1. ഇന്ത്യയുടെ ദേശീയഗാനമായ ജനഗണമന രചിച്ചത് ആര്?
2. ബംഗ്ളാദേശിന്റെ ദേശീയഗാന രചയിതാവ്?
3. ജനഗണമന ഏത് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്?
4. ഭാരതത്തിന്റെ ദേശീയഗീതം?
5. ഏത് ഭാഷയിലാണ് വന്ദേമാതരം രചിക്കപ്പെട്ടിരിക്കുന്നത്?
6. ഏത് വർഷമാണ് ഇന്ത്യൻ ദേശീയപതാകയെ ഭരണഘടനാ നിർമാണ സമിതി അംഗീകരിച്ചത്?
7. ദേശീയപതാകയിലെ അശോകചക്രത്തിന്റെ നിറമെന്താണ്?
8. ഭാരതത്തിന്റെ ദേശീയമുദ്ര എന്താണ്?
9. ദേശീയമുദ്ര‌യുടെ  ചുവട്ടിലായി ദേവനാഗരിയിൽ ആലേഖനം ചെയ്തിരിക്കുന്ന വാക്യമേത്?
10. ദേശീയപതാകയിലെ കുങ്കുമനിറം എന്തിനെയെല്ലാം സൂചിപ്പിക്കുന്നു?
11. ഇന്ത്യയുടെ പുതിയ ഫ്ളാഗ് കോഡ് നിലവിൽ വന്നതെന്ന്?
12. ഇന്ത്യയുടെ പതാക നിർമ്മാണശാല സ്ഥിതി ചെയ്യുന്നതെവിടെ?
13. ഭാരതത്തിന്റെ ദേശീയ കലണ്ടർ ഏതാണ്?
14.  ശകവർഷത്തിലെ അവസാനത്തെ മാസം ഏതാണ്?
15. ഇന്ത്യയുടെ ദേശീയവൃക്ഷം?
16. പഴങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കുന്നത്?
17. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം ഏതായിരുന്നു?
18. മയിലിനെ ദേശീയ പക്ഷിയായി അംഗീരിച്ചത് ഏതുവർഷം?
19. ഇന്ത്യയുടെ ദേശീയ ജലജീവി?
20. ഭാരതത്തിന്റെ ദേശീയ കായിക വിനോദമായി കരുതിപ്പോരുന്നത്?
21. ഇന്ത്യയുടെ ദേശീയ  പൈതൃക മൃഗമായി ആനയെ പ്രഖ്യാപിച്ച വർഷം?
22. ഇന്ത്യയ്ക്ക് പുറമേ താമര ദേശീയ പുഷ്പമായ രാജ്യം?
23. 2006 ൽ നൂറാം വാർഷികം ആഘോഷിച്ച ഇന്ത്യയുടെ ദേശീയഗീതം?
24. ചൈനയുടെ ദേശീയഗാനം?
25. പാകിസ്ഥാന്റെ ദേശീയ പുഷ്പം?
26. ഏറ്റവും കൂടുതൽ വരികളുള്ള ദേശീയഗാനം ഏത് രാജ്യത്തിന്റേതാണ്?
27. സംഗീതം മാത്രമുള്ള വരികളില്ലാത്ത ദേശീയഗാനം ഏത് രാജ്യത്തിന്റേതാണ്?
28. അമേരിക്കയുടെ ദേശീയഗാനം രചിച്ചത് ആര്?
29. ആദികാവ്യം എന്ന് അറിയപ്പെടുന്നത്?
30.  ഏറ്റവും ആദ്യം രചിക്കപ്പെട്ട വേദമേത്?
31. എത്ര മന്ത്രങ്ങൾ അടങ്ങിയതാണ് ഋഗ്വേദം?
32. ഭാരതീയ സംഗീതത്തിന്റെ ഉറവിടമായി കരുതപ്പെടുന്ന വേദമേത്?
33. ആകെ എത്ര ഉപനിഷത്തുകളാണ് ഉള്ളത്?
34. രാമായണത്തിലെ വിവിധ ഭാഗങ്ങൾ അറിയപ്പെടുന്നതെങ്ങനെ?
35. മഹാഭാരതത്തിലെ ഏറ്റവും വലിയ പർവം?
36. മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു?
37. കുരുക്ഷേത്രയുദ്ധം നടന്ന സ്ഥലം ഇപ്പോൾ ഏത് സംസ്ഥാനത്തിലാണ്?
38. സത്യമേവ ജയതേ എന്ന വാക്യം ഏത് ഉപനിഷത്തിലേതാണ്?
39. പുരാണങ്ങൾ എത്രയെണ്ണം?
40. ദ്വാപരയുഗത്തിലെ വിഷ്ണുവിന്റെ അവതാരമേതാണ്?
41. ഭഗവത്ഗീതയെ ഇംഗ്ളീഷിലേക്ക് വിവർത്തനം ചെയ്തതാര്?
42. ഭാരതീയ സംസ്കാരത്തിന് അടിസ്ഥാനമിട്ട ഭാഷ എന്നറിയപ്പെടുന്നത്?
43. സംസ്കൃതത്തിന്റെ അക്ഷരമാലയ്ക്ക് പറയുന്ന പേര്?
44. പാണിനിയുടെ വ്യാകരണത്തിന് പതഞ്ജലി നൽകിയ വ്യാഖ്യാനമാണ്?
45. കാളിദാസന്റെ ഖണ്ഡകാവ്യം?
46. ജയദേവന്റെ കൃഷ്ണഭക്തിപ്രധാനമായ കൃതി?
47. സംസ്കൃത ഗദ്യസാഹിത്യത്തിലുണ്ടായ ലോകപ്രശസ്ത കൃതി?
48. അമൃതഭാഷ എന്നറിയപ്പെടുന്നഭാഷ?
49. സംസ്കൃതവുമായി ബന്ധമുള്ള മറ്റ് ഭാഷാലിപികൾ?
50. ഋഗ്വേദകാലത്ത് യവം എന്നറിയപ്പെട്ടിരുന്ന ധാന്യമേതാണ്?
ഉത്തരങ്ങൾ(1) രവീന്ദ്രനാഥ ടാഗോർ (2) രവീന്ദ്രനാഥ ടാഗോർ (3) ശങ്കരാഭരണം രാഗത്തിൽ (4) വന്ദേമാതരം (5) സംസ്കൃതം (6) 1947 ജൂലായ് 22  (7) നാവിക നീല(നേവി ബ്ലൂ) (8) ധർമ്മചക്ര (9) സത്യമേവജയതേ (10) ധീരത, ത്യാഗം (11) 2002 ജനുവരി 26 (12) ഹൂബ്ളിയിൽ (13) ശകവർഷം (14) ഫാൽഗുനം (15) പേരാൽ (16) മാമ്പഴത്തെ (17) സിംഹം (18) 1963 (19) ഗംഗാ ഡോൾഫിൻ അഥവാ സുസു  (20) ഹോക്കി (21) 2010 (22) ഈജിപ്ത്, വിയറ്റ്നാം (23) വന്ദേമാതരം (24) നാഷണൽ ബാനർസോങ് (25) മുല്ലപ്പൂവ് (26) ഗ്രീസ് (27) സ്പെയിൻ (28) ഫ്രാൻസിസ് സ്കോട് കി (29) രാമായണം (30) ഋഗ്വേദം (31) 1028 (32) സാമവേദം (33)108  (34) കാണ്ഡങ്ങൾ (35) ശാന്തിപർവം (36)18 (37) ഹരിയാന (38) മുണ്ഡകോപനിഷത്ത് (39)18 (40) ബലരാമൻ, ശ്രീകൃഷ്ണൻ (41) ചാൾസ് പിൽക്കിൻസ് (42) സംസ്കൃതം (43) ദേവനാഗിരി ലിപി (44) മഹാഭാഷ്യം (45) ഋതുസംഹാരം (46) ഗീതഗോവിന്ദം (47) വിഷ്ണുശർമ്മയുടെ പഞ്ചതന്ത്രം (48) സംസ്കൃതം (49) മറാഠി, ബംഗാളി, പഞ്ചാബി (50) ബാർലി

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.