1. വാഹനങ്ങളിലെ റിയർവ്യു മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം?
2. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം?
3. വസ്തുക്കളെ വലുതായി കാണാൻ സഹായിക്കുന്ന ലെൻസ്?
4. സൂര്യപ്രകാശത്തെ ഘടകവർണങ്ങളാക്കാൻ സഹായിക്കുന്നത്  പ്രിസം. ദർപ്പണം, ലെൻസ് എന്നിവയിൽ ഏതാണ്?
5. സൂര്യപ്രകാശത്തിലെ  ഘടക വർണങ്ങൾ കൂടിച്ചേർന്നാൽ ലഭിക്കുന്ന നിറം?
6. ആസിഡുകളും ലോഹങ്ങളും തമ്മിൽ പ്രവർത്തിച്ചാൽ  ഉണ്ടാകുന്ന വാതകം?
7. ഹൈഡ്രജന് ആ പേര് നൽകിയത് ആര്?‌
8. തീ കെടുത്താനുപയോഗിക്കുന്ന വാതകം?
9. മണ്ണിന്റെ അസിഡിറ്റി (അമ്ളത) കുറയ്ക്കാൻ ഉപയോഗിക്കുന്ന പദാർത്ഥം?
10. പി.എച്ച്. മൂല്യം ഏഴിൽ കുറവായ പദാർത്ഥങ്ങളുടെ സ്വഭാവം?
11. കാസ്റ്റിക് സോഡയുടെ രാസനാമം?
12. വേര്, തണ്ട്, ഇല എന്നിവയിൽ  നിന്ന് പുതിയ തൈകൾ ഉണ്ടാവുന്ന രീതി?
13. പയർച്ചെടികളുടെ വേരുകളിൽ വസിക്കുന്ന നൈട്രജൻ സ്ഥിരീകരണ ബാക്ടീരിയ?
14. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ‌?
15. 'ഒറ്റ വൈക്കോൽ വിപ്ളവം" എന്ന പുസ്തകം രചിച്ചതാര്?
16. പ്രകാശ സംശ്ളേഷണ സമയത്ത് പുറത്തു വിടുന്ന വാതകം?
17. പ്രകാശ സംശ്ളേഷണത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉല്പന്നം?
18. ഇലകളിലെ മഞ്ഞ നിറത്തിന്  കാരണമായ വർണകം?
19. എപ്പിഫൈറ്റിന് ഉദാഹരണം?
20. ആതിഥേയ സസ്യങ്ങൾ നിർമ്മിച്ച ആഹാരം നേരിട്ടു വലിച്ചെടുക്കുന്ന സസ്യങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു?
21. ജീർണാവശിഷ്ടങ്ങളിൽ  നിന്ന് പോഷകങ്ങൾ വലിച്ചെടുത്ത് വളരുന്ന സസ്യങ്ങൾ?
22. പ്രതാനങ്ങൾ ഉപയോഗിച്ച് ചെടികളിൽ പിടിച്ചു കയറുന്ന സസ്യത്തിനുദാഹരണങ്ങൾ?
23. സംഭരണ വേരിന് ഉദാഹരണം?
24. ഭക്ഷണമായി ഉപയോഗിക്കുന്ന പൂവ്?
25. സോളാർ  സെൽ  നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥം?
26. ദന്തക്ഷയത്തിനു കാരണമാവുന്നത് ബാക്ടീരിയകൾ ഉല്പാദിപ്പിക്കുന്ന ഏത് ആസിഡാണ്?
27. മുതിർന്നവർ ഒരു ദിവസം കുടിക്കേണ്ട ജലത്തിന്റെ ഏകദേശ അളവ്?
28. സൂര്യനിൽ നിന്ന് താപം ഭൂമിയിലെത്തുന്ന രീതി?
29. കാസ്റ്റിക് സോഡയെ നിർവീര്യമാക്കുന്ന പദാർത്ഥം?
30. ഡി.ഡി.ടി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?
31. ജന്തുശരീരം കോശങ്ങളാൽ  നിർമ്മിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയത്?
32. ഹരിത ഗൃഹപ്രഭാവത്തിന് കാരണമാകുന്ന പ്രധാന വാതകം?
33. ഓസോണിനെ നശിപ്പിക്കുന്ന മൂലകം?
34. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ  എത്ര ലിറ്റർ രക്തം ഉണ്ടാവും?
35. ന്യൂറോണുകൾ കാണപ്പെടുന്നതെവിടെ?
36. ഏത് അവയവം തകരാറിലായ രോഗിക്കാണ് ഡയാലിസിസ് നടത്തുന്നത്?
37. ശബ്ദം  ഉപയോഗിച്ച് വസ്തുക്കളുടെ സ്ഥാനം നിർണയിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
38. ഖരം, ദ്രാവകം, വാതകം എന്നിവയിൽ ഏതിലൂടെയാണ് ശബ്ദം വേഗത്തിൽ  സഞ്ചരിക്കുക?
39. ആർദ്രത അളക്കാനുള്ള ഉപകരണം?
40. ജലത്തിന് ഏറ്റവും കൂടിയ സാന്ദ്രത എത്ര ഡിഗ്രി സെൽഷ്യസ് താപനിലയാണ്?
41. അന്ധരായവർക്ക് എഴുതാനും  വായിക്കാനും സഹായിക്കുന്ന ലിപി സമ്പ്രദായം?
42. മനുഷ്യൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം?
43. ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിച്ചാൽ തടയാൻ പറ്റുന്ന രോഗം‌?
44. പരുപരുത്ത പ്രതലങ്ങളിൽ പ്രകാശ രശ്മികൾ പതിക്കുമ്പോഴുണ്ടാകുന്ന പ്രതിഭാസം?
45. ശ്വേത ഏത് വിളയുടെ സങ്കരയിനമാണ്?
46. ദേശീയ ഗണിത ശാസ്ത്രദിനം എന്നാണ്?
47. ട്യൂണിങ് ഫോർക്കിന്റെ ചലനം ഏതുതരം ചലനത്തിന്  ഉദാഹരണമാണ്?
48. തറയിലൂടെ ഉരുണ്ടു പോകുന്ന  പന്തിനെ നിശ്ചലമാക്കുന്ന ബലം?
49. അന്റാർട്ടിക്കയിൽ ഇന്ത്യ സ്ഥാപിച്ച മൂന്നാമത്തെ ഗവേഷണ കേന്ദ്രം?
50. സസ്യങ്ങൾ നൈട്രജൻ സ്വീകരിക്കുന്നത് ഏതു രൂപത്തിലാണ്?
ഉത്തരങ്ങൾ
(1) കോൺവെക്സ് മിറർ (2) കോൺകേവ് മിറർ  (3) കോൺവെക്സ് ലെൻസ്  (4) പ്രിസം (5) വെളുപ്പ്  (6)  ഹൈഡ്രജൻ (7) ലാവോസിയേ  (8) കാർബൺഡൈ ഓക്സസൈഡ്  (9) കുമ്മായം (10) ആസിഡ്  (11) സോഡിയം ഹൈഡ്രോക്സൈഡ് (12) കായിക പ്രജനനം (13) റൈസോബിയം   (14) കോഴിക്കോട്  (15) മസനോബു ഫുക്കുവോക്ക (16) ഓക്സിജൻ (17) ഗ്ളൂക്കോസ്  (18)  സാന്തോഫിൽ (19)  മരവാഴ (20) പൂർണപരാദ സസ്യങ്ങൾ  (21) സാപ്രോ ഫൈറ്റ്സ് (ശവോപജീവികൾ)  (22) പാവൽ, പടവലം (23) മരച്ചീനി (24) കോളിഫ്ളവർ (25) സിലിക്കൺ (26) ലാക്ടിക് ആസിഡ് (27) 3 ലിറ്റർ (28) വികിരണം  (29) വിനാഗിരി (30) പോൾ ഹെർമാൻ മുള്ളർ (31) തിയോഡർ ഷ്വാൻ (32) കാർബൺ ഡൈ ഓക്സൈഡ്  (33) ക്ളോറിൻ (34) 5-6 ലിറ്റർ (35)  തലച്ചോറ് (36) വൃക്ക (37)  സോണാർ (38) ഖരം  (39) ഹൈഗ്രോമീറ്റർ  (40) 4 ഡിഗ്രി സെൽഷ്യസ്  (41) ബ്രെയ്ലി ലിപി (42) ഇരുമ്പ്  (43) അനീമിയ (വിളർച്ച) (44) വിസരിത പ്രതിപതനം (45)  മുളക് (46) ഡിസംബർ 22 (47) കമ്പനം (48)  ഘർഷണബലം (49) ഭാരതി (50) നൈട്രേറ്റ്.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.