1. ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ പള്ളി സ്ഥാപിച്ചിരിക്കുന്ന ജില്ലയേത്?
2. കൊല്ലവർഷത്തിലെ അവസാന മാസമേത്?
3. ഏറനാട് കേന്ദ്രമായി നെടിയിരുപ്പ് എന്ന നാട്ടുരാജ്യത്തിന്റെ അധിപൻ?
4. രേവതി പട്ടത്താനം എന്ന പേരിൽ വിദ്വൽ സദസ് നടത്തിയിരുന്ന ഭരണാധികാരി?
5. അയ് ഹോൾ പ്രശസ്തി ഏത് ഭരണാധികാരിയെ സംബന്ധിച്ച വിവരങ്ങളാണ് ഉൾക്കൊള്ളുന്നത്?
6. കേരളത്തിലെ ലോക് സഭാ സീറ്റുകളുടെ എണ്ണമെത്ര?
7. കാർഷിക സർവകലാശാലയുടെ ആസ്ഥാനം ഏത് ജില്ലയിലാണ്?
8. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന് ഇന്ത്യയിൽ തുടക്കം കുറിച്ച ഭരണാധികാരി?
9. കേരളത്തിൽ ഏറ്റവും കുറവ് സ്കൂളുകളുള്ള ജില്ലയേത്?
10. കേരള രൂപീകരണസമയത്ത് സംസ്ഥാന ഗവർണ്ണറായി നിയമിച്ചതാരെയാണ്?
11. കന്യാകുമാരി തമിഴ്നാടിന് വിട്ടുകൊടുത്തപ്പോൾ കേരളത്തിന് കിട്ടിയ പ്രദേശം?
12. 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ സാക്ഷരത എത്രയായിരുന്നു?
13. ഇന്ത്യയിൽ സാക്ഷരത ഏറ്റവും കുറഞ്ഞ സംസ്ഥാനം?
14. കേരളത്തിൽ നിന്നും ഗവർണ്ണറായി നിയമിക്കപ്പെട്ട ആദ്യവ്യക്തി?
15. ശ്രീകൃഷ്ണകർണാമൃതം ആരുടെ കൃതിയാണ്?
16. കേരളക്കരയെപ്പറ്റി പരാമർശമുള്ള ആദ്യ പുരാരേഖയായ വാഴപ്പള്ളി ശാസനം തയ്യാറാക്കപ്പെട്ടത് ആരുടെ ഭരണകാലത്താണ്?
17. ബ്രഹ്മ വിദ്യാപഞ്ചകം എന്ന കൃതി രചിച്ചതാര്?
18. കുഞ്ഞാലി മരയ്ക്കാർ നാലാമൻ വധിക്കപ്പെട്ട വർഷം?
19. വലിയ ദിവാൻജി എന്നറിയപ്പെട്ടിരുന്നത് ആര്?
20. സ്വദേശാഭിമാനി പത്രം സ്ഥാപിക്കപ്പെട്ട വർഷം?
21. കൊച്ചിയിൽ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കപ്പെട്ട വർഷം?
22. തൃപ്പടിദാനം നടന്ന വർഷം?
23. ബേക്കൽ കോട്ട ഏത് ജില്ലയിലാണ്?
24. വേലുത്തമ്പി ദളവ ആത്മഹത്യചെയ്ത വർഷം?
25. വൈക്കം സത്യാഗ്രഹം അവസാനിച്ചവർഷം?
26. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പത്രം കണ്ടുകെട്ടിയ വർഷം?
27. സോയാബീൻ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രാജ്യം?
28. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?
29. കേരളത്തിൽ റയിൽവേ ഗതാഗതം നിലവിൽവന്ന വർഷം?
30. ഏറ്റവും കൂടുതൽ ഏലം ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ലയേത്?
31. വെള്ളാനിക്കര കാർഷിക കോളേജ് ഏത് ജില്ലയിലാണ്?
32. ആലപ്പുഴ പട്ടണം പുനരുദ്ധരിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
33. ശബരി റയിൽപ്പാത ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
34. കോട്ടയം പട്ടണം ഏത് നദിക്കരയിൽ സ്ഥിതിചെയ്യുന്നു?
35. വരയാടുകൾക്ക് പ്രശസ്തമായ ദേശീയോദ്ധ്യാനം?
36. ചരിത്രപ്രസിദ്ധമായ മംഗളാ ദേവീക്ഷേത്രം ഏത് ജില്ലയിലാണ്?
37. കുടിയേറ്റക്കാരുടെ ജില്ല എന്നറിയപ്പെടുന്നത്?
38. ഏറ്റവും കൂടുതൽ റബ്ബർ ഉല്പാദിപ്പിക്കുന്ന രാജ്യം?
39. ഏറ്റവും കൂടുതൽ വജ്രം ഉല്പാദിപ്പിക്കുന്ന രാജ്യം?
40. ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
41.ദേശിംഗനാട് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
42. കൃഷ്ണഗീതി എന്ന കൃതിയുടെ രചയിതാവായ ഭരണാധികാരി?
43. കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക്?
44. അപൂർവ്വയിനം പക്ഷികൾക്ക് പ്രശസ്തമായ പക്ഷിപാതാളം ഏത് ജില്ലയിലാണ്?
45. കേരളത്തിൽ സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
46. വൈക്കം സത്യാഗ്രഹത്തിന്റെ നേതാവ് ആരായിരുന്നു?
47. ആനമുടിയുടെ ഉയരം?
48. അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏതു നദിയുടെ ഭാഗത്താണ്?
49. അലിയാർ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് നിർമ്മിച്ചിരിക്കുന്ന ജില്ല?
50. പൂക്കോട് തടാകം സ്ഥിതിചെയ്യുന്ന ജില്ലയേത്? 

ഉത്തരങ്ങൾ(1)തൃശൂർ (2)കർക്കിടകം (3)സാമൂതിരിമാർ (4)സാമൂതിരിമാർ (5)പുലികേശി രണ്ടാമൻ (6)20 (7)തൃശൂർ (8)വില്യം ബെന്റിക് പ്രഭു (9)വയനാട് (10)പി.എസ്.റാവു (11)പാലക്കാട് (12)74.04% (13)ബീഹാർ (14)വി.പി.മേനോൻ (15)പൂന്താനം നമ്പൂതിരി (16)രാജശേഖര വർമൻ (17)ശ്രീനാരായണ ഗുരു (18)1600എ.ഡി (19)രാജാ കേശവദാസൻ (20)1905 (21)1947 (22)1750 (23)കാസർകോഡ് (24)1809 (25)1925 (26)1910 (27)അമേരിക്ക (28)ഇന്ത്യൻ റയിൽവേ (29)1861 (30)ഇടുക്കി (31)തൃശൂർ (32)കാർത്തിക തിരുനാൾ ബാലരാമവർമ്മ (33)അങ്കമാലി - പമ്പ (34)മീനച്ചിലാർ (35)ഇരവികുളം ദേശീയോദ്ധ്യാനം (36)ഇടുക്കി (37)ഇടുക്കി (38)തായ് ലന്റ് (39)ബോട്സ്വാന (40)പശ്ചിമ ബംഗാൾ (41)കൊല്ലം (42)മാനവേദൻ സാമുതിരി (43)കോഴിക്കോട്(44)വയനാട് (45)കുത്തുങ്കൽ (46)റ്റി.കെ. മാധവൻ (47)8841 അടി (48)ചാലക്കുടി (49)പാലക്കാട് (50)വയനാട്

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.