1. മെഗസ്തനീസ് ഇന്ത്യയിൽ എത്തിയത് ആരുടെ ഭരണകാലത്താണ്?
2. ജാതകകഥകളെ അടിസ്ഥാനപ്പെടുത്തിയുള്ള ചുവർചിത്രങ്ങൾ കാണപ്പെടുന്നത് എവിടെയാണ്?
3. അലഹബാദ് പ്രശസ്തി ഏത് രാജാവുമായി ബന്ധപ്പെട്ടിരിക്കുന്നു?
4. ഋഗ്വേദം,മേഘദൂത് ഇവ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തതാര്?
5. ഗീതഗോവിന്ദം എന്ന കൃതി ദേവഗീതം എന്ന പേരിൽ മലയാളത്തിലേക്ക് തർജ്ജമ ചെയ്തതാര്?
6. ഹാരപ്പയിൽ സിന്ധൂനദീതട സംസ്‌ക്കാരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് ആര്?
7. വെള്ളപ്പൊക്കത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി?
8. എല്ലാ സത്യങ്ങളുടെയും അന്തഃസത്തയാണ് വേദങ്ങൾ എന്നഭിപ്രായപ്പെട്ടതാര്?
9. ഋഗ്വേദശ്ലോകങ്ങളെ ഗാനരൂപത്തിലാക്കിയത്?
10. ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി ഏത് സംസ്ഥാനത്താണ്?
11. ഗുൽസാരിലാൽ നന്ദയുടെ സമാധിസ്ഥലം അറിയപ്പെടുന്നത്?
12. കേരളത്തിലെ ആദ്യ 70 എം.എം ചിത്രം?
13. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഇന്ത്യയിലെ സ്ഥിരം വേദി?
14. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ യു.പി.എ സർക്കാർ പുതിയതായി നിയമിച്ച കമ്മിഷൻ?
15. ആർട്ടിക്കിൾ 21 എ യിൽ എന്താണ് പ്രതിപാദ്യം?
16. ചോളരാജവംശവുമായി ബന്ധപ്പെട്ട വിവരങ്ങൾ നമുക്ക് ലഭിക്കുന്ന ശിലാശാസനങ്ങൾ ഏത് പേരിലാണ് അറിയപ്പെടുന്നത്?
17. ജയിംസ് പ്രിൻസെപ് എന്ന ഗവേഷകന്റെ പ്രാധാന്യം?
18. ഇന്ത്യക്കാരെ ക്ഷിപ്രകോപികൾ, പക്ഷേ സത്യസന്ധർ എന്ന് വിശേഷിപ്പിച്ചതാര്?
19. ദാരാ ശിഘോവ് പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തത് എന്താണ്?
20. കറുത്ത പഗോഡകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ഏത് സംസ്ഥാനത്താണ്?
21. മുഗൾ സാമ്രാജ്യം സ്ഥാപിക്കാൻകാരണമായ യുദ്ധം നടന്ന സ്ഥലം ഇപ്പോൾ എവിടെയാണ്?
22. ഇന്ത്യൻതത്ത്വശാസ്ത്രത്തിന്റെ ആറ് വിഭാഗങ്ങൾ?
23. മൂന്നാം ബുദ്ധമത സമ്മേളനം നടന്നപ്പോഴുള്ള രാജാവ്?
24. ജസ്റ്റിസ് ടി.പി. ജോസഫ് കമ്മിഷൻ റിപ്പോർട്ട് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
25. എലഫന്റാ ഗുഹകൾ ഏത് സംസ്ഥാനത്താണ്?
26. ദിൽവാര ക്ഷേത്രങ്ങൾ ഏത് സംസ്ഥാനത്താണ്?
27. ഡൽഹൗസി സുഖവാസകേന്ദ്രം ഏത് സംസ്ഥാനത്താണ്?
28. നൽസരോവർ പക്ഷിസങ്കേതം?
29. ദക്ഷിണേശ്വരത്തിലെ സന്യാസി എന്നറിയപ്പെടുന്നത് ആരാണ്?
30. പാവപ്പെട്ടവന്റെ താജ്മഹൽ എന്നറിയപ്പെടുന്നത്?
31. ജാമിയ മിലിയ സർവ്വകലാശാല സ്ഥാപിച്ചതാര്?
32. ഹൗറ പാലം ഏത് നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്നു?
33. കാസിരംഗ ദേശീയോദ്യാനം ഏത് മൃഗത്തിന് പ്രശസ്തമാണ്?
34. സാഞ്ചിയിലെ ബുദ്ധസ്തൂപം സ്ഥാപിച്ചതാര്?
35. എ.ഡി. 630ൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരി ആരാണ്?
36. ശിലാദിത്യരാജൻ എന്നറിയപ്പെടുന്ന രാജാവ് ആര്?
37. കുത്ത്ബുദ്ദീൻ ഐബക്ക് സ്ഥാപിച്ച രാജവംശം?
38. മുഗൾ സാമ്രാജ്യം സ്ഥാപിക്കപ്പെട്ട വർഷം?
39. ഗുരു തേജ് ബഹാദൂറിനെ വധിച്ച മുഗൾ ചക്രവർത്തി ആരാണ്?
40. ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്നത്?
41. ക്വിറ്റ്ഇന്ത്യാ പ്രമേയം പാസ്സാക്കിയ കോൺഗ്രസ് സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
42. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന രാജ്യം?
43. പരമാവധി എത്രപേർക്ക് ലോക് സഭയിൽ അംഗങ്ങളാകാം?
44. ദേശീയഗാനം ആദ്യമായി കോൺഗ്രസ് സമ്മേളനത്തിൽ ആലപിച്ച വർഷം?
45. കാകാജൻ തേയില ത്തോട്ടങ്ങൾ എവിടെയാണ്? 

ഉത്തരങ്ങൾ(1)ചന്ദ്രഗുപ്തമൗര്യൻ (2)അജന്താഗുഹയിൽ (3)സമുദ്രഗുപ്തൻ (4)മാക്സ് മുള്ളർ (5)ചങ്ങമ്പുഴ കൃഷ്ണപിള്ള (6)ദയറാം സാഹിനി (7)സിന്ധുനദി (8)സ്വാമി ദയാനന്ദ സരസ്വതി (9)സാമവേദം (10)മദ്ധ്യപ്രദേശ് (11)നാരായൺ ഘട്ട് (12)പടയോട്ടം (13)പനാജി (14)ജസ്റ്റിസ് എം.എം. പൂഞ്ചി കമ്മീഷൻ (15)6നും 14നും മദ്ധ്യേ പ്രായമുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം (16)ഉത്തിരമേരൂർ ശാസനങ്ങൾ (17)അശോകനുമായി ബന്ധപ്പെട്ട ശാസനകൾ ആദ്യമായി വായിച്ചെടുത്ത ഇംഗ്ലീഷ് പണ്ഡിതൻ (18)ഹുയാങ് സാങ് (19)ഉപനിഷത്തുക്കൾ (20)ഒറീസ്സ (21)ഹരിയാന(22)ഷഡ് ദർശനങ്ങൾ (23)അശോകൻ (24)മാറാട് കൂട്ടക്കൊല (25)മഹാരാഷ്ട്ര (26)രാജസ്ഥാൻ (27)ഹിമാചൽ പ്രദേശ് (28)ഗുജറാത്ത് (29)ശ്രീരാമകൃഷ്ണ പരമഹംസൻ (30)ബീബി കാ മക്ബാര (ഔറംഗാബാദ്) (31)ഡോ. സക്കീർ ഹുസൈൻ (32)ഹൂഗ്ലി (33)കാണ്ടാമൃഗം (34)അശോകൻ (35)ഹുയാങ്സാങ് (36)ഹർഷവർദ്ധൻ (37)അടിമവംശം (38)1526 (39)ഔറംഗസീബ് (40)ദാദാബായ് നവറോജി (41)മൗലാനാ അബ്ദുൽ കലാം ആസാദ് (42)പാകിസ്ഥാൻ (43)552 പേർക്ക് (44)1911 (45)ആസാം

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.