1. ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ചതെന്ന്?
2. ദേശീയ നദിയായി ഗംഗയെ അംഗീകരിച്ച വർഷം?
3. ഇന്ത്യയിൽ ഏറ്റവും സാമ്പത്തിക വളർച്ചാനിരക്കുള്ള സംസ്ഥാനം?
4. ഇന്ത്യയിൽ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനമേത്?
5. ഇന്ത്യയിൽ സാക്ഷരത ഏറ്റവും കൂടിയ ജില്ലയേത്?
6. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?
7. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും നീളം കൂടിയ നദിയേത്?
8. ഇന്ത്യയിൽ വലിപ്പത്തിൽ പന്ത്രണ്ടാം സ്ഥാനമുള്ള സംസ്ഥാനം?
9. ആന്ധ്രയുടെ താത്ക്കാലിക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം?
10. 2014 ഒക്ടോബറിൽ ആന്ധ്രയിലെ വിശാഖപട്ടണത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയ ചുഴലികൊടുങ്കാറ്റേത്?
11. ഇന്ത്യയിൽ ഇ - കാബിനറ്റ് മീറ്റിംഗ് കൂടിയ ആദ്യ സംസ്ഥാനം?
12. ഏറ്റവും കുറവ് കടൽത്തീരമുള്ള സംസ്ഥാനം?
13. പാകിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന സംസ്ഥാനമേത്?
14. ഇന്ത്യയിൽ ഏറ്റവും വലിയ കന്നുകാലിമേള നടക്കുന്ന ബിഹാറിലെ സ്ഥലം?
15. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹത്തിന് വേദിയായ സ്ഥലം?
16. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമേത്?
17. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണമെത്ര?
18. ഇന്ത്യയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമേത്?
19. ഉത്തർപ്രദേശിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ?
20. ദളിത്  വനിത മുഖ്യമന്ത്രിയായ ആദ്യഇന്ത്യൻ സംസ്ഥാനം?
21. സൗരോർജ്ജം ഏറ്റവുമധികം ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
22. നിർബന്ധിത മതപരിവർത്തനം നിയമംമൂലം നിരോധിച്ച ആദ്യ സംസ്ഥാനമേത്?
23. മദർ തെരേസ വനിതാ സർവ്വകലാശാല സ്ഥിതിചെയ്യുന്നതെവിടെ?
24. 2014ൽ ക്ലാസിക്കൽ ഭാഷാപദവി ലഭിച്ച ഭാഷയേത്?
25. ഇന്ത്യയിലെ ആദ്യ പ്രവാസി സർവകലാശാലയും സൈബർ പൊലീസ് സ്റ്റേഷനും സ്ഥാപിതമായത് എവിടെ?
26. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത്ആൻഡ് ന്യൂറോ സയൻസ് സ്ഥിതിചെയ്യുന്നത്?
27. ലോകത്തിൽ ആദ്യമായി വികലാംഗർക്കുള്ള സർവകലാശാല നിലവിൽ വന്ന സംസ്ഥാനം?
28. പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം?
29. പഞ്ചാബിലെ പ്രധാന സിന്ധൂനദീതടപ്രദേശം?
30. സൈക്കിൾ നിർമ്മാണത്തിന് പേരുകേട്ട ഹരിയാനയിലെ സ്ഥലം?
31. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടെ ആസ്ഥാനം?
32. നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സ്ഥിതിചെയ്യുന്നത് എവിടെ?
33. പഞ്ചാബിന്റെ ഹൈക്കോടതി സ്ഥിതിചെയ്യുന്നത് എവിടെ?
34. ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
35. ഇന്ത്യയിലാദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം?
36. ഗുവാഹട്ടി ഏത് നദീ തീരത്ത് സ്ഥിതിചെയ്യുന്നു?
37. അസമിലെ കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗമേത്?
38. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാരപരിധിയിലുള്ള ഹൈക്കോടതി?
39. ഇന്ത്യയിൽ 24-ാമത്  ഹൈക്കോടതി സ്ഥാപിതമായ സംസ്ഥാനം?
40. ഇന്ത്യയിലാദ്യമായി വിള ഇൻഷുറൻസ് ഏർപ്പെടുത്തിയ സംസ്ഥാനം?
41. അരുണാചൽപ്രദേശിലെ പ്രധാന വിമാനത്താവളമേത്?
42. ഖാസി, ഗാരൊ, ജയന്തിയ കുന്നുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
43. സപ്ത സഹോദരിമാരിൽ ഉൾപ്പെടാത്ത വടക്കുകിഴക്കൻ സംസ്ഥാനം?
44. ഏറ്റവും പഴക്കമുള്ള കായിക ഇനമായി അറിയപ്പെടുന്നതേത്?
45. ഏറ്റവും ദൈർഘ്യമേറിയ ഓട്ടമത്സരം ഏതാണ്?
46. ഹോപ്, സ്റ്റെപ്പ് ആൻഡ് ജമ്പ് എന്നുംഅറിയപ്പെടുന്ന ചാട്ടമത്സരയിനമേത്?
47. ഷോട്ട്പുട്ട് മത്സരത്തിൽ പുരുഷന്മാരുടെ ഷോട്ടിന്റെ ഭാരം എത്രയാണ്?
48. ഒരു ഹാന്റ് ബോൾ മത്സരത്തിന്റെ ദൈർഘ്യം എത്രയാണ്?
49. 1891ൽ ബാസ്ക്കറ്റ് ബോൾ കളി ആരംഭിച്ചത് ഏത് രാജ്യത്താണ്?
50. ഒരു ബാസ്ക്കറ്റ് ബോൾ ടീമിൽ എത്ര കളിക്കാരാണ് ഉള്ളത്? 

ഉത്തരങ്ങൾ(1)1963 (2)2008 (3)ബിഹാർ (10.73%) (4)ബിഹാർ (5)സെർജിപ്പ് (മിസോറാം) (6)മധ്യപ്രദേശ് (7)സിന്ധു (8)തെലങ്കാന (9)വിജയവാ‌ഡ (10)ഹുദ് ഹുദ് (11)ആന്ധ്ര (12)ഗോവ (13)രാജസ്ഥാൻ (14)സോൺപൂർ (15)ചമ്പാരൻ (16)ഗോവ (17)24 (18)ഉത്തർപ്രദേശ് (19)വാരണാസി, മഥുര, അയോദ്ധ്യ,കൗസാംബി (20)ഉത്തർപ്രദേശ് (21)ഗുജറാത്ത് (22)തമിഴ്നാട് (23)കൊടൈക്കനാൽ (24)ഒഡിയ (25)ബംഗളുരു (26)ബംഗളുരു (27)ഉത്തർപ്രദേശ് (28)ബിഹാർ (29)രൂപാർ (30)സോണിപ്പെട്ട്  (31)പനാജി (32)പട്യാല (33)ചണ്ഡിഗഢ് (34)അസം (35)അസം (36)ബ്രഹ്മപുത്ര (37)ഒറ്റക്കൊമ്പൻ കാണ്ടാമൃഗം (38)ഗുവാഹാട്ടി (4സംസ്ഥാനങ്ങൾ) (39) ത്രിപുര (40)ഹരിയാന (41)സീറോ വിമാനത്താവളം (42)മേഘാലയ (43)സിക്കിം (44)അത്ലറ്റിക്സ് (45)മാരത്തോൺ (46)ട്രിപ്പിൾ ജമ്പ് (47)7.26 കിലോഗ്രാം  (48)അറുപത് മിനിട്ട് (49)അമേരിക്ക (50)അഞ്ച്
ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.