1. സംഗീതരംഗത്തെ ഓസ്കാർ എന്നറിയപ്പെടുന്നത് ഏത് അവാർഡാണ്? പ്രസ്തുത അവാർഡ് 2010ൽ ലഭിച്ച ഇന്ത്യൻ സംഗീതജ്ഞനാര്?
2. കൊസോവയുടെ തലസ്ഥാനമേത്?
3. ഫിഫയുടെ ആസ്ഥാനം എവിടെയാണ്?
4. സിംബാബ് വെയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ആരാണ്?
5. സാമ്പത്തിക മാന്ദ്യം ആദ്യം നേരിട്ട അമേരിക്കൻ ബാങ്ക് ഏതാണ്?
6. ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ആരാണ്?
7. എന്റെ കാതൊപ്പുകൾ,ശബ്ദതാരാപഥം ഇവ ആരുടെ കൃതികളാണ്?
8. അന്താരാഷ്ട്ര സഹകരണ വർഷമായി പ്രഖ്യാപിച്ചിരിക്കുന്നത്?
9. ദ ടെയ്ൽസ് ഓഫ് ബീഡിൽ ദി ബാർഡ് ഈ കൃതി രചിച്ചതാരാണ്?
10. 2010 ലെ ലോകകപ്പ് ഹോക്കി കിരീടം നേടിയ രാഷ്ട്രം?
11. ലോകത്തിലെ ആദ്യ ശൂന്യാകാശ വിനോദസഞ്ചാരി?
12. ആദ്യ യൂത്ത് ഒളിമ്പിക്സ് ഗെയിംസ് നടന്ന വർഷം, രാജ്യം?
13. യേരവാൻ ഏത് രാഷ്ട്രത്തിന്റെ തലസ്ഥാനമാണ്?
14. ഏത് മതവിഭാഗത്തിനെ അപകീർത്തിപ്പെടുത്തികൊണ്ടുള്ള കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനാണ് മക്കൾ ഒസൈ എന്ന തമിഴ് പത്രം മലേഷ്യയിൽ നിരോധിച്ചത്?
15. ഉത്തരധ്രുവത്തിലെ ഇന്ത്യയുടെആദ്യത്തെ ഗവേഷണ സ്ഥാപനം?
16. 2011 ലെ 17-ാമത് സാർക്ക് ഉച്ചകോടി നടന്നതെവിടെയാണ്?
17. വിയറ്റ് നാമിന്റെ തലസ്ഥാനമേതാണ്?
18. എലിസബത്ത് രാജ്ഞി സർ ബഹുമതി നൽകിയ ഇന്ത്യൻവംശജനായ തുർക്കി നോവലിസ്റ്റ്?
19. ജീവിത ചെലവ് ഏറ്റവും കുറഞ്ഞ സ്ഥലമായി ലിസ്റ്റ് ചെയ്യപ്പെട്ട കേരളത്തിലെ പട്ടണമേതാണ്?
20. കൽക്കത്ത ഓ കൽക്കത്ത ആരുടെ രചനയാണ്?
21. ഗ്വാളിയർ റയോൺസ് ഫാക്ടറി മൂലം മലിനമായിത്തീർന്ന പുഴയേത്?
22. കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ സാക്ഷരതാ നിയോജക മണ്ഡലം?
23. കേന്ദ്ര - സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ യു.പി.എ സർക്കാർ പുതുതായി നിയമിച്ച കമ്മീഷൻ?
24. 2011 ലെ സംസ്ഥാന കഥകളി പുരസ്കാരം നേടിയത്?
25. മാൻ ബുക്കർ സമ്മാനത്തിന്റെ സമ്മാനതുക?
26. പക്ഷിപ്പനിക്ക് കാരണമാകുന്ന വൈറസ്?
27. ഏഷ്യൻ വികസന ബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്?
28. ആസിയൻ എന്ന സംഘടനയുടെ ആസ്ഥാനം?
29. പൊതുസ്ഥലത്ത് പുകവലി നിരോധിച്ച ഇന്ത്യയിലെ ആദ്യ നഗരം?
30. മോണിക്കാ ബേഡി ഏത് കായിക വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
31. ഭൂരഹിതർക്കായി കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഇൻഷുറൻസ് പദ്ധതി?
32. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും നല്ല ചിത്രത്തിന് ഭാരത സർക്കാർ നൽകുന്ന അവാർഡ്?
33. ഇന്ത്യയിലെ ആദ്യ സ്വകാര്യവൽകൃത റെയിൽവേ സ്റ്റേഷൻ ഏതാണ്?
34. പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതിയുടെ അദ്ധ്യക്ഷൻ ആരാണ്?
35. ഇന്ത്യയുടെ സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രി?
36. ഇന്ത്യയിൽഒരു ഇടക്കാല മന്ത്രിസഭയുണ്ടാക്കുന്നതിന് നിർദ്ദേശം നൽകിയ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
37. ഇംപീച്ച്മെന്റ് സമ്പ്രദായം എടുത്തിട്ടുള്ളത് ഏത് രാഷ്ട്രത്തിന്റെ ഭരണഘടനയിൽ നിന്നുമാണ്?
38. രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് രീതി സ്വീകരിച്ചിട്ടുള്ളത് ഏത് ഭരണഘടനയിൽ നിന്നാണ്?
39. മൗലികാവകാശങ്ങൾ എഴുതിയുണ്ടാക്കിയ കമ്മിറ്റിയുടെ അധ്യക്ഷൻ ആരായിരുന്നു?
40. ഇന്ത്യാക്കാർ ആദ്യമായി പൂർണ സ്വരാജ് ആഘോഷിച്ച വർഷം?
41. ശക്തമായ കേന്ദ്രത്തോടുകൂടിയ ഫെഡറൽ രീതി ഇന്ത്യൻ ഭരണഘടന സ്വീകരിച്ചത് ഏത് രാജ്യത്തുനിന്ന്?
42. ഏത് ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണ്ണറായാണ് ഒരു മലയാളി ആദ്യമായി നിയമിക്കപ്പെടുന്നത്?
43. അലിഖിത ഭരണഘടന നിലവിലുള്ള ഒരു ഏഷ്യൻ രാജ്യം ഏത്?
44. ഏറ്റവും പഴക്കംചെന്ന പർവ്വത നിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏതാണ്?
45. ഗാന്ധി സ്മൃതി മുൻപ് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ്?
46. ശിവരാജ് സിംഗ് ചൗഹാൻ ഏത് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്?
47. പട്ടികജാതിക്കാർ ഏറ്റവും കൂടുതൽ അധിവസിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
48. മുദ്രപത്രങ്ങൾ അച്ചടിക്കുന്ന സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ് സ്ഥിതിചെയ്യുന്ന ഹോഷങ്കബാദ് ഏത് സംസ്ഥാനത്താണ്?
49. നേപാ നഗർ ഏത് സംസ്ഥാനത്താണ്?
50. ഭോപ്പാൽ വാതക ദുരന്തത്തെപ്പറ്റി അന്വേഷിച്ച കമ്മീഷൻ? 

ഉത്തരങ്ങൾ(1)ഗ്രാമി അവാർഡ്, എ.ആർ.റഹ്മാൻ (2)പ്രിസ്റ്റീന (3)സൂറിച്ച് (4)റോബർട്ട് മുഗാബെ (5)ലീമാൻ ബ്രദേഴ്സ് (6)ഹർദ്ദീപ് സിംഗ്പുരി (7)റസൂൽപൂക്കുട്ടി (8)2012 (9)ജെ.കെ.റൗളിംഗ് (10)ആസ്ട്രേലിയ (11)ഡെന്നീസ് റ്റിറ്റോ (12)2010, സിംഗപ്പൂർ (13)അർമേനിയ (14)ക്രിസ്തുമതം(15)ഹിമാദ്രി (16) മാലിദ്വീപ് (17)ഹാനോയ് (18)സൽമാൻ റുഷ്ദി (19)മൂന്നാർ (20)ഇ.വാസു (21)ചാലിയാർപുഴ (22)വടക്കേക്കര (23)ജസ്റ്റിസ് എം.എം. പൂഞ്ചി കമ്മീഷൻ (24)മാത്തൂർ ഗോവിന്ദൻ കുട്ടി (25)50000പൗണ്ട് (26)H5N1 (27)ഹരുഹികോ കുറോദ (28)ജക്കാർത്ത  (29)ചണ്ഡിഗഢ് (30)ഭാരദ്വഹനം (31) ആം ആദ്മി ഭീമയോജന (32)സുവർണ്ണ മയൂരം (33)ബാന്ദ്ര (34)സി. രംഗരാജൻ (35)അജിത് സിംഗ് (36)പത്വിക് ലോറൻസ് (37)അമേരിക്കൻ ഐക്യനാടുകൾ (38)അയർലന്റ് (39)സർദാർ പട്ടേൽ (40)1930 (41)കാനഡ (42)ഒറീസ്സ (43)ഇസ്രായേൽ (44)മൗണ്ട് അബു (45)ബിർള ഹൗസ് (46)മദ്ധ്യപ്രദേശ് (47)ഉത്തർപ്രദേശ് (48)മദ്ധ്യപ്രദേശ് (49)മദ്ധ്യപ്രദേശ് (50)ജസ്റ്റിസ് എൻ.കെ. സിംഗ് കമ്മീഷൻ

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.