 1859 (44) 1911 (45) ചെംസ്ഫോർഡ് (46) ജോൺ മത്തായി (47) വൈശാലി (48) എസ്.പി.സിൻഹ (49) ശിവജി(50) ആർ.ജി. ഭണ്ഡാർക്കർ.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.