1. ഇന്ത്യയിൽ വടക്കു- കിഴക്കൻ മൺസൂൺ അനുഭവപ്പെടുന്ന സമയമേത്?
2. ഇന്ത്യയിലെ ഇലക്ട്രോണിക് സിറ്റി എന്നറിയപ്പെടുന്നതേത്?
3. സുവർണക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ?
4. രാജാ ബീർബൽ ആരുടെ കൊട്ടാരത്തിലെ അംഗമായിരുന്നു?
5. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത് എന്നാണ്?
6. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകമേത്?
7. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
8. ഇന്ത്യയിലെ ആദ്യത്തെ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷമേത്?
9. ലാൽ ബഹാദൂർ ശാസ്ത്രിയുടെ അന്ത്യവിശ്രമസ്ഥാനം ഏതാണ്?
10. ചൈനയിലേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ അംബാസിഡർ ആരായിരുന്നു?
11. ഇന്ത്യയെയും പാകിസ്ഥാനേയും വേർതിരിക്കുന്ന അതിർത്തിരേഖ ഏത്?
12. ആരെ പരാജയപ്പെടുത്തിയാണ് സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡന്റായത്?
13. ഗാന്ധിജിയുടെ രാഷ്ട്രീയഗുരു ആരാണ്?
14. ഇന്ത്യൻ സിനിമയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
15. യോഗസൂത്രം എന്ന കൃതിയുടെ കർത്താവാര്?
16. ഒപ്റ്റിക്കൽ ഫൈബർ കണ്ടുപിടിച്ച ഇന്ത്യൻ ശാസ്ത്രജ്ഞനാര്?
17. ആഘാഖാൻ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
18. എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം എന്നു പ്രഖ്യാപിച്ചതാര്?
19. നേതാജി സുഭാഷ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പോർട്സ് എവിടെയാണ്?
20. ഇറോം ചാനു ഷർമിള ഏത് സംസ്ഥാനത്തെ സമരനായികയാണ്?
21. ദക്ഷിണഗംഗോത്രി ഏത് രാജ്യത്തിന്റെ അന്റാർട്ടിക്കയിലെ പര്യവേഷണകേന്ദ്രമാണ്?
22. 2011 സെൻസസ് പ്രകാരം ഏറ്റവും ജനസംഖ്യ കൂടിയ സംസ്ഥാനമേത്?
23. ഇന്ത്യൻ റെയിൽവേയെ എത്രസോണുകളായി തിരിച്ചിട്ടുണ്ട്?
24. ഇന്ത്യയിലെ ഏറ്റവുംഉയരമുള്ള കൊടുമുടിയേത്?
25. ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദിയേത്?
26. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം എവിടെയായിരുന്നു?
27. ഇൻഡോളജിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
28. കമ്യൂണൽ അവാർഡ് പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയാര്?
29. ഗീതാരഹസ്യം എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്?
30. പിൻതീയതിയിട്ട ചെക്ക് എന്നു ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
31. കോൺഗ്രസ് സംഘടനയ്ക്ക് ആ പേര് നിർദ്ദേശിച്ചതാര്?
32. കാസിരംഗ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?
33. ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി നിലവിൽ വന്നതെവിടെ?
34. ഇന്ത്യയിലെ ഏറ്റവുമുയർന്ന സൈനിക ബഹുമതിയേത്?
35. അഭയ്ഘട്ട് ആരുടെ അന്ത്യവിശ്രമസ്ഥാനമാണ്?
36. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെട്ട ധീരദേശാഭിമാനിയാര്?
37. ഇന്ത്യയിലെആദ്യത്തെ സ്റ്റോക്ക് എക്സ് ചേഞ്ച് ഏതാണ്?
38. നർമദാ ബച്ചാബോ ആന്ദോളൻ എന്ന സംഘടനയ്ക്ക് നേതൃത്വം നൽകിയതാര്?
39. ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളമേത്?
40. വൻവ്യവസായങ്ങൾക്ക് ഊന്നൽ നൽകിയ പഞ്ചവത്സരപദ്ധതിയേത്?
41. ആയുർവേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയം രചിച്ചതാര്?
42. ബംഗാൾ വിഭജനം റദ്ദാക്കിയ വൈസ്രോയി ആരാണ്?
43. കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ്?
44. നാട്യശാസ്ത്രത്തിന്റെ കർത്താവ് ആര്?
45. ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവാര്?
46. പ്രാചീന ഇന്ത്യയിലെ ശസ്ത്രക്രിയാ വിദഗ്ദ്ധനാര്?
47. പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ ഏതു സംസ്ഥാനത്തു നിന്നുള്ള വ്യക്തിയാണ്?
48. ശാരദാ ആക്ട് ഏതുമായി ബന്ധപ്പെട്ട നിയമമാണ്?
49. പൊതുമേഖലയിലെ ഇന്ത്യയുടെ ആദ്യത്തെ എണ്ണശുദ്ധീകരണശാല എവിടെയാണ്?
50. ഇന്ത്യയിൽ ഏറ്റവുമധികം അരി ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേത്?
ഉത്തരങ്ങൾ(1)ഒക്ടോബർ - നവംബർ (2)ബംഗളുരു (3)അമൃത് സർ (4)അക്ബർ (5)1945 ഒക്ടോബർ 30 (6)മീതൈൽ ഐസോസയനേറ്റ് (7)കൊൽക്കത്ത (8)1951-52 (9)വിജയ്ഘട്ട് (10)കെ.എം.പണിക്കർ (11)റാഡ്ക്ലിഫ് രേഖ (12)പട്ടാഭി സീതാരാമയ്യയെ (13)ഗോപാല കൃഷ്ണ ഗോഖലെ (14)ദാദാസാഹിബ് ഫാൽക്കെ (15)പതഞ്ജലി (16)നരീന്ദർ സിംഗ് കൊപാനി (17)ഹോക്കി (18)സുഭാഷ് ചന്ദ്രബോസ് (19)പട്വാല (20)മണിപ്പൂർ (21)ഇന്ത്യ (22)ബീഹാർ (23)17 (24)മൗണ്ട് കെ-2 (25)കാവേരി (26)ചമ്പാരൻ (27)വില്യം ജോൺസ് (28)റാംസെ മക്ഡൊണാൾഡ് (29)ബാലഗംഗാധര തിലകൻ (30)ക്രിപ്സ് മിഷൻ (31)ദാദാഭായ് നവറോജി (32)അസം (33)ത്രിപുര (34)പരമവീരചക്രം (35)മൊറാർജി ദേശായി (36) വി.ഒ. ചിദംബരംപിള്ള (37)മുംബയ് സ്റ്റോക്ക് എക്സ് ചേഞ്ച് (38)മേധാ പട്കർ (39)നെടുമ്പാശ്ശേരി (40)രണ്ടാം പദ്ധതി (41)വാഗ്ഭടാചാര്യൻ (42)ഹാർഡിജ്ഞ് രണ്ടാമൻ (43)തമിഴ്നാട് (44) ഭരതമുനി (45)എം.എസ്. സ്വാമിനാഥൻ (46)ശുശ്രുതൻ (47)മഹാരാഷ്ട്ര (48)ബാല്യവിവാഹം (49)ഗോഹട്ടി (50)പശ്ചിമബംഗാൾ.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.