1. രണ്ടു തവണ ബുക്കർ സമ്മാനം നേടിയ ആദ്യ എഴുത്തുകാരൻ?
2. പാരമ്പര്യ സിദ്ധാന്തം ആവിഷ്ക്കരിച്ച ഓസ്ട്രിയൻ സസ്യ ശാസ്ത്രജ്ഞൻ?
3. 1997-ൽ കാർ അപകടത്തിൽ മരിച്ച ബ്രിട്ടീഷ് രാജകുമാരി?
4. ലിറ്റിൽ കോർപ്പറൽ എന്നറിയപ്പെട്ടിരുന്ന ഫ്രഞ്ച് സൈന്യാധിപൻ?
5. ലോക ചെസ് ചാമ്പ്യൻ പദവി നേടിയ ആദ്യത്തെ ഏഷ്യക്കാരൻ?
6. എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി?
7. ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ പ്രസിഡന്റ്?
8. അണുസിദ്ധാന്തം ആവിഷ്ക്കരിച്ച പ്രസിദ്ധ ബ്രിട്ടീഷ് ഭൗതിക ശാസ്ത്രജ്ഞൻ?
9. ആദ്യത്തെ ചൈനീസ് ബഹിരാകാശ സഞ്ചാരി?
10. വെള്ളിത്തിരയിൽ സൂപ്പർമാനെ അനശ്വരനാക്കിയ നടൻ?
11. അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയായ ആദ്യ നീഗ്രോവംശജയായ വനിത?
12. ആധുനിക ഫോട്ടോ ജേർണലിസത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
13. ഇന്ധനം നിറയ്ക്കാൻ പോലും നിറുത്താതെ ലോകം മുഴുവൻ ആകാശ സഞ്ചാരം നടത്തിയ ആദ്യ വൈമാനികൻ?
14. മൗണ്ട് എവറസ്റ്റ് ഏറ്റവും കൂടുതൽ തവണ കീഴടക്കിയ വ്യക്തി?
15. ലോക് സഭാ സെക്രട്ടറിയായി നിയമിതനായ ആദ്യ മലയാളി?
16. യൂറോപ്പിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന രാജാവ്?
17. ഏത് ഇന്ത്യൻ സംസ്ഥാനത്തിലെ മുഖ്യമന്ത്രിയ്ക്കാണ് അമേരിക്ക വിസ നിഷേധിച്ചത്?
18. ഹൈഡ്രജൻ ബോംബിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
19. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ബ്രിട്ടീഷ് വനിത?
20. ദി ബ്ലൂ ബോയ് എന്ന വിഖ്യാതമായ പെയിന്റിംഗ് വരച്ചത്?
21. തുറന്ന ഹൃദയശസ്ത്രക്രിയയുടെ ഉപജ്ഞാതാവ്?
22. യന്ത്രത്തറി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
23. ഇംഗ്ലീഷ് ഭാഷയിൽ ആദ്യമായി പുസ്തകങ്ങൾ അച്ചടിപ്പിച്ച് പ്രകാശനം ചെയ്ത മഹാൻ?
24. മനുഷ്യ വേദനകളുടെ കഥാകാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
25. 1905 ൽ സാധുജന പരിപാലന യോഗം രൂപീകരിച്ചത്?
26. കോഴിക്കോടൻ എന്ന അപരനാമധേയനായ നിരൂപകൻ?
27. ഓമനതിങ്കൾകിടാവോ.... എന്ന താരാട്ടുപാട്ട് രചിച്ചത്?
28. എന്റെ ജീവിതകഥ മണ്ണിനുവേണ്ടി, കൊടുങ്കാറ്റിന്റെ മാറ്റൊലി എന്നീ കൃതികൾ രചിച്ചത്?
29. ഒളപ്പമണ്ണ ഏതു മേഖലയിലാണ് പ്രശസ്തനായത്?
30. കേരളത്തിൽ സ്കൂൾ യുവജനോത്സവം ആരംഭിച്ചത് ആര് വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോഴാണ്?
31. കേരള ഗാന്ധി എന്നറിയപ്പെടുന്നത്?
32. ഇന്ത്യാലീഗ് എന്ന സംഘടന ഇന്ത്യയിൽ സ്ഥാപിച്ച മലയാളിയായ നേതാവ്?
33. 1949 ൽ രൂപീകൃതമായ തിരു- കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖൻ ആയിരുന്നത്?
34. കാർട്ടൂണിസ്റ്റ് ശങ്കറിന്റെ യഥാർത്ഥ പേര്?
35. ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ ഹൃദയ വാൽവായ ശ്രീ ചിത്രാ വാൽവ് നിർമ്മിച്ച വൈദ്യ ശാസ്ത്രജ്ഞൻ?
36. മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്നത്?
37. മലയാള പ്രഹസനത്തിന്റെയും ചരിത്ര നോവലിന്റെയും ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്?
38. ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം നേടിയ കവി?
39. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ യഥാർത്ഥ നാമം?
40. ഞെരളത്ത് രാമപ്പൊതുവാൾ ഏതു മേഖലയിലാണ് പ്രശസ്തനായത്?
41. ഫ്രഞ്ച് ഗവൺമെന്റിന്റെ ഷെവലിയർ ഓഫ് ആർട്സ് ആന്റ് ലെറ്റേഴ്സ് ബഹുമതി നേടിയ മലയാള സാഹിത്യകാരൻ?
42. സർക്കസ് കലയുടെ പിതാവ് (കേരളത്തിൽ) എന്നറിയപ്പെടുന്നത്?
43. അടൂർ ഗോപാലകൃഷ്ണന്റെ ആദ്യചിത്രം?
44. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു എന്ന പ്രസിദ്ധ ഗാനത്തിന്റെ രചയിതാവ്?
45. മലയാള മനോരമ പത്രത്തിന്റെ സ്ഥാപക പത്രാധിപർ?
46. ഇന്ത്യയിലെ ആദ്യത്തെ വനിത ഡി.ജി.പി?
47. ബ്രിട്ടീഷ് സർക്കാരിന്റെ 'ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ" എന്ന ബഹുമതി ലഭിച്ച ചലച്ചിത്രതാരം?
48. ലോകത്തിലെ ഏഴു കടലിടുക്കുകളും അഞ്ച് ഭൂഖണ്ഡങ്ങളും നീന്തിക്കടന്ന ആദ്യവനിത?
49. ശാന്തി സ്വരൂപ് ഭട്നാഗർ അവാർഡ് നൽകപ്പെടുന്നത് ഏത് മേഖലയിലെ പ്രവർത്തനമികവിനാണ്?
50. ഫിഡേ ലോക ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യാക്കാരൻ?
ഉത്തരങ്ങൾ
(1)ജെ.എം. കുറ്റ് സേ (2)ഗ്രിഗർ ജോൺ മെൻഡൽ (3)ഡയാന രാജകുമാരി (4)നെപ്പോളിയൻ ബോണപ്പാർട്ട് (5)വിശ്വനാഥൻ ആനന്ദ് (6)ജോർദാൻ റെമേറോ (7)ഫിഡൽ കാസ്ട്രോ (8)റൂഥർ ഫോർഡ് (9)യാങ് ലിവെ (10)ക്രിസ്റ്റഫർ റീവ് (11)കോണ്ടലിസ റൈസ് (12)ഹെൻറി കാർട്ടിയർ ബ്രസൻ (13)സ്റ്റീവ് ഫോസ്സെറ്റ് (14)അപ ഷെർപ (15)പി.ഡി.ടി. ആചാരി (16)റെയ് നിയർ മൂന്നാമൻ (17)ഗുജറാത്ത് മുഖ്യമന്ത്രി (18)എഡ്വേർഡ് ടെല്ലർ (19)ആലിസൺ ഹാർഗ്രീവ്സ് (20)തോമസ് ഗെയിൻസ് ബറോ (21)വാൾട്ടർ ലില്ലെഹെൽ (22)എഡ് മണ്ട് കാർട്ടറൈറ്റ് (23)വില്യം കാക് സ്റ്റൺ (24)ഫയദോർ ദസ്തയേവ്സ്കി (25)അയ്യൻകാളി (26)കെ. അപ്പുക്കുട്ടൻ നായർ (27)ഇരയിമ്മൻ തമ്പി (28)എ.കെ. ഗോപാലൻ (29)കവിത (30)ജോസഫ് മുണ്ടശ്ശേരി (31)കെ.കേളപ്പൻ (32)വി.കെ. കൃഷ്ണമേനോൻ(33)ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ (34)കെ.ശങ്കരപ്പിള്ള (35)എം.എസ്. വല്യത്താൻ (36)ബാലാമണിയമ്മ (37)സി.വി. രാമൻപിള്ള (38)ജി. ശങ്കരക്കുറുപ്പ് (39)വാസുദേവൻ (40)സോപാന സംഗീതം (41)എം. മുകുന്ദൻ (42)കിലേരി കുഞ്ഞിക്കണ്ണൻ (43)സ്വയംവരം(44)വയലാർ രാമവർമ്മ (45)കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള (46)കാഞ്ചൻ ചൗധരി ഭട്ടാചാര്യ (47)ഓംപുരി (48)ബുലാ ചൗധരി (49)ശാസ്ത്രരംഗത്തെ (50)പാണ്ട്യാല ഹരികൃഷ്ണ.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.