1. ഒന്നാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
2. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ രാജ്യം?
3. വിഡ്ഢിദിനം ആഘോഷിച്ചു തുടങ്ങിയ രാജ്യം?
4. ജപ്പാൻ പേൾ  ഹാർബർ ആക്രമിച്ച വർഷം?
5. ഐക്യരാഷ്ട്രസഭ ഇടപെട്ടആദ്യത്തെ യുദ്ധം?
6. ചൈനീസ് വിപ്ളവത്തെത്തുടർന്ന് ചിയാങ കൈഷക് ഏത് ദ്വീപിലേക്കാണ് പലായനം ചെയ്തത്?
7. ഓറഞ്ച് ബുക്ക് ഏത് രാജ്യത്തെ ഔദ്യോഗിക പ്രസിദ്ധീകരണമാണ്?
8. ലോകത്താദ്യമായി ജനസംഖ്യാ നിയന്ത്രണം ആരംഭിച്ച രാജ്യം?
9. 1967ൽ ഇസ്രയേലിൽ കടന്നാക്രമണം നടത്തി സിനായ് കീഴടക്കിയ രാജ്യം?
10. ത്രികക്ഷി സഖ്യവും ത്രികക്ഷി സൗഹാർദ്ദവും രൂപംകൊണ്ട വൻകര?
11. ക്ളിയോപാട്ര ഏത് രാജ്യത്തെ മഹാറാണി ആയിരുന്നു?
12. 2011ൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഈജിപ്ഷ്യൻ പ്രസിഡന്റ്?
13. കോംഗോ റിപ്പബ്ളിക്കിന്റെ സ്ഥാപക നേതാവ്?
14. കൊല്ലപ്പെട്ട വിവരം റേഡിയോളജിയിലൂടെ ലോകം അറിഞ്ഞ ആദ്യ അമേരിക്കൻ പ്രസിഡന്റ്?
15. ഹെറോഡോട്ടസിന്  ചരിത്രത്തിന്റെ പിതാവ് എന്ന വിശേഷണം ചാർത്തിയത്?
16. ദക്ഷിണാഫ്രിക്കയുടെ കറുത്ത വർഗ്ഗക്കാരനായ ആദ്യ പ്രസിഡന്റ്?
17. ഗ്രോഹാർലം ബ്രണ്ട്ലൻഡ് ഏത് രാജ്യത്ത് പ്രധാനമന്ത്രിയായ വനിതയാണ്?
18. ജപ്പാൻ പേൾ ഹാർബർ ആക്രമിച്ചപ്പോൾ അമേരിക്കൻ പ്രസിഡന്റ്?
19. റോമിലെ ചരിത്രപ്രസിദ്ധമായ തീപിടുത്തം ഉണ്ടായ വർഷം?
20. ജോൺ രാജാവ് മാഗ്നകാർട്ടയിൽ ഒപ്പുവച്ച വർഷം?
21. ചൈനയിലെ അവസാനത്തെ രാജവംശം?
22. ലോകത്തെ ആദ്യത്തെ വനിതാ പ്രസിഡന്റായ ഇസബെൽ പെറോൺ ഏത് രാജ്യത്താണ് അധികാരത്തിൽ വന്നത്?
23. താഷ്‌കെന്റ് കരാർ ഒപ്പുവച്ച പാക്  പ്രസിഡന്റ്‌‌?
24. ഭൂമിയുടെ അപരൻ എന്നറിയപ്പെടുന്നത്?
25. ലോകത്തിലെ ഏറ്റവും വലിയ തടാകദ്വീപ്?
26. ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന പർവതനിര?
27. ലോകത്തിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം?
28. സാൻഡ് വിച്ച് ദ്വീപുകൾ ഏത് സമുദ്രത്തിലാണ്?
29. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?
30. ലോകത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം?
31. യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി?
32. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി?
33. ഭൂമധ്യരേഖ കടന്നുപോകുന്ന ഏറ്റവും വലിയ ദ്വീപ്?
34. ഏറ്റവും തണുപ്പുകൂടിയ വൻകര?
35. ലോകത്ത്  ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
36. ഏത് ഭൂമേഖലയിലാണ് ഡോൾഡ്രംസ് ഉണ്ടാകുന്നത്?
37. ഭൂമിയുടേതിനു സമാനമായ ദിനരാത്രങ്ങൾ ഏത് ഗ്രഹത്തിനാണുള്ളത്?
38. സൂര്യനും ചന്ദ്രനും ചുറ്റും വലയങ്ങൾ തീർക്കുന്ന മേഘങ്ങൾ?
39. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കൂടിയ ദിവസം?
40. ഗ്രാൻഡ് കാന്യൻ ഏത് വൻകരയിലാണ്?
41.  ഗിൽബർട്ട് ദ്വീപുകൾ ഏത് സമുദ്രത്തിലാണ്?
42. ഭൂഗുരുത്വബലം ഏറ്റവും കൂടുതലുള്ളത്?
43. ഭൂഗോളത്തിൽ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരം?
44. ഭൗമോപരിതലത്തിലെ ഏറ്റവും ഉയർന്ന ഭാഗവും താഴ്ന്ന ഭാഗവും സ്ഥിതിചെയ്യുന്ന വൻകര?
45. പ്രദോഷ നക്ഷത്രം എന്നറിയപ്പെടുന്നത്?
46. ഏത് വൻകരയിലാണ് ഗോബി മരുഭൂമി?
47. ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങൾക്കാണ് ഗ്രീക്കുപുരാണങ്ങളിലെ കഥാപാത്രങ്ങളുടെ പേര് നൽകിയിരിക്കുന്നത്?
48. ഏത് ഗ്രഹത്തിലാണ്  ഗ്രേറ്റ് ഡാർക്ക് സ്പോട്ട്  കാണുന്നത്?
49. സൂര്യനോട് ഏറ്റവും അടുത്തു സ്ഥിതി ചെയ്യുന്ന നക്ഷത്രം?
50. ഫോക്‌ലാന്റ് ദ്വീപുകൾ ഏത്  രാജ്യത്തിന്റെ കീഴിലാണ്?
ഉത്തരങ്ങൾ(1) ലോയ്ഡ് ജോർജ്ജ് (2) ഗ്രീസ് (3) ഫ്രാൻസ് (4)1941 (5) കൊറിയൻ യുദ്ധം (6) തയ്‌വാൻ (7) നെതർലൻഡ്സ്  (8) ഇന്ത്യ (9) ഈജിപ്ത് (10) യൂറോപ്പ് (11) ഈജിപ്ത് (12) ഹോസ്നി മുബാറക് (13) പാട്രിസ് ലുമുംബ (14) ജോൺ എഫ്. കെന്നഡി (15) സിസെറോ (16) നെൽസൺ മണ്ടേല (17) നോർവേ (18) ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് (19) എ.ഡി. 64 (20) 1215 (21) മഞ്ചു (22) അർജന്റീന  (23) അയൂബ്ഖാൻ (24) ടൈറ്റൻ (25) മാനിട്ടോളിൻ (26) യുറാൽ (27)ടോക്കിയോ (28) അത്‌ലാന്റിക് സമുദ്രം (29) അലുമിനിയം (30‌) നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് നാഷണൽ പാർക്ക് (31) വോൾഗ (32) യാങ്സി (33) ബോർണിയോ (34) അന്റാർട്ടിക്ക (35) നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ് നാഷണൽ പാർക്ക് (36) ഭൂമധ്യരേഖാ പ്രദേശത്ത് (37) ചൊവ്വ (38) സിറോസ് സ്ട്രാറ്റസ് (39) ജൂലൈ 4 (40) വടക്കേ അമേരിക്ക (41) പസഫിക് സമുദ്രം (42) ധ്രുവപ്രദേശത്ത് (43) റെയ്‌ക് ജാവിക് (44) ഏഷ്യ (45) ശുക്രൻ (46) ഏഷ്യ (47) ശനി (48) നെപ്റ്റ്യൂൺ (49) പ്രോക്സിമ സെന്റോറി (50) ബ്രിട്ടൺ.

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.