1. കടലിലെ ദൂരം അളക്കാനുള്ള ഏകകം?
2. എല്ലാ രാഗങ്ങളും വായിക്കാൻ കഴിയുന്ന ഇന്ത്യൻ സംഗീതോപകരണം?
3. കേക്കുകളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
4. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സമയത്ത് കരസേനാത്തലവനായിരുന്നത്?
5. ഏതു നേതാവിന്റെ ഉപദേശപ്രകാരമാണ് കെ. കേളപ്പൻ ഗുരുവായൂരിലെ സത്യാഗ്രഹം അവസാനിപ്പിച്ചത്?
6. ഏത് നദിയുടെ തീരത്താണ് ഈഫൽ ടവർ?
7. ഏതു പേരിലാണ് സുഭാഷ് ചന്ദ്രബോസ് വേഷപ്രച്ഛന്നനായി ഇന്ത്യയിൽ നിന്നു കടന്നത്?
8. രണ്ടു വേലിയേറ്റങ്ങൾക്കിടയിലുള്ള ഇടവേള?
9. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ് ചേഞ്ച്?
10. ശിവസേന ഏതു സംസ്ഥാനത്തെ രാഷ്ട്രീയകക്ഷിയാണ്?
11. ഇന്ത്യയിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം?
12. ഇന്ത്യയിൽ പ്രസിഡന്റുഭരണം നിലവിൽവന്ന ആദ്യസംസ്ഥാനം?
13. ത്രിരത്നങ്ങൾ ഏതു മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?
14. ഏതു ക്ഷേത്രത്തിലിരുന്നാണ് മേല്പത്തൂർ നാരായണീയം രചിച്ചത്?
15. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജീവി?
16. ഇന്ത്യയിൽ ആദ്യത്തെ കോൺഗ്രസിതര ഉപപ്രധാനമന്ത്രി?
17. രാഷ്ട്രപതിസ്ഥാനത്തേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി?
18. ചിരിക്കുന്ന മത്സ്യം എന്നറിയപ്പെടുന്നത്?
19. കിഴക്കൻ പാകിസ്ഥാൻ ബംഗ്ളാദേശ് എന്ന സ്വതന്ത്രരാജ്യമായിത്തീർന്ന വർഷം?
20. കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?
21. കിഴക്കിന്റെ വെന്നീസ് എന്നറിയപ്പെടുന്നത്?
22. ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് പുറത്തിറക്കപ്പെട്ട നഗരം?
23. രസതന്ത്രത്തിനും സമാധാനത്തിനും നോബൽ സമ്മാനം നേടിയ വ്യക്തി?
24. സാർവത്രിക  ലായകം എന്നറിയപ്പെടുന്നത്?
25. കിഴക്കിന്റെ ഓക്സ് ഫഡ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
26. ഇന്ത്യയ്ക്കുവെളിയിൽവച്ച് അന്തരിച്ചഏക പ്രധാനമന്ത്രി?
27. ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം?
28. കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
29. ഹൈഡ്രജൻ, ഹീലിയം എന്നിവ കഴിഞ്ഞാൽ പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
30. കാറൽ മാർക്സിനെ മറവുചെയ്ത സ്ഥലം?
31. സാക്ഷരത ഏറ്റവും കുറഞ്ഞ കേരളത്തിലെ ജില്ല?
32. കീഴാർനെല്ലി ഏത് രോഗത്തിനെതിരായ ഔഷധമാണ്?
33. സാൽറ്റ് ലേക്ക് സ്റ്റേഡിയം (ഫുട്ബോൾ) എവിടെയാണ്?
34. സാഞ്ചി സ്തൂപം ഏതു സംസ്ഥാനത്താണ്?
35. റോബോട്ട് എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?
36. ശിവജി നടപ്പാക്കിയ പ്രധാന നികുതികൾ?
37. സാർക്കിന്റെ ആസ്ഥാനം?
38. കുത്തബ്ദ്ദീൻ ഐബക്കിന്റെ ശവകുടീരം എവിടെയാണ്?
39. ഇയാൻ ഫ്ലെമിംഗിന്റെ ആദ്യ നോവൽ?
40. 11 ഓസ്കാറുകൾ കിട്ടിയ ചിത്രങ്ങൾ?
41. ശാന്ത സമുദ്രത്തെയും അത് ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന കനാൽ?
42. പച്ചയും ചുവപ്പും ചേർന്നാൽ ലഭിക്കുന്ന വർണം?
43. യുറേനിയം ആദ്യമായി വേർതിരിച്ചത്?
44. ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്തസമ്മേളനം വിളിച്ചുകൂട്ടുന്നത്?
45. പ്രസിദ്ധമായ വാൾ സ്ട്രീറ്റ് എവിടെയാണ്?
46. ആരുടെ അപരനാമമാണ് കലൈജ്ഞർ?
47. പ്രസിദ്ധമായ ഗെറ്റിസ്ബർഗ് പ്രസംഗം നടത്തിയത്?
48. ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകൻ?
49. ഭാരത് ഭവൻ എന്ന മൾട്ടി ആർട്ട് സെന്റർ സ്ഥിതിചെയ്യുന്ന നഗരം?
50. അത്യധികം താഴ്ന്ന ഊഷ്മാവിനെക്കുറിച്ചുള്ള പഠനം? 

ഉത്തരങ്ങൾ
(1)നോട്ടിക്കൽ മൈൽ (2)സാരംഗി (3)സ്കോട്ലൻഡ് (4)ജനറൽ എ.എസ്. വൈദ്യ (5)ഗാന്ധിജി (6)സെയ്ൻ (7)മൗലവി സിയാവുദ്ദീൻ (8)12 മണിക്കൂർ 25 മിനിട്ട് (9)മുംബൈ (10)മഹാരാഷ്ട്ര (11)അരുണാചൽ പ്രദേശ് (12)പഞ്ചാബ് (13)ജൈനമതം (14)ഗുരുവായൂർ (15)ജിറാഫ് (16)ചരൺസിംഗ് (17)ഡോ. രാജേന്ദ്രപ്രസാദ് (18)ഡോൾഫിൻ (19)1971 (20)ശ്രീലങ്ക (21)ആലപ്പുഴ (22)കറാച്ചി (23)ലിനസ് പോളിംഗ് (24)ജലം (25)പൂനൈ (26)ലാൽ ബഹാദൂർ ശാസ്ത്രി (27)ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് (28)ജീവകം എ (29)ഓക്സിജൻ (30)ലണ്ടൻ (31)പാലക്കാട് (32)മഞ്ഞപ്പിത്തം (33)കൊൽക്കത്ത (34)മധ്യപ്രദേശ് (35)കാൾ ചെപ്പേക്ക് (36)ചൗത്, സർദേശ് മുഖി (37)കാഠ് മണ്ഡു (38)ലാഹോർ (39)കാസിനോ റോയൽ (40)ബെൻഹർ, ടൈറ്റാനിക്, ലോർഡ് ഓഫ് ദ റിങ്സ് (41)പനാമ കനാൽ (42)മഞ്ഞ (43)യുജിൻ പെലിഗോട്ട് (44)108 (45)ന്യൂയോർക്ക് (46)കരുണാനിധി (47)എബ്രഹാം ലിങ്കൺ (48)ശ്യാമപ്രസാദ് മുഖർജി (49)ഭോപ്പാൽ (50)ക്രയോജനിക്സ്.

Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.