1. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യം?
2. ഏറ്റവും കൂടുതൽ ഹരിതഗൃഹവാതക വിസർജനം നടത്തുന്ന രാജ്യം?
3. ക്ളോണിംഗിലൂടെ പിറന്ന ആദ്യ ഒട്ടക കുഞ്ഞ്?
4. ലോകത്തിലെ ആദ്യത്തെ പുരുഷ മാതാവ്?
5. സുവർണ ഭൂമി അന്താരാഷ്ട്ര വിമാനത്താവളം ഏത് രാഷ്ട്രത്തിലാണ്?
6. ലോകത്തിലെ ആദ്യ മുസ്ളിം വനിതാ പ്രധാനമന്ത്രി?
7. ഏറ്റവും പ്രായം കുറഞ്ഞ ബുക്കർ സമ്മാന ജേതാവ്?
8. അന്താരാഷ്ട്ര അഹിംസാ ദിനം എന്നാണ്?
9. സിംഗപ്പൂർ സർക്കാരിന്റെ വിശിഷ്ടപൗരത്വ ബഹുമതി ലഭിച്ച ഇന്ത്യൻ വ്യവസായി?
10. ഇന്ത്യയിലെ ആദ്യ തീരദേശ പൊലീസ് സ്റ്റേഷൻ എവിടെ സ്ഥാപിച്ചിരിക്കുന്നു?
11. രൂപഉണ്ണികൃഷ്ണൻ ഏത് കായിക വിഭാഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
12. പന്നിപ്പനിക്ക് കാരണമാകുന്ന വൈറസ് ആദ്യം കണ്ടെത്തിയ രാഷ്ട്രം?
13. പൊതുസ്ഥലത്ത് പുകവലി നിരോധിച്ച ഇന്ത്യയിലെ ആദ്യ നഗരം?
14. ഏതുഭാഷയിലെ സിനിമാവ്യവസായമാണ് ടോളിവുഡ് എന്ന പേരിൽ അറിയപ്പെടുന്നത്?
15. ക്രിപ്സ് മിഷൻ ഇന്ത്യ സന്ദർശിച്ച സമയത്തെ ഇന്ത്യയിലെ വൈസ്രോയി ആരായിരുന്നു?
16. ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?
17. ആധുനിക ജനാധിപത്യത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന രാജ്യം?
18. സ്വരാജ് പാർട്ടി സ്ഥാപിച്ചതാര്?
19. ലോകത്തിലെ ഏറ്റവും പഴയ റിപ്പബ്ളിക്കൻ രാഷ്ട്രം?
20. ബുദ്ധൻ ഏഷ്യയുടെ പ്രകാശം ഈ കൃതി ആരുടേതാണ്?
21. ഖേത്രി ഖനികൾ ഏത് ലോഹത്തിന്റെ ഖനനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
22. ഇന്ത്യയിലെ ആദ്യ കടുവ സങ്കേതം സ്ഥാപിച്ചിരിക്കുന്നത് ഏത് സംസ്ഥാനത്താണ്?
23. വനവിസ്തൃതി ഏറ്റവും കുറഞ്ഞ സംസ്ഥാനം?
24. കർണാവതി ഏത് നഗരത്തിന് നിർദ്ദേശിച്ചിട്ടുള്ള പുതിയ പേരാണ്?
25. തുംഗഭദ്ര നദി ഏത് നദിയുടെ പോഷകനദിയാണ്?
26. ഏറ്റവും കൂടുതൽ പുകയില കൃഷി ചെയ്യുന്ന രാജ്യം?
27. കൃഷ്ണാനദിയുടെ തീരത്തുള്ള പ്രശസ്തമായ നഗരം?
28. ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ നിയമോപദേശകൻ ആരായിരുന്നു?
29. പ്രസിഡന്റിനെ ഇംപീച്ചുചെയ്യുന്ന നടപടിക്രമങ്ങൾ ഏത് ഭരണഘടനയിൽ നിന്നുമാണ് സ്വീകരിച്ചിട്ടുള്ളത്?
30. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനം?
31. ലോകത്തിൽ ഉയരത്തിൽ രണ്ടാംസ്ഥാനമുള്ള കൊടുമുടി?
32. ഭരത്പൂർ പക്ഷി സങ്കേതം ഏത് സംസ്ഥാനത്താണ്?
33. ഏത് വിദേശ രാഷ്ട്രത്തിന്റെ അധിനിവേശ പ്രദേശമായിരുന്നു ദാദ്ര നഗർ ഹവേലി?
34. സർവേ ഒഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
35. ഏറ്റവും കൂടുതൽ അയൽ സംസ്ഥാനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം?
36. ഇന്ത്യയുടെ ആദ്യ ആണവ റിയാക്ടറിന് നൽകിയിരിക്കുന്ന പേരെന്താണ്?
37. കേരള സാഹിത്യ അക്കാഡമി സ്ഥാപിക്കപ്പെട്ട വർഷം?
38. ഡാബോളിൻ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്ന നഗരമേത്?
39. നാണയങ്ങളടിക്കുന്ന നോയിഡ മിന്റ് ഏത് സംസ്ഥാനത്താണ്‌?
40. ഇന്ത്യയിലെ ആദ്യ ബയോ ഡീസൽ പദ്ധതി ഏത് സംസ്ഥാനത്താണ്?
41. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ പ്രധാന തുറമുഖമേത്?
42. ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ഇന്ത്യൻ സംസ്ഥാനം?
43. നാഷണൽ എൺവയോൺമെന്റ് എൻജിനിയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
44. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ആസ്ഥാനം എവിടെയാണ്?
45. മുംബെയ് സ്റ്റോക്ക് എക്സ്‌ചേഞ്ച് സ്ഥാപിക്കപ്പെട്ട വർഷം?
46. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
47. ഇന്ത്യയുടെ കൊഹിനൂർ എന്നറിയപ്പെടുന്ന സംസ്ഥാനം?
48. ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ഏറ്റവും പ്രാചീനമായിട്ടുള്ളത്?
49. ഫത്തേപുർ സിക്രി എവിടെ സ്ഥിതി ചെയ്യുന്നു? സ്ഥാപിച്ചതാര്?
50. തമിഴ്നാട്ടിലെ നീലഗിരിയിൽ കാണപ്പെടുന്ന ആദിവാസി വിഭാഗം ആരാധിക്കുന്നത് ഏത് മൃഗത്തെയാണ്?
ഉത്തരങ്ങൾ(1) ചൈന (2) അമേരിക്ക (3) ഇൻജാസ് (ദുബായിൽ പിറന്നു) (4) തോമസ് ബീറ്റി (അമേരിക്ക) (5) തായ്ലൻഡ് (6) ബേനസീർഭൂട്ടോ (7) കിരൺദേശായി (8) ഒക്ടോ. 2 (9) രത്തൻ ടാറ്റ (10) നീണ്ടകര (11) ഷൂട്ടിംഗ് (12) മെക്സിക്കോ (13) ചണ്ഡിഗഡ് (14) തെലുങ്ക് (15) ലിൻലിത്ഗോ പ്രഭു (16) ഡോ. ബി. രാജേന്ദ്ര പ്രസാദ് (17) ബ്രിട്ടൺ (18) സി.ആർ. ദാസ് ആൻഡ് മോത്തിലാൽ നെഹ്റു (19) സാൻമാരിനോ (20) സർ എഡ്വിൻ അർബോൾഡ് (21) ചെമ്പ് (രാജസ്ഥാൻ) (22) ഉത്തർഖണ്ഡ് (23) ഹരിയാന (24) അഹമ്മദാബാദ് (25) കൃഷ്ണ (26) ചൈന (27) വിജയവാഡ (28) ജസ്റ്റിസ് ബി.എൻ. റാവു (29) അമേരിക്ക (30) നാഗലാന്റ് (31) ഗോഡ്വിൻ ആസ്റ്റിൻ / മൗണ്ട് കെ 2) (32) രാജസ്ഥാൻ (33) പോർട്ടുഗീസ് (34) ഡെറാഡൂൺ  (35) ഉത്തർപ്രദേശ് (36) അപ്സര (37) 1956 (38) പനാജി (39) ഉത്തർപ്രദേശ് (40) ആന്ധ്രാപ്രദേശ് (41) പോർട്ട് ബ്ളയർ തുറമുഖം (42) മദ്ധ്യപ്രദേശ് (43) നാഗ്പൂർ (44) ന്യൂഡൽഹി (45) 1875 (46) ഗുജറാത്ത് (47) ആന്ധ്രാപ്രദേശ് (48) തമിഴ്നാട് (49) ആഗ്ര, അക്ബർ (50) എരുമ (തോഡർമാർ)

 
 ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.