1. പീപ്പിൾസ് പൊളിറ്റിക്കൽ ഫ്രണ്ട് എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്?
2. ബ്രിട്ടീഷ് സർക്കാരിന്റെ 'ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ" എന്ന ബഹുമതി ലഭിച്ച ചലച്ചിത്രതാരം?
3. ഇന്ത്യയിലെ ആദ്യത്തെ ഫോർമുലവൺ കാറോട്ട മത്സരക്കാരൻ?
4. കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ സ്ഥാപകൻ?
5. ശാന്തി സ്വരൂപം ഭട് നാഗർ അവാർഡ് നൽകപ്പെടുന്നത് ഏത് മേഖലയിലെ പ്രവർത്തന മികവാണ്?
6. കാൽക്കുലേറ്ററിനെപ്പോലും വെല്ലുന്ന വേഗതയിൽ കണക്കുകൂട്ടാൻ കഴിവുള്ള ഇന്ത്യൻ ബാലൻ?
7. ഓൾ ഇംഗ്ളണ്ട് ബാഡ്മിന്റൺ കിരീടം ഇന്ത്യയ്ക്കു വേണ്ടി രണ്ടാമതായി നേടിയ കായികതാരം?
8.ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ ഹിന്ദിയിൽ പ്രസംഗിച്ച ആദ്യ വ്യക്തി?
9. ആദ്യത്തെ നെഹ്രു മന്ത്രിസഭയിലെ നിയമമന്ത്രിയായി സേവനം അനുഷ്ഠിച്ച വ്യക്തി?
10. പൗനാറിലെ വിശുദ്ധൻ എന്നറിയപ്പെടുന്നത്?
11. അമേരിക്കൻ ഇക്കണോമിക്സ് അസോസിയേഷന്റെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യാക്കാരൻ?
12. സെവൻ ഏജസ് ഓഫ് മാൻ ആരുടെ ആത്മകഥയാണ്?
13. ദ്രാവിഡ മുന്നേറ്റ കഴകം എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകൻ?
14. ഭൂമി സൂര്യനുചുറ്റും ചുറ്റിത്തിരിയുന്നു എന്ന് ആദ്യം പറഞ്ഞത്?
15. 1975 ജൂൺ 25 ന് ഇന്ത്യയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച പ്രധാനമന്ത്രി?
16. കേന്ദ്ര മന്ത്രിസഭയിൽ അംഗമായ ആദ്യ കമ്മ്യൂണിസ്റ്റുകാരൻ?
17. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ആദ്യ വനിത?
18. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഏഷ്യക്കാരൻ?
19. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി?
20. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം (23 വർഷം) തുടർച്ചയായി മുഖ്യമന്ത്രിയായിരുന്ന വ്യക്തി?
21. ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻവനിത?
22. ബഹുജൻ സമാജ് പാർട്ടിയുടെ സ്ഥാപക നേതാവ്?
23. ഇന്ത്യയിലെ ആദ്യത്തെ വനിത ഐ.പി.എസ് ഓഫീസർ?
24. കുഞ്ചറാണി ദേവി ഏത് മേഖലയിൽ ആണ്  മികവ് പ്രകടിപ്പിച്ചത്?
25. ബി റ്റ്വീൻ ദി ലൈൻസ് , ഇന്ത്യ ഇൻ ക്രിറ്റിക്കൽ ഇയർ മുതലായ പ്രസിദ്ധ കൃതികൾ രചിച്ചത്?
26. സതീഷ് ഗുജ്റാൾ ഏത് മേഖലയിൽ ആണ് തന്റെ കഴിവ് തെളിയിച്ചത്?
27. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു?
28. മഹാഭാഷ്യം എന്ന പ്രമുഖ കൃതിയുടെ രചയിതാവ്?
29. നവാബ് റായ് എന്ന തൂലികാനാമത്തിൽ ഹിന്ദിയിൽ രചനകൾ നടത്തിയിരുന്നത്?
30. വനംകൊള്ളക്കാരൻ വീരപ്പൻ തട്ടിക്കൊണ്ടുപോയി 108 ദിവസം തടങ്കലിൽ വച്ചശേഷം മോചിപ്പിച്ച കന്നട ചലച്ചിത്രതാരം?
31. ആഗ്ര പട്ടണത്തിന്റെ നിർമ്മാതാവ്?
32. ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്തുവച്ച് ദിവംഗതനായ ഇന്ത്യൻ പ്രധാനമന്ത്രി?
33. സ്വാമി വിവേകാനന്ദന്റെ ആത്മീയ ഗുരു?
34. ഇന്ത്യയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം ഏർപ്പെടുത്തിയ ബ്രിട്ടീഷ് ഭരണാധികാരി?
35. ഭൂദാന യജ്ഞത്തിന്റെ ഉപജ്ഞാതാവ്?
36. ജനറൽ ഡയറിനെ വധിച്ചഇന്ത്യൻ ദേശാഭിമാനി?
37. രബീന്ദ്രനാഥ ടാഗോറിന്റെ പിതാവിന്റെ പേര്?
38. ഏറ്റവുമധികം ചിത്രങ്ങൾക്കു വേണ്ടി പാടിയ പിന്നണി ഗായിക?
39. ജ്യാമിതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
40. ഇംഗ്ളീഷ് പദ്യശാഖയുടെ പിതാവ് എന്നറിയപ്പെടുന്നത്?
41. വൈദ്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
42. പാരമ്പര്യശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
43. കോശശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
44. ബയോ കെമിസ്ട്രിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
45. ന്യൂക്ലിയർ ഫിസിക്സിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
46. ഹോമിയോപ്പതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
47. രസതന്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
48. ക്ലോണിംഗിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
49. ജീവശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
50. ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?

ഉത്തരങ്ങൾ

(1)മേധാ പട്കർ (2)ഓംപുരി (3)നാരായൺ കാർത്തികേയൻ (4)ശാന്തി സ്വരൂപ് ഭട്നാഗർ (5)ശാസ്ത്രരംഗത്തെ (6) ഉദയ് ശങ്കർ (7)പി. ഗോപീചന്ദ് (8)അടൽ ബിഹാരി വാജ് പേയി (9)ബി.ആർ. അംബേദ്ക്കർ (10)ആചാര്യ വിനോബാഭാവെ (11)അമർത്യാ സെൻ (12)മുൽക്ക് രാജ് ആനന്ദ് (13)സി.എൻ. അണ്ണാദുരൈ (14)ആര്യഭടൻ (15)ഇന്ദിരാഗാന്ധി (16)ഇന്ദ്രജിത് ഗുപ്ത (17)ആശാ പൂർണ്ണാ ദേവി (18)ജഗ് മോഹൻ ഡാൽമിയ (19)ജവഹർ ലാൽ നെഹ്രു (20)ജ്യോതി ബസു (21)കർണം മല്ലേശ്വരി (22)കാൻഷി റാം (23)കിരൺ ബേദി (24)ഭാരോദ്വഹനം (25)കുൽദീപ് നയ്യാർ (26)ചിത്രകല (27)ബേബി ദുർഗ (28)പതഞ്ജലി (29)പ്രേംചന്ദ് (30)രാജ് കുമാർ (31)സിക്കന്ദർ ലോദി (32)ലാൽ ബഹദൂർ ശാസ്ത്രി (33)രാമകൃഷ്ണ പരമഹംസൻ (34)വില്യം ബെന്റിക് പ്രഭു (35)ആചാര്യ വിനോബാ ഭാവെ (36)ഉദ്ദം സിങ്ങ് (37)ദേവേന്ദ്രനാഥ ടാഗോർ (38)ലതാ മങ്കേഷ്ക്കർ (39)യൂക്ലിഡ് (40)ജിയോഫ്രി ചോസർ (41)ഹിപ്പോക്രാറ്റ്സ് (42)ഗ്രിഗർ ജോൺ മെൻഡൽ (43)റോബർട്ട് ഹുക്ക് (44)ജസ്റ്റിസ് വോൺ (45)ഏണസ്റ്റ് റൂഥർഫോർഡ് (46)സാമുവൽ ഹാനിമാൻ (47)റോബർട്ട് ബോയൽ (48)ഇയാൽ വിൽമുട്ട് (49)അരിസ്റ്റോട്ടിൽ (50)നോർമൻ ബോർലോങ്.

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.