1. ഇന്ത്യയ്ക്കു പുറത്തുള്ള ഇന്ത്യയുടെ ഏക പോസ്റ്റോഫീസ് സ്ഥിതിചെയ്യുന്നതെവിടെ?
2. രക്തത്തിന് നീലനിറമുള്ള ജീവികൾക്ക് ഉദാഹരണങ്ങളേവ?
3. അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര സ്ഥാനാർത്ഥിയാര്?
4. പ്രഷർകുക്കറിൽ വെള്ളം തിളയ്ക്കുന്നത് എത്ര ചൂടിലാണ്?
5. ഇന്ത്യയിൽ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യത്തെ സ്വതന്ത്രൻആരാണ്?
6. കടലിന്നടിയിൽ മന്ത്രിസഭായോഗം നടത്തിയ ആദ്യ രാജ്യമേത്?
7. ബോംബെ ഡക്ക് എന്നറിയപ്പെടുന്നതെന്ത്?
8. എന്താണ് മിസ് കേരള എന്നറിയപ്പെടുന്നത്?
9. ദേശീയപതാക നിർമ്മിക്കാൻലൈസൻസുള്ള ഏകസ്ഥാപനമേത്?
10. എവറസ്റ്റ് കൊടുമുടിയിൽ മന്ത്രിസഭായോഗം നടത്തിയത് ഏത് രാജ്യം?
11. ചെമ്മരിയാടിന്റെ രോമക്കെട്ടുപോലെ കാണപ്പെടുന്ന മേഘങ്ങളേവ?
12. ജന്മദിനം ഫെബ്രുവരി 29 ആയതിനാൽ നാലുവർഷത്തിലൊരിക്കൽ ജന്മദിനം ആഘോഷിച്ചിരുന്ന മുൻ പ്രധാനമന്ത്രിയാര്?
13. തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ ആദ്യത്തെ സംസ്ഥാനം ഏത്?
14. ലോകബാങ്കിൽ നിന്നും ആദ്യമായി വായ്പയെടുത്ത രാജ്യമേത്?
15. രാജ്യത്തിന്റെ നിശബ്ദഅംബാസിഡർ എന്നറിയപ്പെടുന്നത് എന്താണ്?
16. മഞ്ഞുപാളികളുടെ കനം അളക്കാനുള്ള ഉപകരണമേത്?
17. ജലത്തിൽ ഏറ്റവും കൂടുതൽ ലയിക്കുന്ന വാതകമേത്?
18. മനുഷ്യൻ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിശക്തിയുള്ള ജന്തുവേത്?
19. ലോകത്തിൽ ഏറ്റവും കുറച്ച് മഴ ലഭിക്കുന്ന പ്രദേശമേത്?
20. സെല്ലുലോയ്ഡ് കൊണ്ടുണ്ടാക്കിയ ബോൾ ഉപയോഗിക്കുന്നത് ഏത് കളിയിലാണ്?
21. ഒരു മാരത്തോൺ മത്സരത്തിന്റെ ദൈർഘ്യമെത്ര?
22. ഒളിമ്പിക്സ് അത്‌ലറ്റിക്സിലെ ഏറ്റവും ദൈർഘ്യമേറിയ ഇനമേത്?
23. പാലിന് പിങ്ക് നിറമുള്ള ജന്തുവേത്?
24. ഏറ്റവും കൊഴുപ്പുള്ള പാൽ ഏതു ജന്തുവിന്റേതാണ്?
25. വിനാഗിരി, സോഡ എന്നിവയിൽ അലിയുന്ന രത്നമേത്?
26. ആറ്റോമിക ക്ളോക്കുകളിൽ ഉപയോഗിക്കുന്ന ലോഹമേത്?
27. ഭൂമിയിലെ ഏറ്റവും വലിയ ശൈത്യ മരുഭൂമി ഏതാണ്?
28. ഒളിമ്പിക് മെഡലും നോബൽ സമ്മാനവും നേടിയിട്ടുള്ള ഏകവ്യക്തിയാര്?
29. ലോകത്തിൽ ഏറ്റവുമധികം ഉല്പാദിപ്പിക്കപ്പെടുന്ന രാസവസ്തുവേത്?
30. ബാങ്കുകളെ പൊതുവേ രണ്ടായി തിരിക്കുന്നത് ഏതൊക്കെയായാണ്?
31. ഇന്ത്യയിലെ കേന്ദ്രബാങ്കായി അറിയപ്പെടുന്നതേത്?
32. 1926 ലെ ഹിൽട്ടൺ -യങ് കമ്മീഷന്റെ ശുപാർശപ്രകാരം രൂപീകരിക്കപ്പെട്ട ധനകാര്യ സ്ഥാപനമേത്?
33. ഒരു രൂപ ഒഴികെയുള്ള നോട്ടുകൾ അച്ചടിക്കുന്നത് ഏത് സ്ഥാപനമാണ്?
34. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്ന സ്ഥാപനമേത്?
35. റിസർവ്വ് ബാങ്കിന്റെ തലവൻ ഏത് പേരിൽ അറിയപ്പെടുന്നു?
36. റിസർവ്വ് ബാങ്കിന്റെഇപ്പോഴത്തെ ഗവർണർ ആരാണ്?
37. വാണിജ്യബാങ്കുകളിൽ തുടങ്ങാവുന്ന സാധാരണ അക്കൗണ്ട് ഏതാണ്?
38. സ്വകാര്യമേഖലയിലെ ഏറ്റവുംവലിയ ബാങ്കേത്?
39. ഇന്ത്യയിലെആദ്യത്തെ ബാങ്കായി അറിയപ്പെടുന്നതേത്?
40. തീർത്തും തദ്ദേശീയമായി ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ ബാങ്കേത്?
41. ഇന്ത്യയിൽ ചെക്ക് സമ്പ്രദായം ഏർപ്പെടുത്തിയ ആദ്യത്തെ ബാങ്കേത്?
42. ഇന്ത്യയിലെ ആദ്യത്തെ പുതുതലമുറ സ്വകാര്യ ബാങ്ക് ഏതാണ്?
43. ഏറ്റവുമധികം ശാഖകളുള്ള ഇന്ത്യൻബാങ്കേത്?
44. എസ്.ബി. ഐയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
45. കൃഷിക്കും, ഗ്രാമവികസനത്തിനുമായുള്ള ദേശീയ ബാങ്കേത്?
46. മുഴുവൻ വായ്പാസമ്പ്രദായത്തിന്റെയും നിയന്ത്രകനായി അറിയപ്പെടുന്നത സ്ഥാപനമേത്?
47. അലഹാബാദ് ബാങ്കിന്റെ ആസ്ഥാനം എവിടെയാണ്?
48. ഇന്ത്യയിൽ ആദ്യത്തെ എ.ടി.എം പ്രവർത്തനം തുടങ്ങിയതെവിടെ?
49.  കേരളത്തിൽ ആദ്യത്തെ എ.ടി.എം തുറന്ന ബാങ്കേത്?
50. നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ ആരായിരുന്നു? 

ഉത്തരങ്ങൾ

(1)അന്റാർട്ടിക്കയിൽ (2)ഞണ്ട്, കൊഞ്ച് (3)ജോർജ്ജ് വാഷിംഗ്ടൺ (4)120 ഡിഗ്രി സെൽഷ്യസ് (5)പ്രഫുല്ല ഘോഷ് (6)മാലദ്വീപ് (7)ഒരിനം മത്സ്യം (8)ഒരിനം അലങ്കാരമത്സ്യം (9)കർണ്ണാടക ഖാദി - ഗ്രാമോദ്യോഗ് സംയുക്തസംഘം (ബുബ്ലി) (10)നേപ്പാൾ (11)കുമുലസ് (12)മൊറാർജി ദേശായി (13)പഞ്ചാബ് (14)ഫ്രാൻസ് (15)തപാൽ സ്റ്റാമ്പ്  (16)എക്കോസൗണ്ടർ (17)അമോണിയ (18)ചിമ്പാൻസി (19)അറ്റക്കാമ മരുഭൂമി (20)ടേബിൾ ടെന്നീസ് (21)42.195 കിലോമീറ്റർ (22)50 കിലോമീറ്റർ നടത്തം (23)യാക്ക് (24)മുയലിന്റെ (25)പവിഴം (26)സീസിയം (27)ഗോബി മരുഭൂമി (28)ഫിലിപ്പ് നോയൽ ബേക്കർ (29)എഥിലിൻ (30)വാണിജ്യബാങ്കുകൾ, വാണിജ്യേതര ബാങ്കുകൾ (31)റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ (32)റിസർവ്വ് ബാങ്ക് (33)റിസർവ് ബാങ്ക് (34)റിസർവ് ബാങ്ക് (35)ഓസ്ബോൺ സ്മിത്ത് (36)രഘുറാം രാജൻ (37)എസ്.ബി (38)ഐ.സി.ഐ.സി.ഐ ബാങ്ക് (39)ബാങ്ക് ഓഫ് ഹിന്ദുസ്ഥാൻ (40)അലാഹബാദ് ബാങ്ക് (41)ബംഗാൾ ബാങ്ക് (42)യു.ടി.ഐ ബാങ്ക് (ആക്സിസ് ബാങ്ക്) (43)എസ്.ബി.ഐ (44) മുംബൈ (45)നബാർഡ് (46)നബാർഡ് (47)കൊൽക്കത്ത (48)മുംബൈ (49)ബ്രിട്ടീഷ് ബാങ്ക് ഓഫ് മിഡിൽ ഈസ്റ്റ് (50)അപ്പു നെടുങ്ങാടി (1899).
ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.