1. ഭരണഘടനാ ഭേദഗതി ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ കൈക്കൊണ്ടിട്ടുള്ളത് ഏത് ഭരണഘടനയെ മാതൃകയാക്കിയാണ്?
2. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനെ നിയമിക്കുന്നത് ആരാണ്?
3. ഇന്ത്യയിൽ നിലനിൽക്കുന്ന പാർലമെന്ററി സംവിധാനം എവിടെ നിന്നും കടം കൊണ്ടിട്ടുള്ളതാണ്?
4. പൗരത്വ നിയമത്തെപ്പറ്റി പരാമർശിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ ഭാഗം, അനുച്ഛേദങ്ങൾ ഇവ എഴുതുക?
5. ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി ദ്വിഭരണം ഏർപ്പെടുത്തിയത് ഏത് നിയമത്തിലൂടെയാണ്?
6. കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട ഷെഡ്യൂൾ എത്രയാണ്?
7. ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകഴിഞ്ഞാൽ എത്ര നാളുകൾക്കകം പാർലമെന്റ് അത് അംഗീകരിച്ചിരിക്കണം?
8. നിയമസഭ പാസാക്കുന്ന ഒരു ബിൽ നിയമമാകണമെങ്കിൽ ആരുടെ ഒപ്പുവേണം?
9. ഭരണഘടനയുടെ രക്ഷാകർത്താവ് എന്ന് വിശേഷിപ്പിക്കുന്നത്?
10. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ആരാണ്?
11. ബരാബതി സ്റ്റേഡിയം ഏത് സംസ്ഥാനത്താണ്?
12. കേരളത്തിൽ ഡോ. സലിം അലിയുടെ പേരിലുള്ള പക്ഷിസങ്കേതം സ്ഥിതിചെയ്യുന്ന ജില്ലയേതാണ്?
13. ഡാമൻ, ഡ്യൂ ദ്വീപുകളെ വേർതിരിക്കുന്ന ഉൾക്കടൽ ഏതാണ്?
14. ഏത് കേന്ദ്രഭരണ പ്രദേശത്തോടൊപ്പമാണ് മുൻപ് ഗോവ കൂടി ഉൾപ്പെട്ടിരുന്നത്?
15. പത്താം ഷെഡ്യൂൾ ഇന്ത്യൻഭരണഘടനയുടെ ഭാഗമായത് ഏത് വർഷമാണ്?
16. മൗലിക ചുമതലകൾ ഭരണഘടനയുടെ ഭാഗമായത് ഏത് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്?
17. എൺപത്തിയാറാം ഭരണഘടനാഭേദഗതി പാർലമെന്റ് പാസാക്കിയ വർഷം?
18. ആൻഡമാൻ & നിക്കോബാർ ദ്വീപസമൂഹങ്ങളിൽ ഏറ്റവും വലിയ ദ്വീപേത്?
19. മെക്കയിൽ ജനിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനി?
20. ലോക ജനസംഖ്യ 500 കോടി തികഞ്ഞതായി കണക്കാക്കപ്പെടുന്നതെന്ന്?
21. സ്വകാര്യമേഖലയിലെ ആദ്യ തുറമുഖമേത്? അത് ഏത് സംസ്ഥാനത്താണ്?
22. ഏത് രാഷ്ട്രവുമായി സഹകരിച്ചാണ് ഇന്ത്യ മൈത്രി മിസൈൽ വികസിപ്പിക്കുന്നത്?
23. സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്ന നഗരമേത്?
24. ദേവി അഹല്യാഭായി ഹോൾക്കർ അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ്?
25. ദേശീയ വനഗവേഷണ കേന്ദ്രം എവിടെയാണ്?
26. കേരളത്തിൽ വിക്ടോറിയ ജൂബിലി ടൗൺഹാൾ ഏത് ജില്ലയിലാണ്?
27. 2011 ലെ സെൻസസ് പ്രകാരം ഏറ്റവും കൂടുതൽ നഗരവൽക്കരിക്കപ്പെട്ട ഇന്ത്യൻ സംസ്ഥാനം?
28. ഇന്ത്യയിലെ ആദ്യ സുനാമി മ്യൂസിയം സ്ഥാപിച്ചതെവിടെയാണ്?
29. ഗുവാഹത്തി ഏത് പേരിലാണ് മുൻപ് അറിയപ്പെട്ടിരുന്നത്?
30. നാഥുലാ ചുരം ഏതെല്ലാം സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു?
31. ഹവാമഹൽ വാന നിരീക്ഷണകേന്ദ്രം സ്ഥാപിച്ചതാരാണ്?
32. ഇന്ത്യയിലെ ആദ്യ മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ട വർഷം?
33. സരസ് എന്ന വിമാനത്തിന്റെ പ്രത്യേകതയെന്ത്?
34. ഇന്ത്യയിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന ആദിവാസി വിഭാഗമേതാണ്?
35. ഇന്ത്യയിൽ ലിഗ്‌നൈറ്റ് ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമേതാണ്?
36. ഗോബിന്ദ് സാഗർ തടാകം ഏത് നദിയിൽ അണക്കെട്ടുണ്ടാക്കി നിർമ്മിച്ചിട്ടുള്ളതാണ്?
37. 2006 ൽ ലക്ഷ്മി എൻ. മിത്തൽ ഏറ്റെടുത്ത വിദേശ ഉരുക്കുകമ്പനി?
38. കടൽത്തീരമില്ലാത്ത ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണമെത്ര?
39. ലോകത്തിലാദ്യമായി ചിക്കൻ ഗുനിയ റിപ്പോർട്ട് ചെയ്തത് എവിടെനിന്നുമാണ്?
40. ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം നിലവിൽ വന്ന വർഷം?
41. റയ്സീന കുന്നിൽ താമസിക്കുന്നതാരാണ്?
42. ഇന്ത്യയുടെ വജ്രനഗരം ഏത് നദിക്കരയിലാണ് സ്ഥാപിച്ചിരിക്കുന്നത്?
43. മദ്ധ്യപ്രദേശിലെ ഏറാൻ എന്ന സ്ഥലത്തിന്റെ പ്രാധാന്യമെന്ത്?
44. ജദുഗുഡ യുറേനിയം ഖനികൾ ഏത് സംസ്ഥാനത്താണ്?
45. ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ്വ് സ്ഥാപിച്ചിരിക്കുന്ന സംസ്ഥാനം? 

ഉത്തരങ്ങൾ(1)ദക്ഷിണാഫ്രിക്ക (2)സ്പീക്കർ (3)ബ്രിട്ടീഷ് ഭരണഘടനയിൽ നിന്നും (4)ഭാഗം 2, അനുച്ഛേദം 5 മുതൽ 11 വരെ (5)1919ലെ മൊണ്ടേഗു  ചെംസ്‌ഫോർഡ് ഭരണപരിഷ്‌ക്കാരങ്ങൾ വഴി (6)10 (7)ഒരു മാസം (8)ഗവർണ്ണർ (9)സുപ്രീം കോടതി (10)ഗവർണർ (11)ഒറീസ്സ(12)എറണാകുളം (13)കാമ്പട്ട് ഉൾക്കടൽ (14)ഡാമൻ & ഡ്യൂ (15)1985ൽ (16)സ്വരൺ സിംഗ് കമ്മിറ്റി (17)2002 (18)ഉത്തര ആൻഡമാൻ (19)മൗലാനാ അബ്ദുൾ കലാം ആസാദ് (20)1987 ജൂലൈ 11 (21)പിപാവാവ് (ഗുജറാത്ത്), സ്വകാര്യമേഖലയിലെ മേജർ തുറമുഖമാണ് എണ്ണൂർ (തമിഴ്നാട്) (22)ഫ്രാൻസ് (23)അഹമ്മദാബാദ് (24)ഇൻഡോർ (25)ഡെറാഡൂൺ (26)തിരുവനന്തപുരം (27)കർണാടകം (28)ആലപ്പാട് വില്ലേജിൽ (29)പ്രാഗ്‌ജ്യോതിഷപുരം (30)സിക്കിം  ടിബറ്റ് (31)മഹാരാജ സവായ് പ്രതാപ് സിംഗ് (1799)ൽ ശില്പി ലാൽചന്ദ് ഉസ്താദ് (32)1835 (33)ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ചെറു യാത്രാവിമാനം (34)ഗോണ്ട്സ് (35)തമിഴ്നാട് (36)സത് ലജ് (37)ആഴ്സലർ (38)19 (39)മെക്സിക്കോ (40)1972 (41)ഇന്ത്യൻ രാഷ്ട്രപതി (42)താപ്തി (43)സതി എന്ന ആചാരത്തെ സംബന്ധിച്ച ഏറ്റവും പഴക്കം ചെന്ന തെളിവുകൾ ലഭിച്ചിട്ടുള്ളത് (44)ഝാർഖണ്ഡ് (45)തമിഴ്നാട് (നീലഗിരിയിൽ)

ഈ പോസ്റ്റ്‌ നിങ്ങളുടെ കൂട്ടുകാരുമായി പങ്കുവയ്ക്കു... അറിവ് പങ്കുവയ്ക്കുക എന്നുള്ളത് വളരെ വലിയ ഒരു കാര്യമാണ്.
Please Share This Post With Your Friends And Relatives.... Knowledge Sharing Is A Good Work.. Knowledge Is Power.