1. കേരളത്തിലെ ഏറ്റവും വലിയ കോട്ട നിർമ്മിച്ച ഭരണാധികാരി ആരായിരുന്നു?
2. ഗോവ സംസ്ഥാനമായ വർഷമേത്?
3. മത്സ്യബന്ധനത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?
4. കെ.എസ്.ഇ.ബി സ്ഥാപിക്കപ്പെട്ട വർഷം?
5. മേഘദൂത് - ആരെഴുതിയ മഹാകാവ്യമാണ്?
6. ബ്രഹ്മസമാജം സ്ഥാപിക്കപ്പെട്ടപ്പോഴുള്ള ബ്രിട്ടീഷ് ഭരണാധികാരി?
7. കേരള നിയമസഭയിലെ ആദ്യപ്രതിപക്ഷനേതാവ്?
8. മലയാളത്തിലെ ആദ്യ നോവൽ പ്രസിദ്ധീകരിക്കപ്പെട്ട വർഷം?
9. കേരള ഗ്രന്ഥശാലാസംഘത്തിന്റെ സ്ഥാപകൻ?
10. കേരള സർവകലാശാലയുടെ മലയാളിയായ ആദ്യ വൈസ് ചാൻസലർ?
11. ഇന്ത്യൻബഡ്ജറ്റിന്റെ പിതാവാര്?
12. ഇന്ത്യയിലെ സർവസൈന്യാധിപനായ ആദ്യമലയാളി?
13. ഭൂദാന പ്രസ്ഥാനം ആരംഭിച്ചതാര്?
14. ഇന്ത്യയെക്കൂടാതെ താമരദേശീയ പുഷ്പമായ രണ്ട് രാജ്യങ്ങൾ?
15. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്?
16. ജവഹർലാൽ നെഹ്രു പ്രധാനമന്ത്രി ആയിരുന്ന കാലഘട്ടമേത്?
17. ബദർ നോബൽ സമ്മാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബഹുമതിയേത്?
18. സാഹിത്യമഞ്ജരി ആരുടെ രചനയാണ്?
19. സഫലമീയാത്ര - ആരുടെ ആത്മകഥയാണ്?
20. ഹിഗ്വിറ്റ എന്ന കൃതി രചിച്ചതാര്?
21. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം രചിച്ചതാര്?
22. മൗലിക കർത്തവ്യങ്ങൾ ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായ വർഷം?
23. ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?
24. ഡാർജിലിംഗ് സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്?
25. കൂടല്ലൂരിന്റെ കഥാകാരൻ എന്നറിയപ്പെടുന്നത്?
26. 2011 ൽ ജെ.സി ഡാനിയേൽ അവാർഡ് ലഭിച്ചതാർക്കാണ്?
27. ആരുടെ കൃതിയെ ആസ്പദമാക്കി നിർമ്മിച്ചിട്ടുള്ളതാണ് പ്രസിഡന്റിന്റെ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
28. സാക്ഷരതാ നിരക്ക് ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ലയേത്?
29. കൊങ്കൺ റെയിൽവേ കടന്നുപോകുന്ന സംസ്ഥാനങ്ങൾ ഏതെല്ലാം?
30. പ്ലൂട്ടോ, പ്രിയപ്പെട്ട പ്ലൂട്ടോ ആരുടെ കൃതിയാണ്?
31. പ്രശസ്ത ചരിത്രപണ്ഡിതനായ ഡോ. കെ.എൻ. പണിക്കർ കേരളത്തിലെ ഏത് സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരുന്നു?
32. 1971 ലെ ഇന്ത്യാ - പാക് യുദ്ധ സമയത്തെ കരസേനാ മേധാവി ആരായിരുന്നു?
33. കാവ്യലോക സ്മരണകൾ  എന്ന കൃതിയുടെ രചയിതാവാര്?
34. ഭഗവദ് ഗീത ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
35. എ.ഡി. 1199 ൽ നളന്ദ സർവകലാശാല ആക്രമിച്ച് നശിപ്പിച്ച വ്യക്തിയാര്?
36. സഞ്ചാരികളിലെ രാജകുമാരൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആരെയാണ്?
37. കാദംബരി ആരുടെ രചനയാണ്?
38. ഇന്ത്യയിൽ ആദ്യമായി കമ്പോള നിയന്ത്രണം ഏർപ്പെടുത്തിയ ഭരണാധികാരി?
39. കുത്തബ് മീനാർ പണികഴിപ്പിച്ചതാര്?
40. ഇന്ത്യയിലെആദ്യ സുൽത്താൻ രാജവംശമേതാണ്?
41. വിജയ നഗര സാമ്രാജ്യം സ്ഥാപിക്കപ്പെട്ടത് എത്രാം നൂറ്റാണ്ടിലാണ്?
42. ഹാൽദിഘട്ട് യുദ്ധം  നടന്ന വർഷം?
43. താൽവണ്ടി(ഇപ്പോൾ പാകിസ്ഥാനിൽ) ആരുടെ ജന്മം കൊണ്ട് പ്രശസ്തമാണ്?
44. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററാണ്?
45. ഏഷ്യയിലെ ആദ്യത്തെ ആണവ ഗവേഷണ റിയാക്ടറിന് നൽകിയിരിക്കുന്ന പേരെന്ത്? 

ഉത്തരങ്ങൾ
(1)ശിവപ്പനായ്ക്കൻ (2)1987 (3)ചൈന(4)1957 (5)കാളിദാസൻ (6)വില്യം ബന്റിക് പ്രഭു (7)പി.ടി ചാക്കോ (8)1887 (9)പി.എൻ. പണിക്കർ (10)ഡോ. ജോൺ മത്തായി (11)പ്രൊഫ. പി.സി. മഹലനോബിസ് (12)കെ.ആർ നാരായണൻ (13)വിനോബാ ഭാവെ (14)വിയറ്റ്നാം, ഈജിപ്ത് (15)സിക്കിം (16)1947-1964 (17)റൈറ്റ് ലൈവ് ലിഹുഡ് അവാർഡ് (18)വള്ളത്തോൾ (19)എൻ.എൻ. കക്കാട് (20)എൻ.എസ്. മാധവൻ (21)കെ. ദാമോദരൻ (22)1976 (23)കൊൽക്കത്ത - അമൃത്സർ (24)പശ്ചിമ ബംഗാൾ (25)എം.റ്റി. വാസുദേവൻ നായർ (26)ജോസ് പ്രകാശ് (27)ഉറൂബ് (28)കോട്ടയം (29)കർണാടകം,ഗോവ, മഹാരാഷ്ട്ര (30)പി.കെ. ബാലകൃഷ്ണൻ (31) സംസ്കൃത സർവകലാശാല (32)എസ്.എച്ച്. എഫ്.ജെ. മനേക്ഷ (33)വൈലോപ്പിള്ളി ശ്രീധരമേനോൻ (34)സർ ചാൾസ് വിൽക്കിൻസ് (35)ബക്ത്യാർ ഖിൽജി (36)ഹൂയാങ് സാങ് (37)ബാണഭട്ടൻ (38)അലാവുദ്ദീൻ ഖിൽജി (39)ഇൽത്തുമിഷ് (40)അടിമവംശം (41)പതിന്നാലാം നൂറ്റാണ്ട് (42)1576(43)ഗുരുനാനാക്ക് (44)1852 മീ. (45) അപ്സര


ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.