1. ഇന്ത്യൻ സിനിമയുടെ 100-ാം വാർഷികത്തോടനുബന്ധിച്ച് 2013ൽ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള സിനിമാനടൻ ആര്?
2. കേരളത്തിലെ സമ്പൂർണ്ണ വനിതാ പോസ്റ്റ്ഓഫീസ് സ്ഥാപിതമായ പട്ടണം ഏത്?
3.ഭക്ഷ്യസുരക്ഷാ ബിൽ രാജ്യസഭ പാസ്സാക്കിയതെന്ന്?
4.ലോക ചെസ് ചാമ്പ്യനായ ആദ്യ നോർവേക്കാരൻ ആര്?
5. ഇന്ത്യ വികസിപ്പിച്ചെടുത്ത മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചർ ഏത്?
6. മാൻബുക്കർ പുരസ്കാരത്തിന് അർഹയായ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി ആര്?
7. അമേരിക്കൻ സുന്ദരിപ്പട്ടം ആദ്യമായി നേടിയ ഇന്ത്യൻ വംശജ ആര്?
8. സൈബർ ഫൊറൻസിക് ലബോറട്ടറി ഇന്ത്യയിൽ ആദ്യമായി അനുവദിച്ചത് ഏത് സംസ്ഥാനത്താണ്?
9. 2014ലെ ശീതകാല ഒളിമ്പിക്സിന് വേദിയാകുന്ന രാജ്യം ഏത്?
10. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലെത്തിയ ആദ്യത്തെ തമിഴ്നാട്ടുകാരൻ ആര്?
11. മികച്ച നടനുള്ള 2013ലെ ഓസ്കാർ ലഭിച്ചതാർക്ക്?
12. മലയാള ഭാഷയ്ക്കായി രൂപംകൊണ്ട സർവ്വകലാശാലയുടെ ആസ്ഥാനം എവിടെ?
13. ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ ബംഗാളി ആര്?
14. ടെറ്റനസ് രോഗത്തിന് കാരണമാകുന്ന രോഗാണു?
15. കാട്ടുമരങ്ങളുടെ ചക്രവർത്തി?
16. വിറ്റാമിൻ എ 1ന്റെ രാസനാമം?
17. മിന്നാമിനുങ്ങിന്റെ മിന്നലിന് കാരണമായ രാസവസ്തു?
18. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യപ്പെടുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം?
19. എലിസാടെസ്റ്റ് നടത്തുന്നത് ഏത് രോഗം തിരിച്ചറിയാനാണ്?
20. ഇന്ത്യയിൽ കടുവ സംരക്ഷണ പദ്ധതി തുടങ്ങിയതെന്ന്?
21. അരിയുടെ തവിടിൽ അടങ്ങിയിരിക്കുന്ന ജീവകം ഏത്?
22. ഒറ്റകോശമുള്ള ജന്തുക്കളുടെ പൊതുനാമം?
23. കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക്?
24. ഏറ്റവും ആയുസ് കുറഞ്ഞ രക്തകോശം?
25. വൃക്കകൾ പുറപ്പെടുവിക്കുന്ന ഹോർമ്മോൺ?
26. ദേശീയ രക്തദാനം ദിനം എന്ന്?
27. കർഷകന്റെ മിത്രം എന്നറിയപ്പെടുന്ന പാമ്പ്?
28. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിലാക്കിയ നിയമമേത്?
29. ബംഗാൾ ബ്രിട്ടീഷ് ഇന്ത്യ സൊസൈറ്റി രൂപംകൊണ്ട വർഷമേത്?
30.ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് ചക്രവർത്തി ആരായിരുന്നു?
31. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു?
32. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതെന്ന്?
33. കോൺഗ്രസിന്റെ ആദ്യത്തെ അദ്ധ്യക്ഷൻ ആരായിരുന്നു?
34. കോൺഗ്രസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത ആര്?
35. കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു?
36. കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളി ആര്?
37. ഹിന്ദുസ്ഥാനിലെ കാടുകളിലും ഗുഹകളിലും നിന്ന് എന്ന കൃതി രചിച്ചതാര്?
38. കോമൺ വീൽ,ന്യൂ ഇന്ത്യ എന്നീ പത്രങ്ങൾ തുടങ്ങിയതാര്?
39. ഹിന്ദുസ്ഥാനിലെ കാടുകളിലും ഗുഹകളിലും നിന്ന് എന്ന കൃതി രചിച്ചതാര്?
40. ആര്യസമാജം സ്ഥാപിച്ചതാര്?
41. രാമകൃഷ്ണമിഷൻ സ്ഥാപിച്ചതാര്?
42. ലോകമാന്യ എന്നറിയപ്പെട്ടത്?
43. ദി ഇന്ത്യൻ സ്ട്രഗിൾ എന്നറിയപ്പെട്ടത്?
44. മെക്കയിൽ ജനിച്ച സ്വാതന്ത്ര്യ സമര സേനാനിയാര്?
45. ഇന്ത്യയ്ക്കായി ആദ്യമായൊരു ദേശീയ പതാക ഉയർത്തിയതെവിടെ?
46. സരോജിനി നായിഡുവിനെ ഭാരത കോകിലം എന്നു വിശേഷിപ്പിച്ചതാര്?
47. ഇന്ത്യയുടെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്?
48. സത്യാർത്ഥപ്രകാശം ആരുടെ കൃതിയാണ്?
49. 1907ലെ സൂററ്റ് സമ്മേളനത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ ആരായിരുന്നു?
50. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റുന്നതായുള്ള പ്രഖ്യാപനമുണ്ടായതെന്ന്?
ഉത്തരങ്ങൾ
(1) പ്രേംനസീർ (2) തിരുവനന്തപുരം (3) 2013 സെപ്തംബർ 2 (4) മാഗ്നസ് കാൾസൺ (5) പിനാക (6) എലിനർ കാറ്റൺ (7) നിനിദാവുലുരി (8) ത്രിപുര (9) റഷ്യ (10) പി. സദാശിവം (11) ഡാനിയേൽ ഡേ ലൂയിസ് (12) തിരൂർ (13) പ്രണബ് കുമാർ മുഖർജി (14) ക്ളോസ്ട്രിഡിയം (15) തേക്ക് (16) റെറ്റിനോൾ (17) ലൂസിഫെറിൻ (18) ചെറുകുടൽ (19) എയിഡ്സ് (20) 1973ൽ (21) ജീവകം ബി (22) പ്രോട്ടോസോവ (23) ഇരവികുളം (24) പ്ളേറ്റ്ലെറ്റുകൾ (25) റെനിൻ (26) ഒക്ടോബർ 1 (27) ചേര (28) 1958ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ഗേറ്റ് (29) 1943 (30) ജോർജ്ജ് ആറാമൻ (31) മൗണ്ട് ബാറ്റൻ (32) 1885ൽ (33) ഡബ്ളിയു സി. ബാനർജി (34) സരോജിനി നായിഡു
(35) ദാദാബായി നവറോജി (36) സി. ശങ്കരൻ നായർ (37) 1938ലെ ഹരിപുര സമ്മേളനത്തിൽ (38) ആനിബസന്റ് (39) മാഡം ബ്ളാവട്സ്കി (40) സ്വാമി ദയാനന്ദ സരസ്വതി (41) സ്വാമി വിവേകാനന്ദൻ (42) ബാലഗംഗാധരതിലകൻ (43) സുഭാഷ് ചന്ദ്രബോസിന്റെ (44) മൗലാനാ അബ്ദുൾകലാം ആസാദ് (45) മാഡം കാമ (46) ഗാന്ധിജി (47) രാജാറാം മോഹൻറോയ് (48) ദയാനന്ദ സരസ്വതി (49) റാഷ്ബിഹാരി ബോസ് (50) 1911.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.