1. 1858 ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് പാർലമെന്റിൽ അവതരിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രിയാര്?
2. 1865 ൽ ലണ്ടനിൽ ഈസ്റ്റ് ഇന്ത്യാ അസോസിയേഷൻ സ്ഥാപിച്ചതാര്?
3. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ കോൺഗ്രസ് പ്രസിഡന്റ് ആരായിരുന്നു?
4. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു?
5. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നതെവിടെ?
6. കോൺഗ്രസ് അദ്ധ്യക്ഷ പദവി അലങ്കരിച്ച ആദ്യ വനിത ആരാണ്?
7. കോൺഗ്രസ് അദ്ധ്യക്ഷയായ രണ്ടാമത്തെ വിദേശ വനിതയാര്?
8. കോൺഗ്രസിന്റെ രണ്ടാമത്തെ സമ്മേളനം നടന്നത് എവിടെയാണ്?
9. ഗാന്ധിജി കോൺഗ്രസ് പ്രസിഡന്റായ ഏക സന്ദർഭമേത്?
10. തിയോസഫിക്കൽ സൊസൈറ്റിയുടെ  സ്ഥാപകർ ആരെല്ലാമായിരുന്നു?
11. ക്വിറ്റ് ഇന്ത്യാ സമരനായിക, ദേശീയ പ്രസ്ഥാനത്തിലെ വന്ദ്യവയോധിക എന്നിങ്ങനെ അറിയപ്പെടുന്നതാര്?
12. ആരായിരുന്നു ദീനബന്ധു?
13. മഹാരാഷ്ട്ര സോക്രട്ടീസ് എന്നു വിളിക്കപ്പെട്ടതാര്?
14. പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യഎന്ന ഗ്രന്ഥം ആരുടേതാണ്?
15. ഇംഗ്ളണ്ടിലെ ബ്രിസ്റ്റലിലെ സ്റ്റേപ്പിൾട്ടണിൽ അന്തരിച്ച ദേശീയ നേതാവാര്?
16. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണർ ആരായിരുന്നു?
17. ഇന്ത്യ വിൻസ് ഫ്രീഡം രചിച്ചതാര്?
18. സതി നിരോധനത്തിനായി യത്നിച്ച സാമൂഹിക പരിഷ്കർത്താവാര്?
19. വേദങ്ങളിലേക്ക് തിരിച്ചു പോകാൻ ആഹ്വാനം ചെയ്തതാര്?
20. ഏതു കൃതിയിലാണ് വന്ദേമാതരം ഉള്ളത്?
21. കോൺഗ്രസിലെ ഗാന്ധിയുഗം ഏതായിരുന്നു?
22. ബ്രിട്ടീഷ് പാർലമെന്റിൽ അംഗമായ ആദ്യത്തെ ഇന്ത്യാക്കാരാൻ ആര്?
23. ഇംഗ്ളണ്ടിലെ രാജാവിന് പോർച്ചുഗീസുകാരിൽ നിന്നും സ്ത്രീധനമായിക്കിട്ടിയ ഇന്ത്യയിലെ നഗരമേത്?
24. 1919 -ലെ ഗവൺമെന്റ് ഒഫ്ഇന്ത്യാ ആക്ട് ഏതുപേരിലാണ് പ്രസിദ്ധമായത്?
25. ബംഗാൾ വിഭജനം നിലവിൽവന്ന ദിവസമേത്?
26. 1906 ഡിസംബർ 30 ന് മുസ്ലീം ലീഗ് പിറവിയെടുത്തതെവിടെ?
27. ഇൻക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം ആദ്യമായി മുഴക്കിയതാര്?
28. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളുമായി യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ?
29. ഇന്ത്യൻ സിവിൽ സർവ്വീസ് വിജയിച്ച ആദ്യത്തെ ഇന്ത്യാക്കാരനാര്?
30. കോൺഗ്രസ് ക്വിറ്റ് ഇന്ത്യാ പ്രമേയം പാസാക്കിയത്?
31. ഏത് സമരത്തിന്റെ ഭാഗമായാണ് ഗാന്ധിജി 'പ്രവർത്തിക്കുന്ന അല്ലെങ്കിൽ മരിക്കുക" എന്നാഹ്വാനം ചെയ്തത്?
32. സാമ്പത്തിക ചോർച്ചാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ആരായിരുന്നു?
33. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ നിരാഹാര സമരം ഏതായിരുന്നു?
34. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയതെന്ന്?
35. ഗാന്ധിജിയുടെ രാഷ്ട്രീയഗുരു എന്നറിയപ്പെട്ടതാര്?
36. വേഷം മാറിയ രാജ്യദ്രോഹി എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചതാരെ?
37. നേതാജി എന്ന് സുഭാഷ് ചന്ദ്രബോസിനെ വിളിച്ചതാര്?
38. ബ്രിട്ടനിലെ ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധി എന്നറിയപ്പെട്ടതാര്?
39. ജാലിയൻവാലാബാഗ് ഇപ്പോൾ ഏതു സംസ്ഥാനത്തിലാണ്?
40. 1930 ലെ ഉപ്പുസത്യാഗ്രഹത്തോടെ ആരംഭിച്ച പ്രധാന പ്രക്ഷോഭമേത്?
41. ദണ്ഡി കടപ്പുറം ഇപ്പോൾ ഏതുസംസ്ഥാനത്താണ്?
42. ഗാന്ധിജിക്ക് പ്രിയങ്കരമായിരുന്ന വൈഷ്ണവ ജന തോ എന്ന കീർത്തനം രചിച്ചതാര്?
43. ഗാന്ധി - ഇർവിൻ ഉടമ്പടി എന്നായിരുന്നു?
44. ഗാന്ധിജിയെ അർദ്ധനഗ്നനായ ഫക്കീർ എന്നു വിളിച്ചതാര്?
45. ഗാന്ധിജി വ്യക്തി സത്യാഗ്രഹത്തിന് രൂപം നൽകിയതെന്ന്?
46. ജയ് ഹിന്ദ് എന്ന മുദ്രാവാക്യം മുഴക്കിയതാര്?
47. പിൻതീയതിയിട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചതെന്തിനെ?
48. 1939 ൽ സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് വിട്ടശേഷം രൂപം നൽകിയ രാഷ്ട്രീയപാർട്ടിയേത്?
49. ഇന്ത്യൻ നാഷണൽ ആർമിയുടെ രൂപവത്ക്കരണത്തിന് മുൻകൈയെടുത്തതാര്?
50. അധികാര കൈമാറ്റം ചർച്ചചെയ്യാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് ദൗത്യമേത്?

ഉത്തരങ്ങൾ
(1)ലോർഡ് പൽമേഴ്സ്റ്റൺ (2)ദാദാഭായ് നവറോജി (3)ജെ.ബി. കൃപലാനി (4)ശ്രീ ചിത്തിര തിരുനാൾ (5)മുംബയിലെ ഗോകുൽദാസ് തേജ്പാൽ കോളേജിൽ (6)ആനിബസന്റ് (1917) (7)നെല്ലിസെൻഗുപ്ത (8)കൊൽക്കത്തയിൽ (9)1924 ലെ ബൽഗാം സമ്മേളനം (10)മാഡം ബ്ളാവട്സ്ക്കി, കേണൽ ഓൾക്കോട്ട് (11)അരുണ ആസഫ് അലി (12)സി.എഫ്. ആൻഡ്രൂസ് (13)ഗോപാലകൃഷ്ണ ഗോഖലെ (14)ദാദാഭായി നവ് റോജി (15)രാജാറാം മോഹൻ റോയ് (16)സരോജിനി നായിഡ‌ു (17)അബുൾ കലാം അസാദ് (18)രാജാറാം മോഹൻ റോയ് (19)ദയാനന്ദ സരസ്വതി (20)ആനന്ദമഠം (1882)(21)1919-1947 (22)ദാദാഭായ് നവ് റോജി (23)മുംബയ് (24)മൊണ്ടേഗു - ചെംസ് ഫോർഡ് പരിഷ്ക്കാരങ്ങൾ (25)1905 ഒക്ടോബർ 16 (26)ധാക്കയിൽ (27)ഭഗത്സിംഗ് (28)ലഖ്നൗ (29)സത്യേന്ദ്ര ടാഗോർ (30)1942 ആഗസ്ത് 8 (31)ക്വിറ്റ് ഇന്ത്യാ സമരം (32) ദാദാഭായ് നവ് റോജി (33)അഹമ്മദാബാദിൽ (34)1928 ഫെബ്രുവരി 3 (35)ഗോപാലകൃഷ്ണ ഗോഖലെ (36)ഗോപാല കൃഷ്ണ ഗോഖലെ (37)ഗാന്ധിജി (38)ദാദാഭായ് നവ് റോജി (39)പഞ്ചാബ് (40)നിയമലംഘന പ്രസ്ഥാനം (41)ഗുജറാത്ത് (42)നരസിംഹ മേത്ത (43)1931 മാർച്ച് (44)വിൻസ്റ്റൺ ചർച്ചിൽ (45)1940 (46)സുഭാഷ് ചന്ദ്രബോസ് (47)ക്രിപ്സ് ദൗത്യത്തെ (48)ഫോർവേഡ് ബ്ലോക്ക് (49)ക്യാപ്റ്റൻ മോഹൻ സിംഗ് (50)ക്യാബിനറ്റ് മിഷൻ.

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.