1. ഏറ്റവും അവസാനം ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായ ബ്രിട്ടീഷുകാരൻ ആരായിരുന്നു?
2. നാറ്റോ രൂപംകൊണ്ട വർഷം, ആസ്ഥാനം?
3. ഡാർവിന്റെ ഒറിജിൻ ഒഫ് സ്പിഷീസ് എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ട വർഷം?
4. ആറ്റംബോംബിന്റെ നിർമ്മാണത്തിന് നേതൃത്വം നൽകിയത് ആരാണ്?
5.തായ്‌വാൻ ഏത് പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്?
6. എട്ടാമത്തെ ഭൂഖണ്ഡം എന്നറിയപ്പെടുന്നത്?
7. ബോക്സർ ലഹള നടന്ന രാജ്യം, വർഷം?
8. ഏത് മതവുമായി ബന്ധപ്പെട്ട പ്രസ്ഥാനമാണ് സിയോണിസം?
9. വുഡ്രോ വിൽസന്റെ 14 നിബന്ധനകൾ പ്രകാരം രൂപംകൊണ്ട സംഘടനയേത്?
10. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക വർഷിച്ച ബോംബുകളുടെ പേര്?
11. ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
12. ഏത് മതവിഭാഗക്കാരാണ് അഗ്നിക്ഷേത്രങ്ങളിൽ ആരാധന നടത്തുന്നത്?
13. സോഷ്യൽ കോൺട്രാക്ട് എന്ന കൃതി രചിച്ചതാരാണ്?
14. ലാവോത്‌സെ രൂപംകൊടുത്ത മതമേതാണ്?
15. ഏത് സംസ്കാരത്തിലാണ് സൗരപഞ്ചാംഗം ഉടലെടുത്തത്?
16. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരം കണ്ടെത്തിയ പുരാതന ഗ്രീക്ക് ഗണിതജ്ഞൻ ആരാണ്?
17. ഉട്ടോപ്യ ആരുടെ രചനയാണ്?
18. ബൈബിൾ ആദ്യമായി ഇംഗ്ളീഷിലേക്ക് തർജ്ജമ ചെയ്തതാരാണ്?
19. വ്യവസായ വിപ്ളവം ഉടലെടുത്ത രാജ്യമേതാണ്?
20. ശതവൽസര യുദ്ധം നടന്നിരുന്ന കാലഘട്ടം, ഏതൊക്കെ രാഷ്ട്രങ്ങൾ തമ്മിലാണ് ശതവൽസര യുദ്ധം നടന്നിരുന്നത്?
21. മിന്നൽ രക്ഷാചാലകം കണ്ടെത്തിയത് ആരാണ്?
22. ചൈനയിൽ ഭരണം നടത്തിയ അവസാന രാജവംശം ഏതായിരുന്നു?
23. സർവ്വരാഷ്ട്ര സഖ്യത്തിന്റെ ആസ്ഥാനം ഏത് രാഷ്ട്രത്തിലായിരുന്നു?
24. വിപ്ളവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി?
25. ഈജിപ്തിനെ നൈലിന്റെ ദാനം എന്ന് വിശേഷിപ്പിച്ചത് ആരാണ്?
26. ചൈനയിലെ ഹെറോഡോട്ടസ് എന്നറിയപ്പെട്ടിരുന്ന ചൈനീസ് ചരിത്രകാരൻ ആരാണ്?
27. സസ്യശാസ്ത്രത്തിന്റെ ഉപജ്ഞാതാവാര്?
28. അലക്സാണ്ട്രിയ നഗരം ഏത് നദിക്കരയിലാണ്?
29. പുണ്യനാട് എന്നറിയപ്പെടുന്ന പ്രദേശമേത്?
30. ആധുനിക തുർക്കിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
31. ജപ്പാനിലെ ദേശീയ മതം ഏതാണ്?
32. ആൾതിംഗ് ഏത് രാഷ്ട്രത്തിന്റെ പാർലമെന്റാണ്?
33. ഏഷ്യാ മൈനർ ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിലാണ്?
34. വാരാണസി ഏത് നദിക്കരയിൽ സ്ഥിതിചെയ്യുന്നു?
35. യാംഗൂൺ നഗരം ഏത് നദിക്കരയിലാണ്?
36. ലോക തപാൽ ദിനമെന്നാണ്?
37. അന്താരാഷ്ട്ര നീതിന്യായക്കോടതിയിലെ ജഡ്ജിമാരുടെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്?
38. ഭക്ഷ്യകാർഷിക സംഘടനയുടെ ആസ്ഥാനം?
39. ഐക്യരാഷ്ട്ര ശിശുസഹായ ഫണ്ടിന്റെ ആസ്ഥാനം എവിടെയാണ്?
40. വലുപ്പത്തിൽ രണ്ടാം സ്ഥാനമുള്ള ഭൂഖണ്ഡമേത്?
41. നൈൽ നദിയുടെ ഉറവിടമായ തടാകമേതാണ്?
42. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ളിക് ഏതാണ്?
43. സിറിയയുടെ ദേശീയ ചിഹ്നം ഏതാണ്?
44. ഏത് രാഷ്ട്രത്തിലാണ് ആദ്യമായി ഒരു വനിതയെ പ്രസിഡന്റായി നിയമിച്ചത്?
45. ഏത് രാജ്യത്തിന്റെ നാണയമാണ് ഗുൽട്രം?
46. നോംപെൻ തലസ്ഥാനമായിട്ടുള്ള രാജ്യമേത്?
47. ലോകത്തിലെ ഏറ്റവും വലിയ കടൽ ഏതാണ്?
48. സ്റ്റാച്യു ഒഫ് ലിബർട്ടി ഏത് രാജ്യത്താണ്?
49. ലി മോൺഡെ ദിനപ്പത്രം ഏത് നഗരത്തിൽനിന്നും പ്രസിദ്ധീകരിക്കുന്നു?
50. ഗ്രീൻലാൻഡ് കണ്ടെത്തിയത് ആരാണ്?
ഉത്തരങ്ങൾ(1) എഫ്.ഡബ്‌ള്യു.ഡി ക്ളാർക്ക് (2) 1949, ബ്രസ്സൽസ് (3) 1859 (4) ഓപ്പൺ ഹൈമർ (5) ഫോർമോസ (6) മഡഗാസ്ക്കർ (7)ചൈന, 1900 (8) ജൂതമതം (9)സർവ്വ രാജ്യ സഖ്യം/ലീഗ് ഒഫ് നേഷൻസ് (10) ഹിരോഷിമയിൽ-ലിറ്റിൽ ബോയ്, നാഗസാക്കിയിൽ-ഫാറ്റ്‌മാൻ (11)റെനെ ദെക്കാർത്തെ (12) സൊരാഷ്ട്രമതക്കാർ/പാഴ്സികൾ (13)റൂസോ (14) താവോയിസം (15) ഈജിപ്ത് (16) ഹിപ്പാർക്കസ് (17) തോമസ് മൂർ (18) ജോൺ വൈക്ളിഫ് (19) ഇംഗ്ളണ്ട് (20) 1337-1453, ഫ്രാൻസും ബ്രിട്ടണും (21) ബെഞ്ചമിൻ ഫ്രാങ്ക്ലിൻ (22) മാഞ്ചു രാജവംശം (23) സ്വിറ്റ്സർലൻഡ് (24) മാഡം ഭിക്കാജി കാമ (25) ഹെറോഡോട്ടസ് (26) സു-മാചിൻ (27) തിയോഫ്രാസ്റ്റസ് (28) നൈൽ (29) പാലസ്തീൻ (30)മുസ്തഫാ കമാൽപാഷ (31) ഷിന്റോയിസം (32) ഐസ്ളാന്റ് (33)തുർക്കി (34) ഗംഗ (35)ഐരാവതി (36) ഒക്ടോബർ 9 (37) 9 വർഷം (38) റോം (39) ന്യൂയോർക്ക് (40) ആഫ്രിക്ക (41) വിക്ടോറിയ (42) നാവ്‌റു (43) കഴുകൻ (44) അർജന്റീന (45) ഭൂട്ടാൻ (46) കമ്പോഡിയ (47) തെക്കൻ ചൈനാ കടൽ (48) അമേരിക്ക (49) പാരീസ് (50) റോബർട്ട് പിയറി.
ഈ പോസ്റ്റ് നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.