1. ലോകത്തിലെ ആദ്യത്തെ ലിഖിത ഭരണഘടന ഏതു രാജ്യത്തിന്റേതാണ്?
2. ലോകത്തിലെ ഏറ്റവും ചെറിയ ലിഖിതഭരണഘടനയായി അറിയപ്പെടുന്നതേത്?
3. ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണസമിതി രൂപം കൊണ്ടവർഷമേത്?
4. ഭരണഘടനാ നിർമ്മാണസഭയുടെ താത്ക്കാലിക അദ്ധ്യക്ഷൻ ആരായിരുന്നു?
5. ഭരണഘടനാ നിർമ്മാണസഭയുടെ നിയമോപദേഷ്ടാവായി പ്രവർത്തിച്ചതാര്?
6. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
7. ഇന്ത്യാ വിഭജനത്തിനുശേഷം ഭരണഘടനാ നിർമ്മാണസഭയിലെ അംഗസംഖ്യഎത്രയായിരുന്നു?
8. ഭരണഘടനാ നിർമ്മാണസമിതി യോഗത്തിൽ ആദ്യമായി സംസാരിച്ചതാര്?
9. ഭരണഘടനയുടെ ആത്മാവ് എന്ന് ജവഹർലാൽ നെഹ്രു വിശേഷിപ്പിച്ചഭാഗമേത്?
10. ആമുഖത്തെ ഭരണഘടനയുടെ താക്കോൽ എന്ന് വിളിച്ചതാര്?
11. ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന് ഡോ. അംബേദ്ക്കർ വിശേഷിപ്പിച്ച അനുച്ഛേദമേത്?
12. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന വർഷമേത്?
13. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എത്രതവണ ഭേദഗതി ചെയ്തിട്ടുണ്ട്?
14. ഇന്ത്യയുടെ പ്രഥമ പൗരനായി അറിയപ്പെടുന്നതാര്?
15. പൗരത്വത്തെപ്പറ്റി പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗമേത്?
16. എത്ര രീതിയിലാണ് ഒരാൾക്ക് ഇന്ത്യൻ പൗരത്വം നഷ്ടമാവുന്നത്?
17. ഭരണഘടനയിലെ മൗലികാവകാശങ്ങളുടെ ശില്പിയായി അറിയപ്പെടുന്നതാര്?
18. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ എത്രയെണ്ണമാണ്?
19. ഇന്ത്യൻ ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച നവംബർ 26 ഏത് ദിനമായി ആചരിക്കുന്നു?
20. 1978 വരെ എത്ര മൗലികാവകാശങ്ങളാണ് ഭരണഘടനയിൽ ഉണ്ടായിരുന്നത്?
21. സമത്വത്തിനുള്ള അവകാശത്തെപ്പറ്റി പറയുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ ഏവ?
22. തൊട്ടുകൂടായ്മയുടെ (അയിത്തം) ഏതുരൂപവും നിയമവിരുദ്ധവും ശിക്ഷാർഹവും ആക്കിയിട്ടുള്ള അനുച്ഛേദമേത്?
23. കേരളത്തിലെ ആകെ നദികളുടെ എണ്ണമെത്ര?
24. സർക്കാർ മാനദണ്ഡപ്രകാരം എത്ര കിലോമീറ്ററിൽ കുറയാതെ നീളമുള്ള പുഴയാണ് നദി?
25. ഇടത്തരം വലുപ്പമുള്ള നദികളുടെ നീർവാർച്ചാ പ്രദേശം എത്രത്തോളമാണ്?
26. 100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലുള്ളത്?
27. ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന കേരളത്തിലെ നദിയേത്?
28. സഹ്യപർവ്വതത്തിലെ ഏതു ഭാഗത്താണ് പെരിയാറിന്റെ ഉത്ഭവം?
29. കേരളത്തിലെ ഏതു നദിക്കു കുറുകെയാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്?
30. പെരിയാറിന്റെ ഏറ്റവും പ്രധാന പോഷകനദിയേത്?
31. പെരുന്തുറയാറ്, കട്ടപ്പനയാറ്, ചെറുതോണിയാറ്, പെരിഞ്ചാൻകുട്ടിയാറ് എന്നിവ ഏതു നദിയുടെ പോഷകനദികളാണ്?
32. ആലുവാപ്പുഴ എന്നറിയപ്പെടുന്ന നദി ഏതാണ്?
33. എത്ര കിലോമീറ്റർ ദൂരം ഭാരതപ്പുഴ കേരളത്തിലൂടെഒഴുകുന്നു?
34. തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലൂടെ ഒഴുകി കേരളത്തിലെത്തുന്ന നദിയേത്?
35. നിള എന്നറിയപ്പെടുന്നത് കേരളത്തിലെ ഏതു നദിയാണ്?
36. മായന്നൂരിൽ വെച്ച് ഭാരതപ്പുഴയുമായി ചേരുന്ന പോഷകനദിയേത്?
37. സൈലന്റ് വാലി ദേശീയോദ്യാനത്തിലൂടെ ഒഴുകുന്ന പുഴയേത്?
38. വിവാദമായ പാത്രക്കടവ് ജലവൈദ്യുത പദ്ധതി ഏതു പുഴയിലാണ് നിർമ്മിക്കാൻ ലക്ഷ്യമിട്ടത്?
39. പ്രസിദ്ധമായ പെരുന്തേനരുവി വെള്ളച്ചാട്ടം ഏതു നദിയിലാണ്?
40. തിരുവിതാംകൂറിലെ ഏറ്റവും നീളംകൂടി നദി ഏതായിരുന്നു?
41. ബേപ്പൂർപുഴ എന്നറിയപ്പെടുന്ന നദി ഏത്?
42. നിലമ്പൂർ, മാവൂർ, ഫറോക്ക്, ബേപ്പൂർ എന്നീ പട്ടണങ്ങൾ ഏതു നദിയുടെ തീരത്താണ്?
43. കേരളത്തിലെ ഏതു പുഴയുടെ തീരത്താണ് സ്വർണസാന്നിദ്ധ്യം കണ്ടെത്തിയിട്ടുള്ളത്?
44. തൃശൂർ ജില്ലയിലെ ആതിരപ്പള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ ഏതു നദിയിലാണ്?
45. ചാലക്കുടിയാറിന്റെ പ്രധാന പോഷകനദികൾ ഏതെല്ലാം?
46. മത്സ്യവൈവിധ്യത്തിൽ ഏറ്റവും സമ്പന്നമായ കേരളത്തിലെ നദി ഏതാണ്?
47. അച്ചൻകോവിലാറിനെ ഏതു നദിയുടെ പോഷകനദിയായാണ് കരുതിപ്പോരുന്നത്?
48. അഷ്ടമുടിക്കായലിൽ പതിക്കുന്ന പ്രധാന നദി ഏതാണ്?
49. കോതമംഗലം ആറ്, തൊടുപുഴ, കാളിയാറ് എന്നിവ കൂടിച്ചേർന്ന് രൂപം കൊള്ളുന്ന നദി ഏതാണ്?
50. പേരിനൊപ്പം ആറ്, പുഴ എന്നീ പദങ്ങളുള്ള കേരളത്തിലെ ഏക നദിയേത്?

ഉത്തരങ്ങൾ
(1)അമേരിക്കൻ ഐക്യനാടുകൾ (2)അമേരിക്കൻ ഭരണഘടന (3)1946 ഡിസംബർ 6 (4)ഡോ. സച്ചിദാനന്ദ സിൻഹ (5)ബി.എൻ.റാവു (6)ഡോ. ബി.ആർ. അംബേദ്ക്കർ (7)299 (8)ജെ.ബി. കൃപലാനി (9)ആമുഖം (10)ഏണസ്റ്റ് ബാർക്കർ (11)അനുച്ഛേദം 32 (12)1950 ജനുവരി 26 (13)ഒരു തവണ (14)രാഷ്ട്രപതി (15)ഭാഗം-2 (16)മൂന്ന് രീതിയിൽ (17)സർദാർ വല്ലഭായി പട്ടേൽ (18)ആറ് (19)ദേശീയ നിയമദിനം (20)ഏഴ് (21)14 മുതൽ 18 വരെ (22)അനുച്ഛേദം 17(23)44 (24)15 കിലോമീറ്റർ (25)2000 മുതൽ 20,000 വരെ ചതുരശ്ര കി.മീ (26)പതിനൊന്ന് (27)പെരിയാർ (28)ശിവഗിരിമല (29)പെരിയാർ (30)മുതിരപ്പുഴ (31) പെരിയാറിന്റെ (32)പെരിയാർ(33)209 കി.മീ (34)ഭാരതപ്പുഴ (35)ഭാരതപ്പുഴ (36)ഗായത്രിപ്പുഴ (37)കുന്തിപ്പുഴ (38)കുന്തിപ്പുഴ (39)പമ്പയിൽ (40)പമ്പ (41)ചാലിയാർ (42)ചാലിയാർ (43)ചാലിയാറിന്റെ (44)ചാലക്കുടിയാറ് (45)പറമ്പിക്കുളം, കുരിയാർകുട്ടി, ഷോളയാർ, ആനക്കയം (46)ചാലക്കുടിയാറ് (47)പമ്പയുടെ (48)കല്ലടയാറ് (49)മൂവാറ്റുപുഴയാറ് (50)മൂവാറ്റുപുഴയാറ്.

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.