1. ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാന ഭൂമിശാസ്ത്രരേഖ ഏതാണ്?
2. 1969 ൽ ദേശസാത്ക്കരിക്കപ്പെട്ട ബാങ്കുകളുടെ എണ്ണമെത്ര?
3. സുന്ദർബൻ ദേശീയോദ്യാനം എവിടെ സ്ഥിതിചെയ്യുന്നു?
4. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ആരായിരുന്നു?
5. സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് എന്നു പറഞ്ഞതാര്?
6. സിക്ക് മത സ്ഥാപകൻ ആരാണ്?
7. ആദിവേദം എന്നറിയപ്പെടുന്നതേത്?
8. ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ്?
9. ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്കേത്?
10. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്നതേത്?
11. പശ്ചിമറയിൽവേയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നതെവിടെ?
12. ഉത്തരാഖണ്ഡിന്റെ തലസ്ഥാനം ഏതാണ്?
13. ഗോവ സ്വതന്ത്രമായ വർഷം ഏത്?
14. ഇന്ത്യ ഒരു റിപ്പബ്ളിക് ആയിത്തീർന്ന ദിവസമേത്?
15. ഫോർവേർഡ് ബ്ളോക്കിന്റെ സ്ഥാപകൻ ആരാണ്?
16. ആദിഗ്രന്ഥം ഏതുമതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
17. അമർത്യാസെന്നിന് നോബൽ സമ്മാനം ലഭിച്ച വർഷമേത്?
18. വിവരാവകാശനിയമം പ്രാബല്യത്തിൽ വന്ന വർഷമേത്?
19. മംഗൾയാനിന്റെ വിക്ഷേപണത്തിന് സഹായിച്ച റോക്കറ്റേത്?
20. വാങ്കഡെ സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ?
21. ഇന്ത്യയെ രണ്ട് രാഷ്ട്രങ്ങളായി വിഭജിക്കാനുള്ള 1947 ലെ പദ്ധതി അവതരിപ്പിച്ചതാര്?
22. സാരെ ജഹാംസെ അച്ഛാ എന്ന ദേശഭക്തിഗാനം രചിച്ചതാര്?
23. ലഹോർ ജയിലിൽ 63 ദിവസത്തെ നിരാഹാരമനുഷ്ഠിച്ച് ചരമമടഞ്ഞ യുവവിപ്ലവകാരിയാര്?
24. ആരുടെ ജന്മദിനമാണ് അദ്ധ്യാപകദിനമായി ആചരിക്കുന്നത്?
25. ഇന്ത്യൻ കറൻസിയിൽ ഒപ്പിടുന്നത് ആരാണ്?
26. വിദ്യാഭ്യാസ അവകാശനിയമം നിലവിൽവന്ന വർഷമേത്?
27. ആസൂത്രണ കമ്മിഷൻ നിലവിൽവന്ന വർഷം ഏതാണ്?
28. സ്വതന്ത്ര ഇന്ത്യയിലെആദ്യത്തെ ഗവർണർ ജനറൽ ആരായിരുന്നു?
29. മുഗൾ സാമ്രാജ്യം സ്ഥാപിച്ചത് ഏത് യുദ്ധത്തോടെയാണ്?
30. ഇന്ത്യയിലെ ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ട എന്നറിയപ്പെടുന്നതെന്ത്?
31. 1905 ലെ ബനാറസ് കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
32. പഞ്ചവത്സരപദ്ധതികൾക്ക് ഇന്ത്യ മാതൃകയാക്കിയിട്ടുള്ളത് ഏത് രാജ്യത്തെയാണ്?
33. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെപ്പറ്റി ഡൊമിനിക് ലാപ്പിയർ, ലാറി കോളിൻസ് എന്നിവർ ചേർന്നെഴുതിയ പുസ്തകമേത്?
34. ഇന്ത്യയിലെ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
35. ബ്രിട്ടീഷ് ഇന്ത്യൻ ആർമിയുടെ സ്ഥാപകൻ ആരായിരുന്നു?
36. നൈസാംമാരുടെയും മുത്തുകളുടെയും നഗരം എന്നറിയപ്പെടുന്നതേത്?
37. സ്ത്രീധന നിരോധന നിയമം പാസാക്കിയ വർഷമേത്?
38. ന്യൂനപക്ഷസമുദായത്തിൽ നിന്നുംആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രിയായ വ്യക്തിയാര്?
39. ഇന്ത്യയുടെ പാൽത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനമേത്?
40. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ച വർഷമേത്?
41. സിനിമാരംഗത്തു നിന്നും ആദ്യമായി  ഭാരതരത്നം നേടിയ വ്യക്തിയാര്?
42. ഒറീസയുടെ ദുഃഖം എന്നറിയപ്പെടുന്ന നദിയേത്?
43. 1913ൽ അമേരിക്കയിൽ ഗദ്ദാർ പാർട്ടി സ്ഥാപിച്ചതാര്?
44. ഹിരാക്കുഡ് നദീതടപദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനമേത്?
45. ഇന്ത്യയിൽ ആദ്യമായി കമ്പോള പരിഷ്ക്കാരങ്ങൾ ഏർപ്പെടുത്തിയ ഭരണാധികാരിയാര്?
46. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണനിയമം പാസാക്കിയ വർഷമേത്?
47. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നതാര്?
48. സ്വർണനാണയങ്ങൾ പുറത്തിറക്കിയ ആദ്യത്തെ ഇന്ത്യൻ രാജവംശമേത്?
49. ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായത് ഏത് വർഷമാണ്?
50. ഇന്ത്യയുടെ ചൊവ്വാദൗത്യം ഏതു പേരിൽ അറിയപ്പെടുന്നു?

ഉത്തരങ്ങൾ
(1)ഉത്തരായനരേഖ (2)14 (3)പശ്ചിമബംഗാൾ (4)മൗണ്ട് ബാറ്റൺ പ്രഭു (5)ബാലഗംഗാധര തിലകൻ (6)ഗുരു നാനാക്ക് (7)ഋഗ്വേദം (8)മഹാനദി (9)പാക്ക് കടലിടുക്ക് (10)കൊൽക്കത്ത (11)മുംബൈ (12)ഡെറാഡൂൺ (13)1961 (14)1950 ജനുവരി 26 (15)സുഭാഷ് ചന്ദ്രബോസ് (16)സിക്ക് മതം (17)1999 (18)2005 (19)പി.എസ്.എൽ.വി സി-25 (20)മുംബൈ (21)മൗണ്ട് ബാറ്റൺ പ്രഭു (22)മുഹമ്മദ് ഇക്ബാൽ (23)ജതിൻദാസ് (24)ഡോ.എസ്. രാധാകൃഷ്ണൻ (25)റിസർവ് ബാങ്ക് ഗവർണർ (26)2009 (27)1950 (28)മൗണ്ട് ബാറ്റൺ പ്രഭു (29)ഒന്നാം പാനിപ്പറ്റ് യുദ്ധം (30)വുഡ്സ് ഡ‌െസ്പാച്ച് (31)ഗോപാലകൃഷ്ണ ഗോഖലെ (32)മുൻ സോവിയറ്റ് യൂണിയൻ (33)സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ (34)വൈസ്രോയി റിപ്പൺ (35)സ്ട്രിങ്ങർ ലോറൻസ് (36)ഹൈദരാബാദ് (37)1961 (38)ഡോ. മൻമോഹൻ സിംഗ് (39)ഹരിയാന (40)1919 (41)എം.ജി രാമചന്ദ്രൻ (42)മഹാനദി (43)ലാലാ ഹർദയാൽ (44)ഒഡിഷ (45)അലാവുദ്ദീൻഖിൽജി (46)1993 (47)ഡോ.എ.പി.ജെ അബ്ദുൾകലാം (48)കുശാനൻമാർ (49)1924 (50)മംഗൾയാൻ.


 ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.