1. ലോക് സഭയുടെ അംഗസംഖ്യ പരമാവധി എത്രവരെയാകാം?
2. ലോക് സഭ നിലവിൽവന്നതെന്ന്?
3. രാജ്യസഭാംഗത്തിന്റെ കാലാവധി എത്രവർഷമാണ്?
4. രാജ്യസഭയിലേക്ക് എത്ര അംഗങ്ങളെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്നു?
5. കേന്ദ്ര മന്ത്രിസഭയുടെ തലവൻ ആരാണ്?
6. കേന്ദ്ര ആസൂത്രണ കമ്മീഷന്റെ തലവൻ ആരാണ്?
7. ഇന്ത്യയിൽ താത്ക്കാലിക പ്രധാനമന്ത്രി സ്ഥാനം വഹിച്ചിട്ടുള്ളത് ആരാണ്?
8. പ്രധാനമന്ത്രിയായശേഷം പാർലമെന്റിനെ അഭിമുഖീകരിക്കാതെ സ്ഥാനമൊഴിഞ്ഞത് ആരാണ്?
9. അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യത്തെ പ്രധാനമന്ത്രി ആരാണ്?
10. ജയ് ജവാൻ, ജയ് കിസാൻ എന്ന മുദ്രാവാക്യം ഉയർത്തിയത് ആരാണ്?
11. തെക്കേ ഇന്ത്യക്കാരനായ ആദ്യത്തെ പ്രധാനമന്ത്രിയാര്?
12. ഏറ്റവും കൂടിയ പ്രായത്തിൽ പ്രധാനമന്ത്രിയായത് ആരാണ്?
13. മനുഷ്യരിലെ ക്രോമസോം സംഖ്യഎത്ര?
14. വൈറസ് മൂലമുള്ള പ്രധാന രോഗങ്ങളേവ?
15. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശമേത്?
16. പ്രായപൂർത്തിയായ ഒരാളുടെ ശരീരത്തിലെ രക്തസമ്മർദ്ദമെത്ര?
17. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയേത്?
18. ഹൃദയത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമേത്?
19. തുലനനില പാലിക്കാൻ ശരീരത്തെ സഹായിക്കുന്ന തലച്ചോറിന്റെ ഭാഗമേത്?
20. വിശപ്പ്, ദാഹം എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗമേത്?
21. വേദനസംഹാരികൾ പ്രവർത്തിക്കുന്നത് തലച്ചോറിലെ ഏത് ഭാഗത്ത്?
22. രക്തത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്യുന്ന അവയവമേത്?
23. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യുന്ന അവയവമേത്?
24. ശരീരത്തിൽ എവിടെയാണ് ജീവികം എ സംഭരിച്ചുവച്ചിരിക്കുന്നത്?
25. കേൾവിക്ക് ഏറ്റവും കൂടുതൽ സഹായിക്കുന്ന ചെവിക്കുള്ളിലെ ഭാഗമേത്?
26. കണ്ണിന്റെ ഏതു ഭാഗത്താണ് കാണുന്നവസ്തുക്കളുടെ പ്രതിബിംബം രൂപം കൊള്ളുന്നത്?
27. കയ്പ് തിരിച്ചറിയാൻ സഹായിക്കുന്ന സ്വാദ് മുകുളം നാക്കിൽ എവിടെയാണ്?
28. ശരീരത്തിലെ കോശങ്ങളിൽ ഓക്സിജനും പോഷകങ്ങളും എത്തിക്കുന്നതെന്ത്?
29. ശരീരത്തിന്റെ ആകെ ഭാരത്തിന്റെ എത്ര ശതമാനം വരെയാണ് എല്ലുകളുടേത്?
30. ശിശുക്കളുടെ ശരീരത്തിൽ എത്ര എല്ലുകളുണ്ട്?
31. എല്ലുകളിലും പല്ലുകളിലുമുള്ള പ്രധാന ഘടകമേത്?
32. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ എല്ലേത്?
33. ശരീരത്തിലെ ഏറ്റവും കട്ടിയുള്ള ഭാഗമേത്?
34. മനുഷ്യരുടെ പാദത്തിൽ എത്ര എല്ലുകളുണ്ട്?
35. മുട്ടുചിരട്ടയിലെ എല്ല് ഏതാണ്?
36. പ്രായം കൂടുന്തോറും കണ്ണിലെ ലെൻസിന്റെ പ്രകാശം കടത്തിവിടാനുള്ള കഴിവ് കുറയുന്ന രോഗാവസ്ഥയേത്?
37. കണ്ണുകളുമായി ബന്ധപ്പെട്ടുള്ള പാരമ്പര്യരോഗമേത്?
38. തൈറോയ്ഡ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോർമോൺ ഏത്?
39. ഇൻസുലിൻ പുറപ്പെടുവിക്കുന്ന ഗ്രന്ഥിയേത്?
40. നായകഗ്രന്ഥി, അഥവാ മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നതേത്?
41. അടിയന്തരഹോർമോൺ എന്നറിയപ്പെടുന്നതേത്?
42. ജലത്തിൽ ലയിക്കുന്ന വൈറ്റമിനുകൾ ഏവ?
43. റെറ്റിനോൾ എന്നറിയപ്പെടുന്ന വൈറ്റമിനേത്?
44. തയാമൈൻ എന്നും അറിയപ്പെടുന്ന വൈറ്റമിനേത്?
45. ജീവികം ബി 3 യുടെ അഭാവത്തിലുണ്ടാവുന്ന രോഗമേത്?
46. ഫോളിക്കാസിഡിന്റെ കുറവുമൂലമുള്ള രോഗാവസ്ഥയേത്?
47. പുളിപ്പുള്ള പഴങ്ങളിൽ ധാരാളമായുള്ള ജീവകമേത്?
48. കൃത്രിമമായി നിർമിച്ച ആദ്യത്തെ ജീവകമേത്?
49. സൂര്യപ്രകാശത്തിന്റെ സാന്നിദ്ധ്യത്തിൽ തൊലിയിൽ നിർമ്മിക്കപ്പെടുന്ന ജീവകമേത്?
50. പച്ചക്കറികളിൽ ഒന്നിലും ഇല്ലാത്ത ജീവികമേത്?

ഉത്തരങ്ങൾ
(1)552 വരെ (2)1952 ഏപ്രിൽ 17 ന് (3)ആറ് വർഷം (4)12 അംഗങ്ങളെ (5)പ്രധാനമന്ത്രി (6)പ്രധാനമന്ത്രി (7)ഗുൽസാരിലാൽനന്ദ (8)ചരൺസിംഗ് (9)ജവഹർലാൽ നെഹ്രു (10)ലാൽ ബഹാദൂർ ശാസ്ത്രി (11) പി.വി. നരസിംഹറാവു (12)മൊറാർജി ദേശായി (13)46 (23ജോടി) (14)എയ്ഡ്സ് , ഡെങ്കിപ്പനി, പിള്ളവാതം,പന്നിപ്പനി, പക്ഷിപ്പനി (15)അണ്ഡം (16)120/80 (17)കരൾ (18)പെരികാർ‌ഡിയം (19)സെറിബെല്ലം (20)ഹൈപ്പോതലാമസ് (21)തലാമസിൽ (22)വൃക്ക (23)ഹൃദയം (24)കരളിൽ (25)കോക്ലിയ (26)റെറ്റിനയിൽ (27)ഉൾവശത്ത് (28)രക്തം (29)പതിനഞ്ചുശതമാനം (30)270 ഓളം (31)കാത്സ്യം ഫോസ്ഫേറ്റ് (32)സ്റ്റേപ്പിസ് (ചെവിക്കുള്ളിൽ) (33)പല്ലിലെ ഇനാമൽ (34)52 (35)പാറ്റെല്ല (36)തിമിരം (37)വർണാന്ധത (38)തൈറോക്സിൻ (39)പാൻക്രിയാസ് അഥവാ ആഗ്നേയഗ്രന്ഥി (40)പിയൂഷഗ്രന്ഥി (41)അഡ്രിനാലിൻ (42)ബി കോംപ്ലക്സ്, സി (43)വൈറ്റമിൻ എ (44)വൈറ്റമിൻ ബി 1 (45)പെലാഗ്ര (46)വിളർച്ച (47)ജീവകം സി (48)ജീവകം സി (49)ജീവകം ഡി (50)ജീവകം ഡി.