1. കേരളത്തിലെ കടൽത്തീരത്തിന്റെ ഏകദേശ നീളം എത്ര?
2. ചിപ് കോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്?
3. ആഫ്രിക്ക- യൂറോപ്പ് എന്നീ ഭൂഖണ്ഡങ്ങളെ തമ്മിൽ വേർതിരിക്കുന്ന കടലിടുക്ക്?
4. ആത്മഹത്യാ സഞ്ചികൾ എന്നറിയപ്പെടുന്ന കോശഭാഗം?
5. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്ക് പർവ്വതം?
6. ഭരണഘടന അംഗീകരിച്ച എത്ര ഭാഷകളാണ് ഇന്ത്യയിലുള്ളത്?
7. നെഹ്റു പങ്കെടുത്ത ആദ്യ INC സമ്മേളനം?
8. ഇന്ത്യയിൽ ജനകീയാസൂത്രണം ആരംഭിച്ചത് എത്രമാത്തെ പഞ്ചവത്സരപദ്ധതികാലത്താണ്?
9. ലോകത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന വനിതാ പ്രധാനമന്ത്രി?
10. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം?
11. കേരളത്തിൽ വരാൻ പോകുന്ന പുതിയ കടുവാ സങ്കേതം എവിടെയാണ്?
12. വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
13. ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ ആസ്ഥാനം?
14. കേരളത്തിൽ ഏറ്റവും കൂടുതൽ ഭാഷകൾ സംസാരിക്കുന്ന ജില്ല?
15. എ.സി.യെ ഡി.സി.യാക്കുന്ന ഇലക്ട്രോണിക് ഉപകരണം?
16. ദേശീയഗാനമില്ലാത്ത രാജ്യം?
17. കേരളത്തിലെ ഏറ്റവും ജനസാന്ദ്രതകൂടിയ ജില്ല?
18. മഴത്തുള്ളികൾ ഉരുണ്ടിരിക്കാൻ കാരണം?
19. മൗസ് കണ്ടുപിടിച്ചത്?
20. ഖാസി ഗാരോ കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
21. കേരളത്തിലെ ഏറ്റവും വലിയ ദ്വീപ്?
22. സൗരസെല്ലുകളിൽ ഉപയോഗിക്കുന്ന ഉപലോഹം?
23. ആരാച്ചാർ ആരുടെ കൃതിയാണ്?
24. സ്നെല്ലൻ ചാർട്ട് ഏത് പരിശോധനയ്ക്ക് ഉപയോഗിക്കുന്നു?
25. ഇന്ത്യയെ വടക്കേ ഇന്ത്യ, തെക്കേ ഇന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന നദി?
26. വോട്ടിംഗ് പ്രായം 21 ൽ നിന്ന് 18 ആക്കി മാറ്റിയ ഭരണഘടനാ ഭേദഗതി?
27. വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ ആരുടെ യഥാർത്ഥ നാമമാണ്?
28. ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ?
29. ISRO ചെയർമാൻ പദവിയിലെത്തിയ ആദ്യ മലയാളി?
30. ഏറ്റവും ചെറിയ ദേശീയ ഗാനമുള്ള രാജ്യം?
31. ഏറ്റവും കൂടുതൽ കാലം കേരളനിയമസഭാ സ്പീക്കറായിരുന്ന വ്യക്തി?
32. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്?
33. ജൈവകൃഷിയുടെ പിതാവ്?
34. കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത്?
35. ഹീറ ഗുഹ ഏത് രാജ്യത്താണ്?
36. ഉള്ളൂരിന്റെ മാനസപുത്രി എന്നറിയപ്പെടുന്നത്?
37. ഹാരപ്പ ഏത് നദിക്കരയിലാണ്?
38. ജീവനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഏത് വകുപ്പാണ്?
39. യെർവാദ ജയിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്?
40. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ഏക മലയാളി?
41. റേഡിയേഷൻ അളക്കുന്ന ഉപകരണം?
42. സാർവിക ലായകം എന്നറിയപ്പെടുന്നത്?
43. കേരള ഫോക് ലോർ അക്കാദമിയുടെ ആസ്ഥാനം?
44. ഇന്ത്യയിലെ തേനീച്ച മ്യൂസിയം സ്ഥിതിചെയ്യുന്നത്?
45. അയനം ഏത് നദിയുടെ തീരത്താണ്?
46. കാസർകോട് ജില്ലയെ 'യു" ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി?
47. കേരളത്തിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
48. ഖേൽരത്ന നേടിയ ആദ്യത്തെ മലയാളി?
49. കേരള മോപ്പസാങ് എന്നറിയപ്പെടുന്നത്?
50. ലോക് സഭ സ്പീക്കറായ ആദ്യ വനിത?

ഉത്തരങ്ങൾ
(1)580 കി.മീ (2)സുന്ദർലാൽ ബഹുഗുണ (3)ജിബ്രാൾട്ടർ (4)ലൈസോസോം (5)ഹിമാലയം (6)22 (7)ബന്ദിപ്പൂർ (1912) (8)9-ാം പഞ്ചവത്സരപദ്ധതി (9)ഇന്ദിരാഗാന്ധി (10) നെയ്യാറ്റിൻകര (11)വയനാട് (12)തമിഴ്നാട് (13)ഡെറാഡൂൺ (14)കാസർകോട് (15)റെക്ടിഫയർ (16)സൈപ്രസ് (17)തിരുവനന്തപുരം (18)പ്രതലബലം (19)ഡഗ്ലസ് ഏംഗൽബർട്ട് (20)മേഘാലയ (21)വൈപ്പിൻ (22)സിലിക്കൺ (23)കെ.ആർ മീര (24)കാഴ്ചശക്തി (25)നർമദ (26)61 (27)വാഗ്ഭടാനന്ദൻ (28)കാൾ ഫ്രെഡറിക് ഗോഡ് (29)M.G.K. മേനോൻ (30)ഖത്തർ (31)വക്കം പുരുഷോത്തമൻ (32)മംഗളവനം (33)ആൽബർട്ട് ഹൊവാർഡ് (34)ഇടപ്പള്ളി (35)സൗദി അറേബ്യ (36)പിംഗള (37)രവി (38)ആർട്ടിക്കിൾ 21 (39)പൂനൈ (മഹാരാഷ്ട്ര) (40)സി. ശങ്കരൻ നായർ (41)ഗീഗർ മുള്ളർ കൗണ്ടർ (42)ജലം (43)ചിറയ്ക്കൽ (കണ്ണൂർ) (44)ഊട്ടി (45)മീനച്ചിലാറ് (46)ചന്ദ്രഗിരിപ്പുഴ (47)പത്തനംതിട്ട (48)കെ.എം. ബീനാമോൾ (49)തകഴി ശിവശങ്കരപ്പിള്ള (50)മീരാകുമാർ.
ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.